Connect with us

ഡ്രസ് മാറാന്‍ പോയി വന്ന കാവ്യയെ അവര്‍ ചീത്തവിളിച്ചു!, വിവരമറിഞ്ഞ് യൂണിറ്റ് മുഴുവന്‍ വിഷമിച്ചു. എല്ലാവരുടെയും പെറ്റാണ് കാവ്യ; ഷൂട്ടിംഗിനിടെ നടന്ന സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

Actress

ഡ്രസ് മാറാന്‍ പോയി വന്ന കാവ്യയെ അവര്‍ ചീത്തവിളിച്ചു!, വിവരമറിഞ്ഞ് യൂണിറ്റ് മുഴുവന്‍ വിഷമിച്ചു. എല്ലാവരുടെയും പെറ്റാണ് കാവ്യ; ഷൂട്ടിംഗിനിടെ നടന്ന സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

ഡ്രസ് മാറാന്‍ പോയി വന്ന കാവ്യയെ അവര്‍ ചീത്തവിളിച്ചു!, വിവരമറിഞ്ഞ് യൂണിറ്റ് മുഴുവന്‍ വിഷമിച്ചു. എല്ലാവരുടെയും പെറ്റാണ് കാവ്യ; ഷൂട്ടിംഗിനിടെ നടന്ന സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുന്‍നിര നായികയായി തന്നെ ജീവിച്ചു. മുന്‍നിര നായകന്മാര്‍രക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ.

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ രാവണന്‍ എന്ന എന്ന ചിത്രത്തിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഭാനുപ്രിയയുടെ കുട്ടുക്കാലമാണ് നടി അവതരിപ്പിച്ചത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് താരത്തിന്റെ വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കാവ്യ ദിലീപിനെ വിവാഹം ചെയ്ത ശേഷമാണ് അഭിനയം അവസാനിപ്പിച്ചത്. 2016ലായിരുന്നു വിവാഹം. ആദ്യ വിവാഹം പരിചയപ്പെട്ടശേഷം കാവ്യ മാധവന്‍ വീണ്ടും അഭിനയത്തിലേയ്ക്ക് തിരികെ എത്തിയിരുന്നു. എന്നാല്‍ ദിലീപിനെ വിവാഹം ചെയ്ത ശേഷം അഭിനയം തല്‍ക്കാലത്തേയ്ക്ക് മാറ്റി നിര്‍ത്തി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് താരം.

ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിനിടെ നടന്ന ഒരു സംഭവത്തെ കുറിച്ച് മുമ്പൊരിക്കല്‍ സംവിധായകന്‍ ലാല്‍ ജോസ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ‘രാവിലെ മുതല്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പോവുന്ന ഷൂട്ടിംഗ് സ്ഥലത്ത് മുഴുവന്‍ മാരുതി ഒമ്‌നി കാര്‍ ഫോളോ ചെയ്യുന്നുണ്ട്. ആ കാറില്‍ കൊള്ളാവുന്നതിനേക്കാള്‍ ചെറുപ്പക്കാര്‍ ഉണ്ട്. രാവിലെ മുതല്‍ വെള്ളമടിച്ച് ഫിറ്റായ ആളുകള്‍ കറങ്ങുന്നുണ്ട്’.

‘ചെറിയൊരു ആശങ്കയോടെയാണ് നമ്മള്‍ നോക്കുന്നത്. കാരണം ഗുണ്ടല്‍പേട്ട് ഭാഗത്ത് ആളുകള്‍ സാധുക്കളാണെങ്കിലും പെട്ടെന്ന് വയലന്റ് ആവുന്ന സ്വഭാവമുള്ളവരാണ്’. ‘വിചാരിക്കാത്ത സമയത്ത് അവര്‍ വയലന്റാവും. നാട്ടുകാര്‍ ഇവരെ കൈകാര്യം ചെയ്താല്‍ അതിന്റെ ഉത്തരവിദിത്വം നമുക്കാവും. പോവുന്ന സമയത്ത് ദിലീപെന്നോട് പറഞ്ഞു, ലാലൂ ഒന്ന് സൂക്ഷിക്കണേ ഇത്തിരി പിശകാണ്. അവര്‍ കാറിലിരുന്ന് അസഭ്യം പറയുന്നുണ്ടെന്ന്’.

‘ആ വഴി ദിലീപ് പാസ് ചെയ്തപ്പോള്‍ ദിലീപിനെ ചീത്ത വിളിക്കുകയും ചെയ്തു. ഒരു തടാകത്തിന്റെ കരയില്‍ കുറച്ച് ഭാഗങ്ങള്‍ ഷൂട്ട് ചെയ്യണം. ഇടയ്ക്കിടയ്ക്ക് ഡ്രസ് ചേഞ്ച് വേണ്ടി വരും. എന്റെ കൂടെയുണ്ടായിരുന്ന നിധീഷ് ബൈക്കില്‍ കാവ്യയെ ഡ്രസ് മാറ്റാന്‍ കൊണ്ട് പോവും. കാവ്യയുടെ അമ്മ യൂണിറ്റ് ബസിലുണ്ടാവും’.

‘ഒരു തവണ ഡ്രസ് മാറാന്‍ വേണ്ടി പോയി തിരിച്ച് വരുമ്പോള്‍ ഒരു സ്ഥലത്ത് ആ മാരുതി ഒമിനിയില്‍ ചെറുപ്പക്കാര്‍ ഇരിക്കുന്നുണ്ട്. ബൈക്കില്‍ അവള്‍ പാസ് ചെയ്യുമ്പോള്‍ ഇവന്‍മാര്‍ കണ്ണ് പൊട്ടുന്ന തെറി പറഞ്ഞു, മോശം കമന്റുകളും. നിധീഷ് നല്ല ആരോഗ്യവാനും ദേഷ്യക്കാരനുമാണ്’. ‘അവന്‍ ഷൂട്ടിംഗ് സ്‌പോട്ടില്‍ കാവ്യയെ കൊണ്ടിറക്കി തിരിച്ച് പോവുന്നത് കണ്ടപ്പോള്‍ എനിക്ക് പിശക് തോന്നി. നിധീഷിനെ വിളിച്ച് എവിടെ പോവുകയാണെന്ന് ചോദിച്ചു. അവന്‍മാര്‍ തെറി പറഞ്ഞു, സൂക്കേട് തീര്‍ത്തിട്ട് വരാമെന്ന് പറഞ്ഞു. നില്‍ക്കെന്ന് ഞാന്‍ പറഞ്ഞു. അന്ന് ഷൂട്ടുംഗിന്റെ അവസാന ദിവസമാണ്’.

‘വിവരമറിഞ്ഞ് യൂണിറ്റ് മുഴുവന്‍ വിഷമിച്ചു. എല്ലാവരുടെയും പെറ്റാണ് കാവ്യ. അന്ന് ചെറിയ കുട്ടിയാണ്. ഷൂട്ടിംഗ് തീര്‍ന്നാല്‍ പെരുന്നാളായിരിക്കും. അത് കൊണ്ട് വേഗം സ്ഥലം വിടാന്‍ പറ, ഇവന്‍മാരൊക്കെ വയലന്റായാണ് നില്‍ക്കുന്നതെന്ന് അവരോട് പറയാന്‍ ഞാന്‍ അസിസ്റ്റന്റിനെ ഏല്‍പ്പിച്ചു. കാവ്യയെയും ഡാന്‍സേര്‍സിനെയും വെച്ച് അവസാന ഷോട്ടെടുക്കുകയാണ്. കട്ട് പറയാന്‍ നേരെ പെട്ടെന്നൊരു ശബ്ദം കേട്ടു’.

‘നോക്കുമ്പോള്‍ ഞാന്‍ പറഞ്ഞു വിട്ട അസിസ്റ്റന്റ് വിനു ആ ചെറുപ്പക്കാരുടെ കൂട്ടത്തിലെ പൊക്കമുള്ളൊരുത്തന്റെ ചെകിട്ടത്ത് അടിക്കുന്നതാണ്. അത് കണ്ട സെറ്റിലുണ്ടായിരുന്ന ആജാനുബാഹുക്കളായവരെല്ലാം വന്ന് യൂണിറ്റ് മൊത്തം നിന്ന് ചെറുപ്പക്കാരെ അടിച്ച് നശിപ്പിക്കുകയാണ്. ഇവന്‍മാര്‍ ഓടാന്‍ തുടങ്ങി’. ‘റോഡില്‍ യൂണിറ്റിലെ ഒരു ബാച്ച് അവിടെ ഉണ്ടായിരുന്നു. ഇവന്‍മാര്‍ക്ക് അതറിയില്ലായിരുന്നു. അവര്‍ സംഭവം കണ്ട് വന്നു. പിന്നെ വളഞ്ഞിട്ടുള്ള അടിയാണ്’.

‘അതിനിടയില്‍ ഒരുത്തന്‍ പറഞ്ഞു ഞാനൊരു അഡ്വക്കേറ്റാണ് എന്നെ തല്ലിയാല്‍ നിങ്ങള്‍ പാഠം പഠിക്കുമെന്ന്. അയാള്‍ക്ക് വിവരിക്കാന്‍ പറ്റാത്ത തരത്തിലുള്ള അടിയായിരുന്നു. അവര്‍ ഓടി കാറില്‍ കയറി. െ്രെഡെവറെ തല്ലിയിരുന്നില്ല’. ‘നിങ്ങള്‍ രാത്രി ബത്തേരി വഴിയല്ലേ പോവുക കാണിച്ച് തരാമെന്ന് െ്രെഡവര്‍ പറഞ്ഞു. അതോടെ െ്രെഡവറെ വിന്‍ഡോയിലൂടെ വലിച്ച് പുറത്തേക്കിട്ടു. കാര്‍ ചാലില്‍ പോയി വീണു. പിന്നെ പൊരിഞ്ഞ അടിയാണ്,’ എന്നും ലാല്‍ ജോസ് പറഞ്ഞു.

Continue Reading
You may also like...

More in Actress

Trending

Recent

To Top