Connect with us

ലുക്ക് മാറ്റണമെന്ന് ഞാൻ; പറ്റില്ലെന്ന് മമ്മൂക്ക; ഒരു മറവത്തൂര്‍ കനവിൽ സംഭവിച്ചത്? ലാൽ ജോസ് പറയുന്നു

Malayalam

ലുക്ക് മാറ്റണമെന്ന് ഞാൻ; പറ്റില്ലെന്ന് മമ്മൂക്ക; ഒരു മറവത്തൂര്‍ കനവിൽ സംഭവിച്ചത്? ലാൽ ജോസ് പറയുന്നു

ലുക്ക് മാറ്റണമെന്ന് ഞാൻ; പറ്റില്ലെന്ന് മമ്മൂക്ക; ഒരു മറവത്തൂര്‍ കനവിൽ സംഭവിച്ചത്? ലാൽ ജോസ് പറയുന്നു

1998- ല്‍ ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഒരു മറവത്തൂര്‍ കനവ്. ബോക്സ് ഓഫീസില്‍ ചിത്രം വിജയം നേടിയിരുന്നു. മമ്മൂട്ടിയുമായി താന്‍ ആദ്യ സിനിമ ചെയ്തപ്പോഴുണ്ടായ ഒരു പ്രധാന പ്രതിസന്ധിയെക്കുറിച്ച്‌ ലാല്‍ ജോസ് ഇപ്പോൾ തുറന്നു പറയുന്നു

‘ഒരു മറവത്തൂര്‍ കനവ്’ ചെയ്തപ്പോള്‍ മമ്മുക്കയ്ക്ക് എന്നോട് നീരസമുണ്ടായിരുന്നു. അതിന്റെ പ്രധാന കാരണം അദ്ദേഹത്തിന്റെ ഗെറ്റപ്പുമായി ബന്ധപ്പെട്ടതായിരുന്നു. മുടി പറ്റയടിക്കണം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ആദ്യം അതിന് തയ്യാറായില്ല. മറ്റ് സിനിമകളെ അത് ബാധിക്കുമെന്ന് പറഞ്ഞ് മമ്മുക്ക അതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. ഞാന്‍ മുടി വെട്ടുന്ന പ്രശ്നമേയില്ലെന്ന് മമ്മുക്ക പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, ‘നടപ്പില്ല മമ്മുക്ക എന്റെ കഥാപാത്രം ഇതാണേല്‍ മമ്മുക്ക മുടി വെട്ടിയെ മതിയാകൂ’ പക്ഷേ മുടി വെട്ടില്ലെന്ന് പറഞ്ഞ മമ്മുക്ക അടുത്ത ദിവസം പറ്റയടിച്ചു കൊണ്ട് എനിക്ക് മുന്നിലെത്തിയിട്ട് പറഞ്ഞു നിനക്ക് സമാധനമായല്ലോ എന്ന്’ – ലാൽ ജോസ് പറയുന്നു

‘ഒരു മറവത്തൂര്‍ കനവ്’ മമ്മൂട്ടിയുടെ താരപദവി തിരിച്ചെടുത്ത സിനിമ കൂടിയായിരുന്നു. തിയേറ്ററില്‍ നൂറ് ദിവസങ്ങള്‍ പിന്നിട്ട ചിത്രം കോട്ടയം കുഞ്ഞച്ചന് ശേഷമുള്ള മമ്മൂട്ടിയുടെ അച്ചായന്‍ കഥാപാത്രത്തിന്റെ മഹാ വിജയം കൂടിയായിരുന്നു.

lal jose

Continue Reading
You may also like...

More in Malayalam

Trending

Recent

To Top