Malayalam
കാവ്യയെ എന്തോ പറഞ്ഞയാളെ അച്ഛന്‍ അടിക്കുകയോ പിടിച്ച് തള്ളുകയോ ചെയതു, ഇന്ദ്രനും പൃഥിരാജും ജയസൂര്യയും ഒക്കെ ബഹളമുണ്ടാക്കിയവരുമായി ഉന്തും തള്ളുമായി; ക്ലാസ്‌മേറ്റ്‌സിന് ഇടയ്ക്ക് സംഭവിച്ചത്…
കാവ്യയെ എന്തോ പറഞ്ഞയാളെ അച്ഛന്‍ അടിക്കുകയോ പിടിച്ച് തള്ളുകയോ ചെയതു, ഇന്ദ്രനും പൃഥിരാജും ജയസൂര്യയും ഒക്കെ ബഹളമുണ്ടാക്കിയവരുമായി ഉന്തും തള്ളുമായി; ക്ലാസ്‌മേറ്റ്‌സിന് ഇടയ്ക്ക് സംഭവിച്ചത്…
മലയാള സിനിമാ രംഗത്ത് നിരവധി വിജയ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. സഹസംവിധായകനായി കരിയറിന് തുടക്കം കുറിച്ച ലാല്‍ ജോസിന്റെ സംവിധായകനായുള്ള വളര്‍ച്ച ആദ്യം മുന്‍ കൂട്ടി കണ്ടവരില്‍ ഒരാള്‍ നടന്‍ മമ്മൂട്ടിയാണ്. ലാല്‍ ജോസ് ആദ്യം സംവിധാനം ചെയ്യുന്ന സിനിമയില്‍ തന്നെ നായകനാക്കണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടതും ഇക്കാരണത്താലാണ്. മമ്മൂട്ടിയുടെ ധാരണ ശരിയാണെന്ന് തെളിയിച്ച് കൊണ്ട് ലാല്‍ ജോസ് മലയാളത്തിലെ വിലപിടിപ്പുള്ള സംവിധായകനായി വളര്‍ന്നു.
മീശ മാധവന്‍, അറബിക്കഥ, ക്ലാസ്‌മേറ്റ്‌സ് തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകള്‍ ലാല്‍ ജോസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു. സംവിധായകന്റെ കരിയറില്‍ അടയാളപ്പെടുത്തപ്പെട്ട സിനിമയാണ് 2006 ല്‍ റിലീസ് ചെയ്ത ക്ലാസ്‌മേറ്റ്‌സ്. പൃഥിരാജ്, കാവ്യ മാധവന്‍, ഇന്ദ്രജിത്ത്, ജയസൂര്യ, നരേന്‍, രാധിക തുടങ്ങി വലിയ താരനിര അണിനിരന്ന സിനിമ ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ക്ലാസ്‌മേറ്റ്‌സ് ഷൂട്ടിംഗിനിടെയുണ്ടായ സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്.
കോളേജിലെ ഷൂട്ടിംഗിനിടെ സെറ്റില്‍ വന്ന ചിലര്‍ പ്രശ്‌നമുണ്ടാക്കിയിരുന്നെന്ന് ലാല്‍ ജോസ് പറയുന്നു. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി കോട്ടയത്തെ പരിസരത്തുള്ള ട്യൂട്ടോറിയല്‍ കോളേജിലെയും മറ്റും വിദ്യാര്‍ത്ഥികളെ അഭിനയിപ്പിച്ചിട്ടുണ്ട്. എഴുനൂറോളം പിള്ളേരില്‍ അമ്പത് പേരോളം മാത്രമാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍. ബാക്കി എല്ലാവരും യഥാര്‍ത്ഥ വിദ്യാര്‍ത്ഥികളാണ്.
ഷൂട്ടിംഗ് നടക്കുന്ന ഒരു ദിവസം പുറത്ത് നിന്ന് കുറച്ച് പേര്‍ വന്നു. കോളേജിലെ മുന്‍ വിദ്യാര്‍ത്ഥികളാണെന്ന് പറയുന്നു. അവര്‍ സെറ്റില്‍ വന്ന് ഭയങ്കര ബഹളം. അടുത്തുള്ള ബാറില്‍ നിന്നും മദ്യപിച്ച് വന്ന് അഭിനയിക്കുന്ന പെണ്‍കുട്ടികളെ പച്ചത്തെറി വിളിക്കുന്നു. ഇന്ദ്രനും പൃഥിരാജും ജയസൂര്യയും ഒക്കെ ബഹളമുണ്ടാക്കിയവരുമായി ഉന്തും തള്ളുമായി. കാവ്യയെ എന്തോ പറഞ്ഞയാളെ അച്ഛന്‍ അടിക്കുകയോ പിടിച്ച് തള്ളുകയോ ചെയ്‌തെന്നും ലാല്‍ ജോസ് ഓര്‍ക്കുന്നു.
പിന്നെ അവിടെ ഭയങ്കര ബഹളമായി. കോളേജിലെ ഷൂട്ട് കഴിഞ്ഞ് ഹോസ്റ്റലില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ക്യാമറയുടെ തൊട്ടടുത്ത് ഒരുത്തന്‍ നില്‍ക്കുന്നു. നല്ല മദ്യത്തിന്റെ മണം ഉണ്ട്. കോളേജില്‍ ഉന്തും തള്ളും ഉണ്ടാക്കിയ ആളാണ് വന്നിരിക്കുന്നത്. അവന്‍ കൈ പിറകിലേക്ക് മറച്ച് പിടിച്ചിട്ടുണ്ട്. എന്താണ് അവന്റെ കൈയില്‍ എന്ന് നോക്കിയപ്പോള്‍ കരിങ്കല്ലിന്റെ കഷ്ണമാണ്. ഞാന്‍ യൂണിറ്റിലുള്ള ആളുകളോട് അലെര്‍ട്ട് ആകാന്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി എത്തിക്കാന്‍ സഹായിച്ച പാര്‍ട്ടി ഓഫീസിലേക്കും പൊലീസ് സ്‌റ്റേഷനിലേക്കും വിളിക്കാന്‍ പ്രൊഡക്ഷനില്‍ പറഞ്ഞു. കല്ലെടുത്ത് നിന്നയാള്‍ വയലന്റായി. പുറത്ത് ഇവരുടെ ആളുകള്‍ കല്ലും വടിയുമായുണ്ട്. അപ്പോഴേക്കും പാര്‍ട്ടി ഓഫീസില്‍ നിന്ന് ആളുകള്‍ വന്നു. എല്ലാവരും കൂടി ഇവന്‍മാരെ അടിച്ചോടിച്ചു. പൊലീസ് എത്തി ഇവരെ പിടികൂടിയെന്നും ലാല്‍ ജോസ് ഓര്‍ത്തു. പ്രതിസന്ധികള്‍ തരണം ചെയ്ത് ഷൂട്ട് ചെയ്ത ക്ലാസ്‌മേറ്റ്‌സ് റിലീസ് ചെയ്തപ്പോള്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.
150 ദിവസം സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചു. 2006 ല്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ സിനിമയെന്ന നേട്ടവും ക്ലാസ്‌മേറ്റ്‌സ് സ്വന്തമാക്കി. തമിഴ്, തെലുങ്ക് മറാത്ത ഭാഷകളിലേക്ക് ക്ലാസ്‌മേറ്റ്‌സ് റീമേക്ക് ചെയ്തിട്ടുണ്ട്. ‘നിനൈത്താലെ ഇനിക്കും’ എന്ന പേരില്‍ തമിഴില്‍ റീമേക്ക് ചെയ്ത ചിത്രത്തില്‍ പൃഥിരാജ് തന്നെയാണ് നായകനായത്. നായികയായി പ്രിയാമണി അഭിനയിച്ചു.
ചിത്രത്തില്‍ കാവ്യ ചെയ്യാനാഗ്രഹിച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന കഥാപാത്രം. നടി രാധികയാണ് ഈ കഥാപാത്രം ചെയ്തത്. പക്ഷെ താരയേക്കാള്‍ റസിയയാണ് കാവ്യയുടെ മനസില്‍ ഇടം പിടിച്ചതെന്നും ലാല്‍ ജോസ് പറഞ്ഞിരുന്നു. ഷൂട്ട് തുടങ്ങാനിരിക്കെ ക്ലാസ്‌മേറ്റ്‌സിന്റെ കഥയെക്കുറിച്ച് കൂടുതല്‍ മനസിലാക്കിയ കാവ്യ കരയുകയും ഷൂട്ടിംഗിന് വരാതിരിക്കുകയും ചെയ്‌തെന്ന് ലാല്‍ ജോസ് പറയുന്നു. ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.
കാവ്യ വരാതായപ്പോള്‍ എന്താണ് കാര്യമെന്നറിയാന്‍ നേരിട്ട് ചെന്നു. കാവ്യയുടെ പ്രശ്‌നം ഈ പടത്തിലെ റസിയ ആണെന്നാണ്. ആ റോള്‍ ഞാന്‍ ചെയ്യാം, ഇത് വേറെ ആരെക്കൊണ്ടെങ്കിലും ചെയ്യിക്ക് എന്നായി കാവ്യ. കാവ്യയെ പോലെ പ്രശസ്തയായ നടി ആ കഥാപാത്രം ചെയ്താല്‍ ശരിയാകില്ലെന്ന് നടിയോട് പറഞ്ഞെന്നും ലാല്‍ ജോസ് ഓര്‍ത്തു. താരയുടെ പ്രാധാന്യം കാവ്യയെ മനസിലാക്കിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും സംവിധായകന്‍ സംസാരിച്ചു.
എല്ലാ പ്രണയ കഥകളിലും കോമണായൊരു സ്ട്രക്ചര്‍ ഉണ്ട്. ആദ്യം രണ്ട് പേര്‍ തമ്മില്‍ വഴക്കടിക്കും, പിന്നെ പ്രണയിക്കും, പ്രണയം തീവ്രമാകുന്ന സമയത്ത് അവരെ പിരിക്കാന്‍ ഒരു പ്രശ്‌നം വരും. താരയുടെയും സുകുമാരന്റെയും പ്രണയത്തിന് വിഘ്‌നം വരുത്തുന്നത് മറ്റാരും അറിയാതിരുന്ന മറ്റൊരു പ്രണയം ആയിരുന്നു. നിങ്ങളെ പിരിക്കാനുള്ള കാരണമാണ് മുരളിറസിയ പ്രണയവും മുരളിയുടെ മരണവുമൊക്കെ. താര തന്നെയാണ് ഈ സിനിമയിലെ നായിക. അവരുടെ പ്രണയ നദിക്കുണ്ടാകുന്ന വിഘ്‌നം ആണ് മുരളിയുടെയും റസിയയുടെയും പ്രണയം എന്നൊക്കെ പറഞ്ഞ് കണ്‍വിന്‍സ് ചെയ്ത ശേഷമാണ് കാവ്യ അഭിനയിക്കാന്‍ വന്നതെന്ന് ലാല്‍ ജോസ് വ്യക്തമാക്കി.
