News
നിന്റെ ഫ്രണ്ട് ആണ് ദിലീപ്, ഫ്രണ്ട്ഷിപ്പ് എനിക്കറിയാം എന്റെ സീനുകള്‍ വെട്ടിക്കുറച്ച് കളയല്ലേ എന്നാണ് ആ നടന്‍ പറഞ്ഞത്; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്
നിന്റെ ഫ്രണ്ട് ആണ് ദിലീപ്, ഫ്രണ്ട്ഷിപ്പ് എനിക്കറിയാം എന്റെ സീനുകള്‍ വെട്ടിക്കുറച്ച് കളയല്ലേ എന്നാണ് ആ നടന്‍ പറഞ്ഞത്; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദിലീപ്.
മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയില്‍ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. മീശമാധവന്‍, സിഐഡി മൂസ, കല്യാണ രാമന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്‍ക്കുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്.
നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. തിരിച്ചു വരവില്‍ പുത്തന്‍ ട്രാക്കിലാണ് ദിലീപ്. ഹിറ്റ് കോമ്പിനേഷനുകളുമായുള്ള സിനിമകളുമായി പ്രേക്ഷകര്‍ക്കു മുമ്പിലേക്ക് എത്താനൊരുങ്ങുമ്പോള്‍ തന്നെ പുതിയ തലമുറയിലെ സംവിധായകര്‍ക്കൊപ്പം പുത്തന്‍ ട്രാക്കിലുള്ള പ്രോജക്ടുകള്‍ക്ക് കൈകൊടുക്കുകയാണ് താരം.
ദിലീപിന്റെ അടുത്ത സുഹൃത്താണ് ലാല്‍ ജോസ്. സഹസംവിധായകരായി രണ്ട പേരും പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ തുടങ്ങിയതാണ് ഈ സൗഹൃദം. പിന്നീട് കരിയറില്‍ വിജയം കണ്ടപ്പോഴും ആ സൗഹൃദം അതേപോലെ തുടര്‍ന്നു. രണ്ട് പേരും ഈ സൗഹൃദത്തെക്കുറിച്ച് നേരത്തെ സംസാരിച്ചിട്ടുണ്ട്. കരിയറില്‍ എപ്പോഴും പരസ്പരം പിന്തുണയ്ക്കുന്നവര്‍ ആയിരുന്നു ദിലീപും ലാല്‍ ജോസും.ലാല്‍ ജോസ് സഹസംവിധായകന്‍ ആയിരിക്കെ ദിലീപിന് ചെറിയ വേഷങ്ങള്‍ സിനിമകളില്‍ നല്‍കാന്‍ ഇദ്ദേഹം ശ്രമിക്കാറുണ്ടായിരുന്നു.
ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഇതിന്റെ പേരിലുണ്ടായ വിഷമിപ്പിച്ച ഒരു സംഭവവും ലാല്‍ ജോസ് മുമ്പൊരിക്കല്‍ സഫാരി ടിവിയില്‍ തുറന്ന് പറഞ്ഞിരുന്നു. കൊക്കരക്കോ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന സംഭവമാണിത്. ‘കെകെ ഹരിദാസിന്റെ കോള്‍ എനിക്ക് വന്നു. വധു ഡോക്ടറാണ് എന്ന സിനമയ്ക്ക് ശേഷം പുതിയ സിനിമ അദ്ദേഹം ചെയ്യാന്‍ പോവുകയാണ്. കൊക്കരക്കോ എന്നാണ് ആ സിനിമയുടെ പേര്’
‘വിസി അശോക് എന്ന പുതിയ തിരക്കഥാകൃത്ത് ആണ് തിരക്കഥയെഴുതുന്ന സിനിമ ആണ്. ഗുരുവായൂര്‍ ഷൂട്ട് തുടങ്ങാന്‍ പോവുകയാണ് അസോസിയേറ്റ് ആയി വരണമെന്ന് പറഞ്ഞുള്ള കോള്‍ ആയിരുന്നു. ‘അതില്‍ തലസ്ഥാനം എന്ന സിനിമയിലൂടെ പ്രസിദ്ധനായ നായകന്‍ വിജയകുമാറും ഒപ്പം സുധീഷും ദിലീപും. ആ സമയത്ത് ദിലീപിന്റെ മാനത്തെ കൊട്ടാരം എന്ന സിനിമ ഹിറ്റായിട്ടുണ്ട്. അതിന് ശേഷം ത്രി മന്നാഡിയാര്‍ എന്ന സിനിമയും ഹിറ്റായി. ഈ സിനിമയില്‍ ദിലീപിന് താരമത്യേന ഒരു ചെറിയ റോള്‍ ആണ്’
‘വിജയകുമാര്‍ ലൊക്കേഷനില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ തോളത്തേക്ക് പിടിച്ച് സൈഡിലേക്ക് കൊണ്ട് പോയിട്ട് അളിയാ നിന്റെ ഫ്രണ്ട് ആണ് ദിലീപ്, ഫ്രണ്ട്ഷിപ്പ് എനിക്കറിയാം എന്റെ സീനുകള്‍ വെട്ടിക്കുറച്ച് കളയല്ലേ എന്ന്. ‘അതെനിക്ക് വല്ലതെ വിഷമം ആയി, ഞാന്‍ ദിലീപിനോട് പറഞ്ഞു, വിജയകുമാറിന് അങ്ങനെ ഒരു പേടി ഉണ്ടെന്ന്. ദിലീപ് വിജയകുമാറിനെ നേരിട്ട് കണ്ടു. അങ്ങനെ ഒരു പ്രശ്‌നമേ ഇല്ല, എന്റെ കഥാപാത്രം എന്താണോ അതാണ് ഞാന്‍ ചെയ്യാന്‍ പോവുന്നത്. സിനിമ രസകരമാക്കാനുള്ള കാര്യങ്ങളല്ലാതെ വേറെ ഒന്നുമില്ല പേടിക്കേണ്ട എന്ന് പറഞ്ഞു’
1995 ല്‍ ഇറങ്ങിയ സിനിമയാണ് കൊക്കരക്കോ. ദിലീപ്, വിജയകുമാര്‍, സുധീഷ്, മാള അരവിന്ദന്‍, ഇന്ദ്രന്‍സ്, പ്രേം കുമാര്‍, കുതിരവട്ടം പപ്പു, രാജന്‍ പി ദേവ് തുടങ്ങിയവര്‍ ആണ് സിനിമയിലെ പ്രധാന വേഷങ്ങള്‍ ചെയ്തത്. കോമഡി പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ ആയിരുന്നു ഇത്.
കരിയറില്‍ പിന്നീട് ദിലീപ് നായക വേഷത്തിലെക്ക് കുതിച്ചപ്പോള്‍ വിജയകുമാറിന് ലഭിച്ചത് സഹനായക വേഷങ്ങളാണ്. സിനിമകളില്‍ പഴയത് പോലെ സജീവമല്ല വിജയകുമാര്‍. ചോദ്യം ചെയ്യലിനിടെ പൊലീസിനെ ആക്രമിച്ച് അ ത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസില്‍ നടനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കേസില്‍ മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചി കാക്കനാട്ട് മജിസ്‌ടേറ്റ് കോടതിയുടെ നടപടി. 2009 ഫെബ്രുവരി 11നായിരുന്നു കേസിന് ആസ്പദമായ സംഭവം.
25 ലക്ഷം രൂപ തട്ടിച്ചെന്ന കേസില്‍ ചോദ്യം ചെയ്യാനായി നടന്‍ വിജയകുമാറിനെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷര്‍ ഓഫീസിലേക്ക് വിളിച്ച് വരുത്തിയപ്പോഴാണ് വിജയ് കുമാര്‍ ആ ത്മഹത്യാശ്രമം നടത്തിയത്. സിഐയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിനിടെ സമീപത്തുണ്ടായിരുന്ന പൊലീസുകാരനെ തള്ളി വീഴ്ത്തി മുറിയിലെ കടലാസ് മുറിയ്ക്കുന്ന കത്തിയെടുത്ത് ഇടതു കൈയ്യിലെ ഞരമ്പ് അറുത്ത് വിജയകുമാര്‍ ആ ത്മഹത്യയ്ക്ക് ശ്രമിച്ചെന്നായിരുന്നു പൊലീസ് പറഞ്ഞത്.
പൊലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണം നടത്തിയതിനും ആ ത്മഹത്യ ശ്രമത്തിനുമായിരുന്നു വിജയകുമാറിന് എതിരായി കേസ് എടുത്തത്. എന്നാല്‍ കോടതിയില്‍ കേസ് സംശയാതീതമായി തെളിയിക്കാന്‍ പൊലീസിനായില്ല. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്ന് കോടതി വിലയിരുത്തി.
