Connect with us

എന്താണ് ഹോസ്പിറ്റലിൽ കിടക്കണോ?- ലാല്‍ ജോസ്

Actor

എന്താണ് ഹോസ്പിറ്റലിൽ കിടക്കണോ?- ലാല്‍ ജോസ്

എന്താണ് ഹോസ്പിറ്റലിൽ കിടക്കണോ?- ലാല്‍ ജോസ്

ജിസ് ജോയ് സംവിധാനം ചെയ്ത സണ്‍‌ഡേ ഹോളിഡെ എന്ന ചിത്രത്തിലാണ് ലാല്‍ ജോസ് വീണ്ടും ആശുപത്രി കിടക്കയിലെ പേഷ്യന്റ് ആയി എത്തിയത്, അത് കൊണ്ട് തന്നെ ലാല്‍ ജോസ് എന്ന നടനെ ഒരു സംവിധായകന്‍ അഭിനയിക്കാന്‍ ക്ഷണിക്കുമ്ബോള്‍ താന്‍ ഹോസ്പിറ്റലില്‍ കിടക്കണോ എന്നാണ് ലാല്‍ ജോസിന്റെ ചോദ്യം, പക്ഷെ സംഗതി യാഥാര്‍ത്ഥ്യമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലെ ട്രോളര്‍മാരാണ് ഇത്തരം രസകരമായ ഒരു സംഭവം അവതരിപ്പിച്ചിരിക്കുന്നത്. ലാല്‍ ജോസും തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്.കുമ്ബളങ്ങിയിലെ കഥാപാത്രങ്ങളെ ചേര്‍ത്ത് വെച്ചുകൊണ്ടാണ്‌ ലാല്‍ ജോസിനെതിരെയുള്ള ട്രോള്‍ പരാമര്‍ശം . സംവിധാനത്തിന് പുറമേ അഭിനയ രംഗത്തും തനിക്ക് പ്രതിഭ തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നു വ്യക്തമാക്കുകന്നതായിരുന്നു ഓംശാന്തി ഓശാന എന്ന ചിത്രത്തിലെ ലാല്‍ ജോസിന്റെ പ്രകടനം, ഓംശാന്തി ഓശാന എന്ന ചിത്രത്തില്‍ മെഡിക്കല്‍ സ്റ്റുഡന്റായ നസ്രിയ ശ്രൂഷിക്കുന്ന രോഗിയുടെ റോളിലാണ് ലാല്‍ ജോസ് അഭിനയിച്ചിരിക്കുന്നത്, അതിനു ശേഷം വീണ്ടും ലാല്‍ ജോസ് സ്ക്രീനിലെത്തിയത് ആശുപത്രി കിടക്കയിലെ രോഗിയുടെ റോളില്‍ തന്നെയായിരുന്നു.

lal-jose-

Continue Reading

More in Actor

Trending

Recent

To Top