Social Media
കരുത്തും കരുതലുമായി സമാനതകളില്ലാതെ ചേര്‍ത്തു പിടിക്കുന്നതിന്റെ പേരുകൂടിയാണ് പ്രണയം!
കരുത്തും കരുതലുമായി സമാനതകളില്ലാതെ ചേര്‍ത്തു പിടിക്കുന്നതിന്റെ പേരുകൂടിയാണ് പ്രണയം!
By
മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിൽ അഭിനയിച്ചു പ്രേക്ഷക ഹൃദയം നേടിയ നായികയായാണ് നടി ഭാവന . സംവിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
പ്രണയ വിവാഹത്തിനു ശേഷം കുറച്ചു കാലത്തേക്ക് പൂര്‍ണമായും താരം സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. എന്നാല്‍ വിജയ് സേതുപതി ചിത്രം 96ന്റെ കന്നട റീമേക്കിലുടായാണ് താരം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയത്. ചിത്രം കന്നടയില്‍ റിലീസ് ചെയ്തതിന് പിന്നാലെ തൃഷ അഭിനയിച്ച ജാനു എന്ന കഥാപാത്രം ഭാവന ഭംഗിയാക്കിയിയിരുന്നു എന്നാണ് ആരാധകരും അഭിപ്രായപ്പെട്ടത്.
നല്ല കഥാപാത്രങ്ങള്‍ തേടിയെത്തിയാല്‍ ഞാന്‍ എന്തായാലും അഭിനയിക്കുമെന്ന് താരം മുന്‍പ് വെളിപ്പെടുത്തിയിരുന്നു. വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തുമെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല എന്നും പല അഭിമുഖങ്ങളിലും താരം മനസ് തുറന്നിട്ടുണ്ട്. ഭാവന എവിടെ എന്ന മലയാളികളുടെ ചോദ്യത്തിന് സിനിമയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ട് മറുപടി കൊടുത്തിരുന്നു താരം. തമിഴ് പ്രേക്ഷകരും മലയാളികളും ഒരുപോലെ നെഞ്ചിലേറ്റിയ 96 എന്ന തൃഷ-വിജയ് സേതുപതി ചിത്രത്തിന്റെ കന്നഡ പതിപ്പില്‍ ജാനുവായെത്തി ഭാവന തിരികെ എത്തുകയായിരുന്നു.
ഇപ്പോഴിതാ തന്റെ പ്രായത്തെ കുറിച്ച പറയുകയാണ് താരം . സിനിമയോളം പ്രണയത്തെ അടയാളപ്പെടുത്തിയ മറ്റെന്താണുള്ളത്. അതില്‍ ചില പ്രണയങ്ങള്‍ സിനിമയുടെ സ്‌ക്രീനിന് പുറത്തേക്ക് സഞ്ചരിച്ചു. ആക്ഷന്‍ എവിടെ കട്ട്, എവിടെ എന്ന് നിര്‍വചിക്കാനാവാതെ നിത്യപ്രണയത്തിന്റെ വഴിയിലേക്ക് അവ ഒഴുകി. അത്തരത്തിലൊരു പ്രണയകഥയാണ് നടി ഭാവനയ്ക്കും നിര്‍മാതാവ് നവീനും പറയാനുള്ളത്.
ഏത് പ്രതിസന്ധിയിലും കരുത്തും കരുതലുമായി സമാനതകളില്ലാതെ ചേര്‍ത്തു പിടിക്കുന്നതിന്റെ പേരുകൂടിയാണ് പ്രണയം എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഭാവനയുടെയും നവീന്റെയും ജീവിതം. നവീന്‍ നിര്‍മിച്ച് ഭാവന നായികയായെത്തിയ കന്നട ചിത്രം റോമിയോയുടെ ചിത്രീകരണത്തിനിടെയാണ് ഭാവനയും നവീനും പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. ഇത് പിന്നീട് പ്രണയമായി മാറി. ഭാവനയുടെ അച്ഛന്റ മരണം നവീന്റെ അമ്മയുടെ മരണം ഉള്‍പ്പെടെയുള്ള അനേകം ദുരിതപര്‍വങ്ങളില്‍ അവര്‍ പരസ്പരം കരുതലും കരുത്തുമായി. സമാനതകളില്ലാത്ത പ്രതിസന്ധികളെ അതിജീവിച്ച കാലത്ത് നവീന്‍ ഭാവനയെ ചേര്‍ത്തു പിടിച്ചു. ആ ചേര്‍ത്തു പിടിക്കലിനെ അല്ലാതെ മറ്റെന്തിനെയാണ് പ്രണയം എന്ന് വിളിക്കുക.
2018 ജനുവരി 22 നാണ് ഭാവനയും നവീനും വിവാഹിതരായത്. വിവാഹത്തിന് ശേഷം 99 എന്ന കന്നട ചിത്രത്തിലൂടെ ഭാവന സിനിമയില്‍ സജീവമായി മാറിയിരിക്കുകയാണ്. ഇന്‍സ്‌പെക്ടര്‍ വിക്രം, ഭജ്രംഗി 2 തുടങ്ങിയ ചിത്രങ്ങളിലാണ് ഭാവന ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
about bhavana and naveen marriage
