Connect with us

ഈ നിമിഷങ്ങൾ വാക്കുകൾ കൊണ്ട് വർണിക്കാനാകില്ല, ഈ സ്നേഹത്തിനും കരുതലിനുമെല്ലാം ഒരുപാട് നന്ദി ; മഞ്ജു വാര്യരെക്കുറിച്ച് ആര്യ പറഞ്ഞത്! ചിത്രങ്ങൾ വൈറൽ

Movies

ഈ നിമിഷങ്ങൾ വാക്കുകൾ കൊണ്ട് വർണിക്കാനാകില്ല, ഈ സ്നേഹത്തിനും കരുതലിനുമെല്ലാം ഒരുപാട് നന്ദി ; മഞ്ജു വാര്യരെക്കുറിച്ച് ആര്യ പറഞ്ഞത്! ചിത്രങ്ങൾ വൈറൽ

ഈ നിമിഷങ്ങൾ വാക്കുകൾ കൊണ്ട് വർണിക്കാനാകില്ല, ഈ സ്നേഹത്തിനും കരുതലിനുമെല്ലാം ഒരുപാട് നന്ദി ; മഞ്ജു വാര്യരെക്കുറിച്ച് ആര്യ പറഞ്ഞത്! ചിത്രങ്ങൾ വൈറൽ

ബഡായി ബംഗ്ലാവ് എന്ന സെലിബ്രിറ്റി – കോമഡി ചാറ്റ് ഷോയിലൂടെയാണ് ആര്യ ബാബുവിനെ മലയാളികള്‍ പരിചയപ്പെടുന്നത്. ബഡായി ബംഗ്ലാവിലൂടെ പേര് നേടിയത് കാരണം പിന്നീട് ആര്യ ബഡായി എന്നാണ് ആര്യ ബാബു അറിയപ്പെട്ടത്. സോഷ്യല്‍ മീഡിയയിലും ആളുകള്‍ പെട്ടന്ന് തിരിച്ചറിയാന്‍ വേണ്ടി ആര്യ ബഡായി എന്ന് തന്നെയാണ് ഡിസ്‌പ്ലെ നെയിമും കൊടുത്തിരിയ്ക്കുന്നത്.അവതാരക എന്നതിലുപരിയായി നടിയായും സംരംഭകയായുമൊക്കെ തിളങ്ങി നിൽക്കുകയാണ് താരമിപ്പോൾ.അതിനിടയിൽ ബിഗ് ബോസ് മലയാളം സീസൺ 2വിൽ മത്സരാർഥിയായും ആര്യ എത്തിയിരുന്നു. ഷോയിലൂടെ ആരാധകരെയും അതുപോലെ തന്നെ ഹെറ്റർമാരെയും ആര്യ സ്വന്തമാക്കി.

പലർക്കും ആര്യയുടെ ചില നിലപാടുകൾ അംഗീകരിക്കാൻ കഴിയാതെ പോയതാണ് പ്രശ്‌നമായത്. ബിഗ് ബോസിൽ നിന്നെത്തിയ ശേഷം സ്വന്തമായൊരു ബിസിനസ് സംരംഭയൊക്കെയായി ആര്യ ആ മേഖലയിലും ശ്രദ്ധ നേടിയെടുക്കുകയായിരുന്നു.ഇതിനിടെ വിവാഹമോചനം, പ്രണയ തകർച്ച എന്നിങ്ങനെ പലതിനെയും ആര്യ അതിജീവിച്ചു. അടുത്തിടെ പുതിയൊരു സ്ഥാപനം കൂടി ആര്യ തന്റെ പേരിൽ തുടങ്ങിയിരുന്നു.

പട്ടുസാരികളുടെയും മറ്റും കളക്ഷനുകളുമായി കൊച്ചിയിൽ ഒരു സ്റ്റോർ. കാഞ്ചീവരം എന്ന ബുട്ടീക്കിന്റെ ഉദ്‌ഘാടനം മകൾ റോയയെ കൊണ്ടായിരുന്നു താരം നടത്തിയത്. അതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ, അവിടെ ആര്യക്ക് സന്തോഷം നൽകുന്ന മറ്റൊരു കാര്യം കൂടി സംഭവിച്ചിരിക്കുകയാണ്.

നടി മഞ്ജു വാര്യർ ആര്യയുടെ ബുട്ടീക്കിൽ എത്തിയിരിക്കുകയാണ്. ആര്യ തന്നെയാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ആര്യ ജീവിതത്തിലെ സന്തോഷം നിറഞ്ഞ നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ജീവിതത്തിൽ വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയാത്ത ഒരു നിമിഷമാണെന്നാണ് ആര്യ കുറിച്ചത്. മഞ്ജുവിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

‘ചില നിമിഷങ്ങൾ വാക്കുകൾ കൊണ്ട് വർണിക്കാനാകില്ല. ഇത് അത്തരത്തിലൊരു നിമിഷമായിരുന്നു. ഈ സ്നേഹത്തിനും കരുതലിനുമെല്ലാം ഒരുപാട് നന്ദി ചേച്ചി’ എന്നായിരുന്നു ആര്യയുടെ കുറിപ്പിലെ വരികൾ.

അതേസമയം ബുട്ടീക്കിൽ എത്തിയ മഞ്ജു ഒരു സാരിയും വാങ്ങിയാണ് മടങ്ങിയത്. ബുട്ടീക്ക് സന്ദർശിച്ച ശേഷം ആര്യയെ അഭിനന്ദിച്ചു കൊണ്ടു മഞ്ജുവും ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചിരുന്നു.

നിരവധി പേരാണ് ആര്യയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. അതിൽ മുൻ ബിഗ് ബോസ് മത്സരാർത്ഥി ആയ ആർജെ രഘുവിന്റെ വാക്കുകളും ശ്രദ്ധനേടുകയാണ്.

‘ഉറപ്പിച്ച കാര്യം നേടും വരെ പോരാടുക എന്നുള്ളത് മാത്രമാണ് ‘അതിജീവനം’ എന്ന വാക്കിന്റെ അർത്ഥം’ യു ആർ ദി ബെസ്റ്റ് എന്നായിരുന്നു രഘു കുറിച്ചത്. ഇതുകൂടാതെ നിരവധി പേർ ആശംസകളുമായി എത്തിയിട്ടുണ്ട്.

ജീവിതത്തിലും കാരിയറിലുമെല്ലാം നല്ലൊരു ഘട്ടത്തിലൂടെയാണ് ആര്യ കടന്നു പോകുന്നത്. ആര്യ നായികയായ ആദ്യ ചിത്രം 90 മിനിറ്റ്സ് ഈ മാസമാണ് തിയേറ്ററുകളിൽ എത്തിയത്.

അതിനൊപ്പമായിരുന്നു ബുട്ടീക്ക് തുറന്ന് സന്തോഷവും. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖങ്ങളിൽ എല്ലാം ആര്യ തന്റെ ബുട്ടീക്കിനെ കുറിച്ച് വാചാലയായിരുന്നു.ബിഹൈൻഡ്‌വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ ഏറെ സന്തോഷത്തോടെയാണ് ഇപ്പോൾ ബിസിനസ് ചെയ്യുന്നതെന്നും. അതിലൊരു സംതൃപ്തിയുണ്ടെന്നും നടി പറഞ്ഞിരുന്നു.ബിസിനസിനെക്കുറിച്ച് പഠിച്ചിട്ട് ചെയ്യുന്നതല്ല. എനിക്ക് അപ്പപ്പോള്‍ ഉണ്ടാകുന്ന ചിന്തകളിൽ നിന്നാണ് ഞാൻ ഓരോ കാര്യങ്ങൾ ചെയ്യുന്നത്. അതിനെല്ലാം പോസിറ്റീവായ റിസല്‍ട്ടും കിട്ടുന്നുണ്ടെന്നാണ് ആര്യ പറഞ്ഞത്.

സാരിയോട് പ്രത്യേകമായൊരു ഇഷ്ടമുണ്ടെന്നും കാഞ്ചീവരം പട്ടുകളോട് പ്രത്യേകമായൊരു താല്‍പര്യമുണ്ട്. അങ്ങനെയാണ് ബ്രാന്‍ഡ് തുടങ്ങുന്നതെന്നും ആര്യ പറഞ്ഞു. ആദ്യം ഓൺലൈൻ ആയിട്ടായിരുന്നു ആര്യ തുടങ്ങിയത്, തുടങ്ങിയപ്പോള്‍ മനസിലായി അത്യാവശ്യം മാര്‍ക്കറ്റുള്ള സംഭവമാണെന്ന് മനസിലായെന്നും അങ്ങനെയാണ് ബിസിനസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും ആര്യ പറഞ്ഞിരുന്നു.

More in Movies

Trending