Malayalam
ലാലിന് യുഎഇ ഗോള്‍ഡന്‍ വിസ
ലാലിന് യുഎഇ ഗോള്‍ഡന്‍ വിസ
നടനും സംവിധായകനുമായ ലാലിന് യുഎഇ ഗോള്‍ഡന്‍ വിസ. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നുമാണ് താരം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്. നടന്‍ സുരേഷ് കൃഷ്ണയ്‌ക്കൊപ്പമാണ് ലാല്‍ എത്തിയത്. സുരേഷ് കൃഷ്ണയ്ക്ക് നേരത്തെ യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.
മലയാളത്തിലെ നിരവധി ചലച്ചിത്ര താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ഇസിഎച്ച് ഡിജിറ്റല്‍ മുഖേനെയാണ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ പ്രഖ്യാപനത്തിന് പിന്നാലെ 2019 ജൂണിലാണ് യുഎഇ ഗോള്‍ഡന്‍ വിസ വിതരണം ആരംഭിച്ചത്.
സ്ഥിരതയും ദീര്‍ഘകാല ആസൂത്രണത്തോടെയും യുഎഇയില്‍ പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യാമെന്നതാണ് ഗോള്‍ഡന്‍ വിസ കൊണ്ടുള്ള പ്രധാന ഗുണം.
ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകരെ കൂടാതെ സംരംഭകര്‍, വിവിധ മേഖലകളിലെ പ്രതിഭകള്‍, ഗവേഷകര്‍, മികച്ച വിദ്യാര്‍ഥികള്‍, വിദേശരാജ്യങ്ങളിലെ സെലിബ്രിറ്റികളെ കൂടി അര്‍ഹരാക്കിയതോടെ ഗോള്‍ഡന്‍ വിസ ലഭിച്ചവരുടെ എണ്ണം കുതിച്ചുയരുകയായിരുന്നു.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)