Actor
പുതുതായി അഭിനയിക്കാൻ വരുന്ന ആൾ മിനിമം ചെയ്യേണ്ടത് ഡയലോഗ് പഠിക്കുക എന്നതാണ്, അതല്ലാതെ പിന്നെ എന്താണ് പണി; ലാൽ
പുതുതായി അഭിനയിക്കാൻ വരുന്ന ആൾ മിനിമം ചെയ്യേണ്ടത് ഡയലോഗ് പഠിക്കുക എന്നതാണ്, അതല്ലാതെ പിന്നെ എന്താണ് പണി; ലാൽ
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ലാൽ. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ പുതിയ അഭിനേതാക്കൾ കുറഞ്ഞ പക്ഷം ഡയലോഗ് എങ്കിലും കൃത്യമായി പഠിക്കണമെന്ന് പറയുകയാണ് ലാൽ. ക്രെെം ഫയലിൻറെ രണ്ടാം സീസണിൽ പ്രധാന വേഷത്തിലെത്തുന്ന യുവനടൻ അർജുൻ രാധാകൃഷ്ണൻറെ അഭിനയത്തെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെയാണ് ഇതേ കുറിച്ച സംസാരിച്ചത്.
അർജുൻ വളരെ എക്സ്പീരിയൻസ് ഉള്ള ആർട്ടിസ്റ്റിനെ പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. വലിയ ഡയലോഗ് ആണെങ്കിലും ടെൻഷൻ അടിക്കുന്നതൊന്നും കണ്ടിട്ടില്ല. കൃത്യമായി ഡയലോഗുകൾ പഠിച്ചിട്ടാണ് ക്യാമറയ്ക്ക് മുന്നിൽ വരുന്നത്. അല്ലാതെ അവിടെ വന്നിട്ട് ഒന്ന് ഇട്ട് തന്നേയ്ക്ക് കേട്ടോ ഒന്ന് പ്രോംപ്റ്റ് ചെയ്ത തന്നേക്ക് കേട്ടോ എന്നൊന്നും പറയില്ല.
അങ്ങനെ ചിലർ പറഞ്ഞു കേൾക്കുന്നത് തന്നെ എനിക്ക് കലിയാണ്. പ്രത്യേകിച്ച് പുതിയതായി വരുന്ന പിള്ളേർ. അഭിനയിക്കാൻ വരുന്ന ആൾ മിനിമം ചെയ്യേണ്ടത് ഡയലോഗ് പഠിക്കുക എന്നതാണ്. അതല്ലാതെ പിന്നെ എന്താണ് പണി. ഇത് കഴിഞ്ഞാൽ കാരവാനിൽ പോയി ഇരിക്കുക, ഭക്ഷണം കഴിക്കുക, കോമഡി പറയുക, എന്നല്ലാതെ.
ആകപ്പാടെ ജോലി ഇവിടെയാണ്. ആ ജോലിയും എടുക്കില്ലെന്ന് പറയുന്നത് ഒട്ടും സുഖമുള്ള കാര്യമല്ല. അർജുനൊക്കെ അക്കാര്യത്തിൽ പെർഫെക്റ്റ് ആയിരുന്നു. അവിടെ ആർക്കും പ്രോംപ്റ്റർ ഉണ്ടായിരുന്നില്ല. എല്ലാവരും കൃത്യമായി പഠിച്ച് ഡയലോഗ് പറയുമായിരുന്നു എന്നാണ് ലാൽ പറഞ്ഞത്.
