Malayalam
ഞാൻ ഒരു വര വരച്ചാല്‍ ചെരിഞ്ഞ് പോകും; ഇത് കാണുമ്പോൾ അസൂയ തോനുന്നു; ചിത്രം പങ്കുവെച്ച് ലക്ഷ്മി
ഞാൻ ഒരു വര വരച്ചാല്‍ ചെരിഞ്ഞ് പോകും; ഇത് കാണുമ്പോൾ അസൂയ തോനുന്നു; ചിത്രം പങ്കുവെച്ച് ലക്ഷ്മി
കൊവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. താരങ്ങളെല്ലാം വീടുകളിൽ തന്നെ കഴിയുകയാണ്. വിനോദങ്ങളിൽ ഏർപ്പെട്ടും ഒഴിവ് സമയം പാചകം പരീക്ഷിച്ചും സമയം ചിലവഴിക്കുകയാണ്. ഇപ്പോൾ ഇതാ കൊറോണ കാലത്ത് തന്റെ സുഹൃത്ത് വരച്ച
ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ് അവതാരകയും റേഡിയോ ജോക്കിയുമായ ലക്ഷ്മി ഉണ്ണികൃഷ്ണൻ.
ഇതൊക്കെയാണ് മനോഹരമായ ഒരു നാച്വറല്‍ ആര്‍ട്ട് എന്ന് പറഞ്ഞാണ് ലക്ഷ്മി ഉണ്ണികൃഷ്ണൻ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഞാൻ ഒരു വര വരച്ചാല്‍ വരെ ചെരിഞ്ഞു പോകും. ഇതൊക്കെ കാണുമ്പോഴാണ് ശരിക്കും അസൂയ തോന്നുന്നത്. ജീവനുള്ള പടം പോലെ അല്ലേ. മിസ്റ്റര്‍ ചിന്നൻ എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ് എന്ന് സ്ഥിരം പറയാറുള്ള എന്റെ ബെസ്റ്റ് ഫ്രണ്ട് സ്മിത. അല്ല അങ്ങനെ പറഞ്ഞാല്‍ പോര. പഞ്ച് കുറയ്ക്കരുതല്ലോ. ഡോ. സ്മിത എന്നും ലക്ഷ്മി ഉണ്ണികൃഷ്ണൻ എഴുതിയിരിക്കുന്നു. കൊവിഡ് കാലത്തിന്റെ സൗഹൃദക്കാഴ്ചകളാണ് ഇങ്ങനെ വ്യക്തമാകുന്നത്.
lakshmi unnikrishnan
