Connect with us

ഞാൻ ആദ്യമായി ഒരു സ്റ്റാറിനെ കണ്ട് അമ്പരന്നു വാ തുറന്നു ഇരുന്നു പോയത് സിൽക്കിനെ കണ്ടപ്പോഴാണ്; ഖുഷ്ബൂ

Actress

ഞാൻ ആദ്യമായി ഒരു സ്റ്റാറിനെ കണ്ട് അമ്പരന്നു വാ തുറന്നു ഇരുന്നു പോയത് സിൽക്കിനെ കണ്ടപ്പോഴാണ്; ഖുഷ്ബൂ

ഞാൻ ആദ്യമായി ഒരു സ്റ്റാറിനെ കണ്ട് അമ്പരന്നു വാ തുറന്നു ഇരുന്നു പോയത് സിൽക്കിനെ കണ്ടപ്പോഴാണ്; ഖുഷ്ബൂ

തെന്നിന്ത്യൻ താര സുന്ദരിമാരിൽ ഇപ്പോഴും തിളങ്ങി നിൽക്കുന്ന നടിയാണ് ഖുഷ്ബു. മുംബൈയിൽ ജനിച്ച്, ബോളിവുഡിലൂടെ സിനിമാ ലോകത്തെത്തി തെന്നിന്ത്യൻ സിനിമകളിൽ നിറ സാന്നിധ്യമായ താരമാണവർ. പിന്നീട് രാഷ്ട്രീയത്തിൽ സജീവമാകുകയും പല പാർട്ടികളിലും പ്രവർത്തിക്കുകയും ചെയ്തു.

ഇപ്പോഴിതാ ഒരു സ്റ്റാറിനെ കണ്ട് താൻ അമ്പരന്ന് ഇരുന്നിട്ടുണ്ടെങ്കിൽ അത് സിൽക്ക് സ്മിതയെ കണ്ടപ്പോഴാണെന്ന് പറയുകയാണ് നടി. എനിക്ക് എപ്പോഴും സിൽക്കിനോട് ആരാധനയാണ്. ഞാൻ ആദ്യമായി ഒരു സ്റ്റാറിനെ കണ്ട് അമ്പരന്നു വാ തുറന്നു ഇരുന്നു പോയത് സിൽക്കിനെ കണ്ടപ്പോഴാണ്.

ഞാൻ അന്ന് തമിഴിൽ പുതിയ ആളാണ്. 1984ൽ ഞാനും അർജുനും ഒരു ചിത്രത്തിൽ അഭിനയിച്ചിരുന്നു, ആ ചിത്രം പക്ഷേ പൂർത്തിയായില്ല. അതിൽ സിൽക്ക് സ്മിത വലിയൊരു റോൾ ചെയ്തിരുന്നു. ഒരു ദിവസം സെറ്റിൽ എല്ലാവരും മാഡം വരാൻ പോകുന്നു, മാഡം വരാൻ പോകുന്നു എന്ന് പറയുന്നത് കേട്ടു.

സിൽക്ക് എത്തും മുമ്പെ തന്നെ ആളുകൾ മാഡം വരുന്നു എന്നു പറഞ്ഞ് ചെയർ കൊണ്ടുവയ്ക്കുന്നു, അതിൽ ടവ്വൽ വിരിക്കുന്നു, ടേബിൾ കൊണ്ടുവയ്ക്കുന്നു. ഒരു യൂണിറ്റ് മുഴുവൻ അവരെ സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ആരാ ഈ മാഡം എന്ന് ഞാൻ അമ്പരന്നു നിൽക്കുമ്പോഴാണ് സിൽക്ക് കയറി വന്നത്.

അവരെ കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി, വാ അടക്കാതെ നോക്കി നിന്നിട്ടുണ്ട് അവരെ. ഞങ്ങൾ തമ്മിൽ 4-5 വയസ്സിന്റെ വ്യത്യാസമേ കാണൂ. സിൽക്കിനെ പോലെ ഊഷ്മളമായി ഇടപ്പെടുന്ന, അത്ഭുതപ്പെടുത്തുന്ന, ഇന്റലിജന്റ് ആയൊരു സ്ത്രീയെ ഒരിക്കലും മറ്റെവിടെയും ഞാൻ കണ്ടിട്ടില്ല എന്നാണ് ഖുശ്ബു പറയുന്നത്.

More in Actress

Trending

Recent

To Top