Malayalam
ഭര്‍ത്താവിനും മകനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നവ്യ നായര്‍; ഗോസിപ്പുകള്‍ക്ക് ഇതിലും വലിയ മറുപടിയില്ലെന്ന് ആരാധകര്‍
ഭര്‍ത്താവിനും മകനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നവ്യ നായര്‍; ഗോസിപ്പുകള്‍ക്ക് ഇതിലും വലിയ മറുപടിയില്ലെന്ന് ആരാധകര്‍
മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്.
ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
വിവാഹത്തോടെ സിനിമയില്‍ നിന്ന് നവ്യ ഇടവേളയെടുത്തിരുന്നു. 2010ല്‍ ആയിരുന്നു നവ്യയുടെ വിവാഹം. സന്തോഷ് മേനോന്‍ എന്ന ബിസിനസുകാരനെയാണ് താരം വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. പിന്നാലെ ചില കന്നട സിനിമകളിലും നവ്യ അഭിനയിച്ചിരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷം ഒരുത്തീ എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തില്‍ സജീവമായിരിക്കുകയാണ് നടി. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
മകനും നവ്യയ്‌ക്കൊപ്പം കേരളത്തിലാണ് താമസവും പഠനവും. ഇരുപതിനാലാമത്തെ വയസിലായിരുന്നു നവ്യയുടെ വിവാഹം. മുംബൈയില്‍ സെറ്റില്‍ഡായ ബിസിനസ്മാന്‍ സന്തോഷാണ് നവ്യയുടെ ഭര്‍ത്താവ്. മകനെ കൂടി തനിക്കൊപ്പം നവ്യ കേരളത്തിലേയ്ക്ക് കൊണ്ടുവരികയും പൊതുവേദികളിലും ഫോട്ടോകളിലും താരത്തിന്റെ ഭര്‍ത്താവ് സന്തോഷിന്റെ സാന്നിധ്യം ഇല്ലാതാവുകയും ചെയ്തതോടെ നവ്യയും ഭര്‍ത്താവും വേര്‍പിരിഞ്ഞുവെന്നാണ് ഭൂരിഭാഗം പേരും കരുതിയത്.
നവ്യ കുടുംബ ചിത്രങ്ങള്‍ പങ്കുവെക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന കമന്റ് ഭര്‍ത്താവ് സന്തോഷിനെ ഉപേക്ഷിച്ചോ എന്നതാണ്. അത്തരത്തില്‍ പരിഹസിച്ച് നിരവധി കമന്റുകള്‍ വരാറുണ്ടെങ്കിലും നവ്യ എല്ലാത്തിനോടും മൗനം പാലിക്കുകയാണ് ചെയ്യാറുള്ളത്. ഇപ്പോഴിതാ വളരെ നാളുകള്‍ക്ക് ശേഷം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി ഒരു കുടുംബ ഫോട്ടോയിലൂടെ നല്‍കിയിരിക്കുകയാണ് നവ്യ നായര്‍.
ഭര്‍ത്താവിനും മകനുമൊപ്പമുള്ള ഒരു മനോഹര ചിത്രമാണ് നവ്യ ഏറ്റവും പുതിയതായി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ കമന്റുകളും ലൈക്കുകളും നിറഞ്ഞു. വിവാദങ്ങള്‍ പറഞ്ഞ് നടക്കുന്നവര്‍ക്ക് ഇതൊരു മറുപടിയായെന്നും ഇപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി കാണും എന്നൊക്കെയാണ് കമന്റുകള്‍ വരുന്നത്. എന്നും ഇതുപോലെ സന്തോഷമായിരിക്കട്ടെ എന്നും നവ്യ ശക്തയായ സ്ത്രീയാണെന്നും ആരാധകര്‍ കമന്റായി കുറിച്ചു. നവ്യ ഭര്‍ത്താവിനെ കളഞ്ഞുവെന്ന് പറഞ്ഞ് നടന്നവര്‍ക്ക് ഇപ്പോള്‍ സമാധാനമായോ? എന്നാണ് മറ്റൊരാള്‍ ചോദിച്ചത്.
അതേസമയം അടുത്തിടെ ഒരു വിവാദത്തില്‍ നവ്യ ഉള്‍പ്പെട്ടതും വലിയ വാര്‍ത്തയായിരുന്നു. കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തില്‍ നിന്ന് നവ്യ നായര്‍ സമ്മാനങ്ങള്‍ കൈപ്പറ്റിയെന്ന വെളിപ്പെടുത്തലാണ് വിവാദങ്ങള്‍ക്ക് വഴി തെളിച്ചത്. സച്ചിന്‍ സാവന്തുമായി മുംബൈയില്‍ അയല്‍ക്കാരായിരുന്ന പരിചയം മാത്രമാണുളളതെന്നാണ് ഇക്കാര്യത്തില്‍ നവ്യ നായരുടെ കുടുംബത്തിന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നടിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണവുമുണ്ടായി.
നവ്യയുടെ കുടുംബത്തിന് നേരെയും രൂക്ഷമായ പ്രതികരണങ്ങളുണ്ടായിരുന്നു. പക്ഷെ വിവാദങ്ങളൊന്നും നവ്യയെ തളര്‍ത്തിയില്ല. നൃത്ത പരിപാടികളും യാത്രകളുമെല്ലാമായി ജീവിതം ആസ്വദിക്കുകയാണ് നവ്യ. അതേസമയം ജാനകി ജാനേയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ നവ്യ നായരുടെ സിനിമ. സൈജു കുറുപ്പും നവ്യ നായരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അനീഷ് ഉപാസന രചനയും സംവിധാനവും നിര്‍വ്വഹിച്ച ജാനകി ജാനെ തിയേറ്ററുകളില്‍ പ്രേക്ഷകരുടെ പ്രശംസ പിടിച്ച് പറ്റിയിരുന്നു.
കലോല്‍സവ വേദിയില്‍ നിന്നുമാണ് നവ്യ സിനിമയിലെത്തിയത്. പിന്നീട് സിബി മലയില്‍ ഒരുക്കിയ ഇഷ്ട്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യയ്ക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയില്‍ ആയിരുന്നു ഇഷ്ട്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുക ആയിരുന്നു നവ്യാ നായര്‍.
രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയില്‍ നായിക പദത്തില്‍ ഏറ്റവും മുന്‍നിരയില്‍ ഉയര്‍ന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായര്‍. പത്താം ക്ലാസ്സില്‍ പഠിക്കവേ ആണ് താരം സിനിമയില്‍ എത്തിയത്. നന്ദനം, ഇഷ്ടം, മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനന്‍, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, ചതിക്കാത്ത ചന്തു, ജലോല്‍സവം, ചതുരംഗം, തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ നവ്യ നായികയായി എത്തി. തമിഴികത്തും നായികയായി നവ്യ നായര്‍ തിളങ്ങിയിരുന്നു. കേരള സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ ഒരു നടി കൂടിയാണ് നവ്യ നായര്‍.