Malayalam
എന്തുകൊണ്ട് ഈ ക്രൂരത, പിണറായി വിജയന് സര്?,; കൊട്ടിയത്തെ പോലീസ് അറസ്റ്റ് പങ്കുവെച്ച് ഖുഷ്ബു
എന്തുകൊണ്ട് ഈ ക്രൂരത, പിണറായി വിജയന് സര്?,; കൊട്ടിയത്തെ പോലീസ് അറസ്റ്റ് പങ്കുവെച്ച് ഖുഷ്ബു
കൊട്ടിയത്ത് പൊലീസുകാര്‍ സൈനികനെ അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ച് നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദര്‍. ഒരു പ്രാദേശിക വിഷയത്തിന്റെ പേരില്‍ ഒരു സൈനികനെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുന്ന കേരള പൊലീസ്. മദ്രാസ് റെജിമെന്റിലെ നായിക് കിരണ്‍ കുമാറിനെ ഇത്തരത്തില്‍ ക്രൂരമായ രീതിയിലാണ് കേരള പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്തുകൊണ്ട് ഈ ക്രൂരത, പിണറായി വിജയന് സര്?, മുഖ്യമന്ത്രി പിണറായി വിജയനെ ടഗ് ചെയ്തുകൊണ്ട് ഖുഷ്ബു ട്വീറ്റ് ചെയ്തു.
എന്നാല്‍ കിരണ്‍ കുമാര്‍ ഉള്‍പ്പെട്ട പരാതി അന്വേഷിക്കാനെത്തിയ തങ്ങളെ അദ്ദേഹം ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം, പൊലീസ് സൈനികനെ ക്രൂരമായി മ!ര്ദ്ദിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. കൊട്ടിയം ചെന്താപ്പൂരിലെ എന്‍എസ്എസ് കരയോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തകര്‍ക്കമാണ് പ്രശ്നങ്ങളുടെ തുടക്കം.
സൈനികനായ കിരണ്‍കുമാറിന്റെ അച്ഛന് തുളസീധരന്‍ പിള്ള കരയോഗം ഓഫീസ് ആക്രമിച്ചു എന്ന് കാണിച്ച് ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്കി. തനിക്ക് മര്‍ദ്ദനമേറ്റെന്ന് കാട്ടി തുളസീധരന്‍ പിള്ളയും പൊലീസിനെ സമീപിച്ചു. വൈകിട്ടോടെ കരയോഗം പ്രസിഡന്റ് സുരേഷിന്റെ വീട്ടിലെത്തി സ്ത്രീകളെ കിരണ്‍കുമാര്‍ അസഭ്യം പറഞ്ഞു.
ഇക്കാര്യം അന്വേഷിക്കാന്‍ എത്തിയ കൊട്ടിയം ഇന്‍സ്പെക്ടര്‍ പി വിനോദ്, എസ് ഐ സുജിത് വി നായര്‍ എന്നിവരെ കിരണ്‍കുമാര്‍ അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കിരണ്‍കുമാറിനെ കൈ കെട്ടിയിട്ടാണ് പൊലീസ് കീഴ്പ്പെടുത്തിയത്. സൈനികനേയും അച്ഛനേയും പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തിനിടെ എസ് ഐയ്ക്കും സൈനികന്റെ അമ്മയ്ക്കും പരുക്കേറ്റു.
ഇരുവരും കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം, ഉറങ്ങിക്കിടക്കുകയായിരുന്ന സൈനികനെ പൊലീസ് വിളിച്ചുണര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് സൈനികന്റെ കുടുംബത്തിന്റെ ആരോപണം. സൈനികനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് കൊട്ടിയം പൊലീസ് ചുമത്തിയിരിക്കുന്നത്. കിരണ്‍കുമാര്‍ നേരത്തെയും അക്രമക്കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു.
