general
നടി ഗീത എസ് നായര്‍ അന്തരിച്ചു
നടി ഗീത എസ് നായര്‍ അന്തരിച്ചു
Published on
സീരിയല്‍ സിനിമാ നടി ഗീത എസ്‌നായര്‍ അന്തരിച്ചു. 63 വയസായിരുന്നു. വെണ്‍പാലവട്ടം ലുലുമാളിന് എതിര്‍വശം ലേക്ക് ഗാര്‍ഡന്‍സിലായിരുന്നു ഗീതയുടെ താമസം.
പകല്‍പ്പൂരം എന്ന സിനിമയിലും ഏഷ്യാനെറ്റ്, അമൃത ടി.വി. എന്നീ ചാനലുകള്‍ സംപ്രേഷണം ചെയ്ത വിവിധ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
അച്ഛന്‍: പരേതനായ എ.ആര്‍.മേനോന്‍. അമ്മ: പരേതയായ സാവിത്രി അമ്മ(റിട്ട. കനറാ ബാങ്ക്). സഹോദരി: ഗിരിജാ മേനോന്‍(റിട്ട. കനറാ ബാങ്ക്). മക്കള്‍: വിനയ് കുമാര്‍ (ദുബായ്), വിവേക് (ഡല്‍ഹി). മരുമക്കള്‍: ആര്‍ത്തി, ദീപിക. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് ശാന്തികവാടത്തില്‍.
Continue Reading
You may also like...
Related Topics:Actress