Connect with us

നിലവിലെ ജീവിതത്തില്‍ താന്‍ സന്തോഷവതിയാണ്. ഇങ്ങനെ തന്നെ തുടരാനാണ് ഇഷ്ടം; ലക്ഷ്മി ഗോപാല സ്വാമി

News

നിലവിലെ ജീവിതത്തില്‍ താന്‍ സന്തോഷവതിയാണ്. ഇങ്ങനെ തന്നെ തുടരാനാണ് ഇഷ്ടം; ലക്ഷ്മി ഗോപാല സ്വാമി

നിലവിലെ ജീവിതത്തില്‍ താന്‍ സന്തോഷവതിയാണ്. ഇങ്ങനെ തന്നെ തുടരാനാണ് ഇഷ്ടം; ലക്ഷ്മി ഗോപാല സ്വാമി

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. നര്‍ത്തകി എന്ന നിലയിലും ലക്ഷ്മി ശ്രദ്ധേയയാണ്. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്തേയ്ക്ക് എത്തിയത്. പിന്നീട് വളരെ പെട്ടന്ന് മലയാളിത്തമുള്ള, പക്വതയുള്ള സ്ത്രീ കഥാപാത്രമായി പ്രേക്ഷക മനസ്സില്‍ സ്ഥാനം ഉറപ്പിച്ചു. ആദ്യ സിനിമയിലൂടെ തന്നെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലക്ഷ്മി സ്വന്തമാക്കിയിരുന്നു.

പിന്നീടിങ്ങോട്ട് മോഹന്‍ലാല്‍, ജയറാം, മമ്മൂട്ടി തുടങ്ങി മുന്‍നിര നായകന്മാരുടെ എല്ലാം നായികയായി അഭിനയിച്ചു. ശക്തമായ സ്ത്രീകഥാപാത്രങ്ങളും നടിയെ തേടി എത്തി. ഇപ്പോഴും സിനിമകളില്‍ സജീവമാണ് താരം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുെ എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

ഇപ്പോഴും അവിവാഹിതയായി തുടരുന്ന താരം കൂടിയാണ് ലക്ഷ്മി ഗോപാലസ്വമി. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയും ആരാധകരും താരത്തോട് എപ്പോഴുംവിവാഹത്തെക്കുറിച്ച് ചോദിക്കാറുണ്ട്. വ്യാജ വാര്‍ത്തകളും ലക്ഷ്മി ഗോപാലസ്വാമിയെ അലട്ടാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളെക്കുറിച്ച് സംസാരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ഞാന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്ത വര്‍ഷത്തില്‍ ഒന്നുരണ്ടു തവണയെങ്കിലും സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ നടനുമായി വിവാഹം ഉറപ്പിച്ചതായുള്ള തലക്കെട്ടിന് ഈയ്യടുത്ത് വലിയ പ്രചാരം ലഭിച്ചിരുന്നു. എന്റെ വിവാഹക്കാര്യത്തില്‍ എന്നെക്കാളും എന്റെ കുടുംബത്തിലുള്ളവരേക്കാളും ഉത്കണ്ഠയുള്ള ഒരു വിഭാഗം പുറത്തുണ്ട്. അവരാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുന്നതെന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നത്.

ഞാനതൊന്നും ശ്രദ്ധിക്കാറില്ല. എനിക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല. അതുകൊണ്ടു തന്നെ സോഷ്യല്‍ മീഡിയിയലെ ഇത്തരം വാര്‍ത്തകള്‍ പലപ്പോഴും സുഹൃത്തുക്കള്‍ പറഞ്ഞാണ് അറിയുക. തെറ്റായ വാര്‍ത്തകള്‍ക്കെതിരെ പ്രതികരണമെന്ന് ചിലരെല്ലാം ഉപദേശിക്കും. പക്ഷെ അത്തരം കാര്യങ്ങള്‍ക്ക് പുറകേ പോകാന്‍ തത്ക്കാലം സമയമില്ലെന്നാണ് ലക്ഷ്മി പറയുന്നത്.

നിലവിലെ ജീവിതത്തില്‍ താന്‍ സന്തോഷവതിയാണ്. ഇങ്ങനെ തന്നെ തുടരാനാണ് ഇഷ്ടമെന്നും താരം പറയുന്നു. സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ബഹുഭൂരിപക്ഷത്തിനും ദിശാബോധമില്ല എന്ന് തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു. നമുക്ക് വ്യക്തമായി അറിയാത്തതോ സംശയമുള്ളതോ ആയ കാര്യങ്ങള്‍ മറ്റൊരാളിലേക്ക് പങ്കുവെക്കില്ല എന്ന എടുക്കാന്‍ കഴിയണമെന്നാണ് താരം പറയുന്നത്.

പുതിയ തലമുറയുടെ ജീവിതം വളരെയധികം മാറിയിരിക്കുന്നു. ഇന്ന് ചങ്ങാതിക്കൂട്ടങ്ങളിലല്ല, സോഷ്യല്‍ മീഡിയകളിലാണ് കൂടുതല്‍ സമയം ചെലവിടുന്നത്. പുതുതലമുറ വളരുന്നതിലും അവരുടെ സ്വഭാവം രൂപവത്കരിക്കുന്നതിലുമെല്ലാം സോഷ്യല്‍ മീഡിയയ്ക്ക് വലിയ പങ്കുണ്ട്. അഥിന് ഒരുപാട് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അവ വേര്‍തിരിച്ചെടുക്കാനുള്ള വിവേകം പകര്‍ന്നു കൊടുക്കണം. പാഠ്യപദ്ധതിയില്‍ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതിനായുള്ള അറിവുകള്‍ ഉള്‍പ്പെടുത്തണം എന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നത്.

മലയാള സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനെക്കുറിച്ചും ലക്ഷ്മി ഗോപാലസ്വാമി സംസാരിക്കുന്നുണ്ട്. എന്തുകൊണ്ട് മലയാളസിനിമയിലേക്ക് വരുന്നില്ല, സെലക്ടീവായോ എന്നെല്ലാം പലരും ചോദിക്കുന്നു. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് വലിയ പ്രശ്‌നമാണ്. നാല്‍പ്പത്തഞ്ച് കഴിഞ്ഞ അഭിനേത്രികള്‍ക്കെല്ലാം ഈ പ്രയാസമുണ്ടാകുമെന്ന് താന്‍ കരുതുന്നതായും ലക്ഷ്മി പറയുന്നു.

അതേസമയം തനിക്ക് അമ്മ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ ഇതുവരെ ചെയ്ത വേഷങ്ങളിലൂടെ പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹവും ബഹുമാനവും നിലനിര്‍ത്തുന്ന കഥാപാത്രങ്ങളുമായി മാത്രം ക്യാമറയ്ക്ക് മുന്നില്‍ വന്നാല്‍ മതിയെന്നാണ് തീരുമാനമെന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. അതേസമയം കേരളത്തിന്റെ സ്‌നേഹം ഇന്നും താന്‍ അനുഭവിക്കുന്നുണ്ടെന്നും ലക്ഷ്മി പറയുന്നു.

അടുത്തിടെയായിരുന്നു താരത്തിന്റെ അമ്മയുടെ വിയോഗം. ലക്ഷ്മി തന്നെയാണ് ഈ ദുഃഖവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. അമ്മ പോയെന്നും കര്‍മ്മങ്ങള്‍ നടത്തിയെന്നും, എല്ലാവരും അമ്മയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കണമെന്നും അറിയിച്ച് എത്തുകയായിരുന്നു താരം. നവരാത്രി ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കത്തിനിടയിലാണ് ലക്ഷ്മിക്ക് അമ്മയെ നഷ്ടമായത്.

More in News

Trending