Connect with us

ആവശ്യമുള്ളത് മാത്രം വാങ്ങിക്കുക എന്ന ശീലത്തിലേക്ക് വരണം എന്നുണ്ട്. പക്ഷെ ഈ നിമിഷം വരെ അത് നടന്നിട്ടില്ല; മാറ്റാനാഗ്രഹിക്കുന്ന ശീലങ്ങളെക്കുറിച്ച് ഭാവന

Malayalam

ആവശ്യമുള്ളത് മാത്രം വാങ്ങിക്കുക എന്ന ശീലത്തിലേക്ക് വരണം എന്നുണ്ട്. പക്ഷെ ഈ നിമിഷം വരെ അത് നടന്നിട്ടില്ല; മാറ്റാനാഗ്രഹിക്കുന്ന ശീലങ്ങളെക്കുറിച്ച് ഭാവന

ആവശ്യമുള്ളത് മാത്രം വാങ്ങിക്കുക എന്ന ശീലത്തിലേക്ക് വരണം എന്നുണ്ട്. പക്ഷെ ഈ നിമിഷം വരെ അത് നടന്നിട്ടില്ല; മാറ്റാനാഗ്രഹിക്കുന്ന ശീലങ്ങളെക്കുറിച്ച് ഭാവന

മലയാളികള്‍ക്ക് ഭാവനമ എന്ന നടിയ പെരിടയപ്പെടുത്തേണ്ട ആവശ്യമില്ല. നമ്മള്‍ എന്ന ചിത്രത്തിലെ പരിമളം ആയി എത്തി ഇന്ന് മലയാള സിനിമാ ലോകത്തും മറ്റ് ഭാഷകളിലും തന്റേതായ ഒരിടം കണ്ടെത്താന്‍ ഭാവനയ്ക്ക് അധികം കാലതാമസം വേണ്ടി വന്നിരുന്നില്ല. മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ച താരം മലയാള സിനിമയില്‍ നിന്നും അപ്രതീക്ഷിത ഇടവേളയാണ് എടുത്തത്.

ഇപ്പോള്‍ നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്കൊടുവില്‍ മലയാള സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നടി ഭാവന. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെയാണ് നടി തിരിച്ചെത്തിയത്. മലയാളത്തില്‍ നിന്ന് മാറി നിന്നെങ്കിലും കന്നഡ സിനിമാ രംഗത്ത് താരം സജീവമായിരുന്നു. ഒന്നിലേറെ സിനിമകളാണ് ഭാവനയുടേതായി അടുത്തിടെ പ്രഖ്യാപിച്ചത്. റാണിയാണ് നടിയുടെ റിലീസിന് ഒരുങ്ങുന്ന സിനിമ.

ഉര്‍വശി, ഇന്ദ്രന്‍സ്, ഹണി റോസ്, അനുമോള്‍ തുടങ്ങി വലിയ താരനിര സിനിമയില്‍ അണിനിരക്കുന്നുണ്ട്. റാണിയുടെ പ്രാെമോഷണല്‍ പരിപാടികളുടെ തിരക്കിലാണ് ഭാവനയിപ്പോള്‍. ഇതിനിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറഞ്ഞ വിശേഷങ്ങളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ആരാധകരുടെ സ്‌നേഹം തനിക്ക് പലപ്പോഴും അത്ഭുതമായിട്ടുണ്ടെന്നാണ് ഭാവന പറയുന്നത്.

തന്റെ പേര് ടാറ്റൂ ചെയ്ത് ആരാധകരോട് ഭാവന എന്ന് പേരുള്ള ഒരാളെ കല്യാണം കഴിച്ചോയെന്ന് പറഞ്ഞിട്ടുണ്ടെന്നും ഭാവന ഓര്‍ത്തു. സിസിഎല്‍ സമയത്ത് ചിലര്‍ തന്നെ പ്രാങ്ക് ചെയ്യാന്‍ നോക്കിയെങ്കിലും പാളിപ്പോയെന്ന് നടി പറയുന്നു. ഒരാള്‍ വന്ന് കല്യാണം കഴിക്കാന്‍ വേണ്ടി വന്നതാണെന്ന് പറഞ്ഞു. ഞാന്‍ പ്രാങ്കല്ലേ എന്ന് ചോദിക്കുന്നുണ്ട്. കൂടെയുണ്ടായിരുന്നവര്‍ ഭയങ്കരമായി അഭിനയിക്കുന്നു. അതോടെ തനിക്ക് സംശയം തോന്നിയെന്ന് ഭാവന ചിരിയോടെ ഓര്‍ത്തു.

താന്‍ മാറ്റാനാഗ്രഹിക്കുന്ന ശീലങ്ങളെക്കുറിച്ചും ഭാവന സംസാരിച്ചു. ഒന്നില്‍ കൂടുതല്‍ ശീലങ്ങള്‍ തനിക്ക് മാറ്റേണ്ടതായുണ്ടെന്ന് താരം പറയുന്നു. അനിയന്ത്രിതമായി ഷോപ്പിംഗ് ചെയ്യുന്നത് തന്റെ ശീലമാണ്. ഒരു കാര്യവുമില്ലാതെ ഷോപ്പ് ചെയ്ത് കൊണ്ടിരിക്കും. അത് വാങ്ങിച്ചില്ലെങ്കില്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന തോന്നലാണ്. എന്നാല്‍ വാങ്ങിയാല്‍ ഒരു ദിവസത്തെ എക്‌സൈറ്റ്‌മെന്റ് മാത്രമാണ്. രണ്ടാമത്തെ ദിവസം അതെവിടെയാണെന്ന് പോലും എനിക്കോര്‍മ്മയുണ്ടാകില്ല.

ആവശ്യമുള്ളത് മാത്രം വാങ്ങിക്കുക എന്ന ശീലത്തിലേക്ക് വരണം എന്നുണ്ട്. പക്ഷെ ഈ നിമിഷം വരെ അത് നടന്നിട്ടില്ല. ഭക്ഷണം കഴിക്കുന്നതും തനിക്ക് നിയന്ത്രിക്കാന്‍ പറ്റാറില്ലെന്ന് ഭാവന വ്യക്തമാക്കി. ഇന്നെങ്കിലും ഡയറ്റ് ചെയ്യണമെന്ന് കരുതും. ഉച്ചവരെ ഞാന്‍ പിടിച്ച് നില്‍ക്കും. ഉച്ച കഴിഞ്ഞാല്‍ എന്റെ മനസ് മാറും. ഇങ്ങനെ ജീവിച്ചിട്ട് എന്താണ്, എനിക്കിഷ്ടമുള്ളത് കഴിക്കും എന്നൊക്കെ പറഞ്ഞ് എല്ലാം കഴിക്കും. രാത്രിയായാല്‍ ഞാനിന്ന് എന്തൊക്കെ കഴിച്ചു എന്നറിയാമോ എന്ന് പറഞ്ഞ് ആശങ്കപ്പെടുമെന്നും ഭാവന തുറന്ന് പറഞ്ഞു.

സിനിമാ രംഗത്ത് ഭാവന വീണ്ടും സജീവമാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഛോട്ടാ മുംബൈ, ഹണി ബീ തുടങ്ങിയ ഹിറ്റ് സിനിമകളില്‍ തിളങ്ങിയ ഭാവന അക്കലത്തെ വിജയം വീണ്ടും ആവര്‍ത്തിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ശങ്കര്‍ രാമകൃഷ്ണന്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘റാണി’. ത്രില്ലര്‍ സിനിമയാണെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. വിനോദ് മേനോന്‍, ജിമ്മി ജേക്കബ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് റാണിയുടെ നിര്‍മാതാക്കള്‍. മാജിക് ടെയ്ല്‍ വര്‍ക്ക് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം.

ഭാവന നായികയാകുന്ന ‘നടികര്‍ തിലകം’ എന്ന സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസാണ് നായകന്‍. ‘െ്രെഡവിംഗ് ലൈസന്‍സ്’ എന്ന ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും നടികര്‍ തിലകത്തിനുണ്ട്. ഭാവനയുടെ സഹോദരന്‍ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ‘ദ ഡോര്‍’ എന്ന തമിഴ് സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

അതേസമയം, കഴിഞ്ഞുപോയ കാലത്ത് തനിക്കുണ്ടായ നഷ്ടങ്ങളെ കുറിച്ചും അത് സമ്മാനിച്ച ഉണങ്ങാത്ത മുറിവുകളെ കുറിച്ചുമെല്ലാം ഭാവന സംസാരിച്ചു. അച്ഛന്റെ മരണമാണ് തന്നെ ഏറെ ബാധിച്ചതെന്നും തന്റെ മരണം വരെ ആ വേര്‍പാട് ഉണ്ടാക്കിയ മുറിവ് ഹൃദയത്തില്‍ ഉണങ്ങില്ലെന്നും ഭാവന പറയുന്നു. ‘മലയാളം സിനിമയില്‍ നിന്നും മാത്രമാണ് ഞാന്‍ മാറിനിന്നത്. ഒരുപാട് മൂഡ്‌സ്വിങ്ങ്‌സൊക്കെയുള്ള ആളായതുകൊണ്ട് തന്നെ കുറച്ചൊക്കെ മനസിനെ അത് ബാധിച്ചിരുന്നു. എല്ലാ മനുഷ്യരെപ്പോലെയും തന്നെ വിഷമങ്ങള്‍ എന്നെയും ബാധിക്കാറുണ്ട്.’ ഇന്ന് നമ്മള്‍ ഓക്കെയാകും സ്‌ട്രോങ്ങായി നിലനില്‍ക്കുമെന്ന് രാവിലെ രാവിലെ എണീറ്റ് തീരുമാനിക്കുന്നതല്ലല്ലോ.

എന്റെ അച്ഛന്‍ മരിച്ചിട്ട് എട്ട് വര്‍ഷമാകുന്നു. എല്ലാവരും പറയും കാലം മുറിവുണക്കുമെന്ന്. പക്ഷെ ആ മുറിവ് ഞാന്‍ മരിക്കുന്ന വരെയും അച്ഛന്‍ പോയ ആ വേദന എന്റെ ഉള്ളില്‍ ഉണ്ടാകും. ആ മുറിവ് അങ്ങനെ ഉണങ്ങില്ല. ചിലപ്പോള്‍ അതിന്റെ തീവ്രത കുറയുമായിരിക്കും. എന്റെ ജീവിതത്തില്‍ എല്ലാം ശരിയായി എന്നുപറയുന്ന ഒരു ജീവിതത്തില്‍ ഞാന്‍ എത്തിയിട്ടില്ല. അങ്ങനെ എത്തിയ ആളുകള്‍ ഉണ്ടോയെന്ന് എനിക്ക് അറിയില്ല. എനിക്ക് എന്റെ കാര്യമല്ലെ അറിയൂ. എന്റെ അഭിനയത്തെ സ്വന്തമായി ജഡ്ജ് ചെയ്യാത്ത ആളാണ് ഞാന്‍.’ എന്നും ഭാവന പറഞ്ഞു.

More in Malayalam

Trending

Recent

To Top