Connect with us

ഷൂട്ടിന് രണ്ടു ദിവസം മുന്‍പ് ദുല്‍ഖര്‍ വിളിച്ചു പറഞ്ഞു എനിക്കീ സിനിമ ചെയ്യാനാകില്ല … ആ സിനിമയെ കുറിച്ച് ലാൽജോസ്..

Malayalam Breaking News

ഷൂട്ടിന് രണ്ടു ദിവസം മുന്‍പ് ദുല്‍ഖര്‍ വിളിച്ചു പറഞ്ഞു എനിക്കീ സിനിമ ചെയ്യാനാകില്ല … ആ സിനിമയെ കുറിച്ച് ലാൽജോസ്..

ഷൂട്ടിന് രണ്ടു ദിവസം മുന്‍പ് ദുല്‍ഖര്‍ വിളിച്ചു പറഞ്ഞു എനിക്കീ സിനിമ ചെയ്യാനാകില്ല … ആ സിനിമയെ കുറിച്ച് ലാൽജോസ്..

ഷൂട്ടിന് രണ്ടു ദിവസം മുന്‍പ് ദുല്‍ഖര്‍ വിളിച്ചു പറഞ്ഞു എനിക്കീ സിനിമ ചെയ്യാനാകില്ല … ആ സിനിമയെ കുറിച്ച് ലാൽജോസ്..

മമ്മൂട്ടിക്കൊപ്പമാണ് സംവിധായകനായി ലാൽ ജോസ് അരങ്ങേറ്റം കുറിച്ചത്. വര്ഷങ്ങള്ക്കു ശേഷം മമ്മൂട്ടിയുടെ മകൻ ദുൽഖറിനെ നായകനാക്കി വിക്രമാദിത്യൻ എന്ന ഹിറ്റ് ചിത്രവും ലാൽ ജോസ് ഒരുക്കി. അത്രയും ഹിറ്റായ ആ ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം ദുൽഖർ സൽമാൻ തയ്യാറല്ലായിരുന്നതായി ലാൽ ജോസ് പറയുന്നു.

‘വിക്രമാദിത്യന്‍ സിനിമയുടെ സ്‌ക്രിപ്റ്റ് ദുല്‍ഖറിനെ വായിച്ചുകേള്‍പിച്ചു. അദ്ദേഹത്തിനു കഥയും ഇഷ്ടമായി. സിനിമ ചെയ്യാമെന്ന ധാരണയില്‍ സ്‌ക്രിപ്റ്റും കൊടുത്തുവിട്ടു. ഷൂട്ടിങ് തുടങ്ങുന്ന ദിവസവും ഞാന്‍ തീരുമാനിച്ചു. ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പ് ദുല്‍ഖര്‍ വിളിച്ചു. ‘ലാലുവേട്ടാ എനിക്ക് ഈ സിനിമ െചയ്യാന്‍ പറ്റുമെന്ന് തോന്നണില്ല. ആകെ ടെന്‍ഷന്‍ ആണ്. ഞാന്‍ ഈ സിനിമ ചെയ്യുന്നില്ല.’

ഇതുകേട്ടതും എനിക്ക് ആകെ വിഷമമായി. എല്ലാ സെറ്റപ്പും ഞാന്‍ അപ്പോള്‍ റെഡിയാക്കി കഴിഞ്ഞിരുന്നു. ആളുകള്‍ക്ക് അഡ്വാന്‍സ് കൊടുത്തു, പാട്ട് കംപോസ് ചെയ്തു. ഇതു ചെയ്യാന്‍ തനിക്ക് കോണ്‍ഫിഡന്‍സ് ഇല്ലെന്നായിരുന്നു ദുല്‍ഖര്‍ പറയുന്നത്. കഥയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായിട്ടാണോ എന്ന് ഞാന്‍ ദുല്‍ഖറിനോടു ചോദിച്ചു. എന്നാല്‍ കഥ നല്ലതാണെന്നായിരുന്നു മറുപടി. തിരക്കഥയുടെ കുഴപ്പമാണോ എന്നുചോദിച്ചപ്പോള്‍ അതിന്റെയും അല്ലെന്നു പറഞ്ഞു. സിനിമയിലെ ഒരു രംഗത്തെക്കുറിച്ച് ആലോചിച്ചിട്ടാണ് ടെന്‍ഷനാകുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു.

അമ്മയാണ് എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ നിന്നും വന്ന നോട്ടിഫിക്കേഷന്‍ മറച്ചുവെച്ച് തന്റെ അവസരം നഷ്ടപ്പെടുത്തിയതെന്ന് ആദിത്യന്‍ അറിയുന്ന രംഗമുണ്ട്. അതു അറിഞ്ഞ ശേഷം മരിച്ചുപോയ അച്ഛന്റെ യൂണിഫോം ധരിച്ച് അമ്മയ്ക്കു മുന്നില്‍ വന്ന് ഡയലോഗ് പറയുന്നതാണ് സീന്‍. അതുകഴിഞ്ഞാണ് ആ കഥാപാത്രം നാടുവിടുന്നത്. ആ രംഗമാണ് ദുല്‍ഖറിനെ അലട്ടിയത്. താന്‍ എത്ര ആലോചിച്ചിട്ടും അതെങ്ങനെ െചയ്യണമെന്ന് പിടികിട്ടുന്നില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു. അപ്പോഴാണ് എനിക്ക് സമാധാനമായത്. ‘നിനക്ക് പിടികിട്ടണ്ട, നീ ഇങ്ങുവന്നാല്‍ മതി നമുക്ക് പിടികിട്ടിച്ച് തരാമെന്നു’പറഞ്ഞു.

ദുല്‍ഖര്‍ അതിനു മുമ്പ് അഭിനയിച്ച സിനിമകളൊക്കെ ന്യൂജനറേഷന്‍ ആളുകളുടെ സിനിമകളിലായിരുന്നു. മറ്റൊരു തരത്തിലുള്ള സിനിമകളായിരുന്നു അത്. ഇതൊരു ഡ്രമാറ്റിക്ക് സിറ്റുവേഷന്‍ ആയിരുന്നു. എന്നെ വിശ്വാസമുണ്ടെങ്കില്‍ സെറ്റിലേയ്ക്കുപോരൂ എന്ന് ദുല്‍ഖറിനോടു പറഞ്ഞു. പിന്നീട് ഷൂട്ട് തുടങ്ങി, ഈ രംഗം ഷൂട്ട് ചെയ്യുന്നതിനു മുമ്പേ നിരവധി രംഗങ്ങള്‍ ചിത്രീകരിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് ആദ്യം പറഞ്ഞ ഭീകരമായ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. ഷോട്ട് തുടങ്ങുന്നതിനു മുമ്പ് എന്നോട് ചോദിച്ചു, എന്താണ് ലാലുവേട്ടന്‍ വിചാരിക്കുന്നതെന്ന്. ഞാന്‍ ഒന്നും വിചാരിക്കുന്നില്ലെന്നും സിറ്റുവേഷന്‍ എന്താണെന്ന് വിവരിച്ചുകൊടുക്കുകയും ചെയ്തു.

അമ്മ ഇത്രയും വലിയൊരു ചതി നിന്നോട് ചെയ്തിരിക്കുന്നു. അച്ഛന്‍ ആത്മഹത്യ ചെയ്യാന്‍ കാരണം അമ്മയാണെന്നു തോന്നുന്ന അവസ്ഥയില്‍ നില്‍ക്കുന്ന മകന്‍. അതു മനസ്സില്‍ ഉള്‍ക്കൊള്ളാന്‍ പറഞ്ഞു. അകത്തുപോയി വാതില്‍ അടച്ചുനില്‍ക്കുക, ആ ഷര്‍ട്ട് ധരിച്ച് പുറത്തുവന്ന് അമ്മയുടെ മുഖത്ത് നോക്കുമ്പോള്‍ നിനക്ക് എന്താണോ തോന്നുന്നത് അത് അഭിനയിക്കുക. ഇതാണ് ദുല്‍ഖറിനുപറഞ്ഞുകൊടുത്തത്.

ആ ഫസ്റ്റ് ടേക്ക് തന്നെ ഓക്കെ ആയിരുന്നു. കാരണം അത് രണ്ടാമതൊരു ടേക്കിലേയ്ക്കുപോകാന്‍ പറ്റില്ലെന്ന് എനിക്ക് അറിയാമായിരുന്നു. ദുല്‍ഖര്‍ അഭിനയിക്കുമ്പോള്‍ തന്നെ സ്വാഭാവികമായി കരയുകയും മറ്റും ചെയ്തിരുന്നു.ലാല്‍ ജോസ് പറഞ്ഞു.

lal jose about vikramadhithyan movie

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top