Connect with us

തിരുവനന്തപുരത്ത് വന്നിട്ട് വീട്ടില്‍ ചെന്നില്ലെങ്കില്‍ അദ്ദേഹം കൊല്ലും, സുരേഷേട്ടന് വളരെ പെട്ടന്ന് ദേഷ്യം പിടിക്കും; ഖുഷ്ബു

Malayalam

തിരുവനന്തപുരത്ത് വന്നിട്ട് വീട്ടില്‍ ചെന്നില്ലെങ്കില്‍ അദ്ദേഹം കൊല്ലും, സുരേഷേട്ടന് വളരെ പെട്ടന്ന് ദേഷ്യം പിടിക്കും; ഖുഷ്ബു

തിരുവനന്തപുരത്ത് വന്നിട്ട് വീട്ടില്‍ ചെന്നില്ലെങ്കില്‍ അദ്ദേഹം കൊല്ലും, സുരേഷേട്ടന് വളരെ പെട്ടന്ന് ദേഷ്യം പിടിക്കും; ഖുഷ്ബു

മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് സുരേഷ് ഗോപി. ഇപ്പോള്‍ രാഷ്ട്രീയത്തിലും സജീവമായിരിക്കുകയാണ് താരം. ഇപ്പോഴിതാ നടി ഖുശ്ബുവായുള്ള സുരേഷ് ഗോപിയുടെ സൗഹൃദത്തെക്കുറിച്ചുള്ള ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. യാദവം സിനിമ തൊട്ട് ഇപ്പോഴും നിലനില്‍ക്കുന്ന സൗഹൃദമാണ് സുരേഷ് ഗോപിയും ഖുശ്ബുവുമായി ഉള്ളത്.

യാദവം മുതല്‍ ഇപ്പോള്‍ വരെയും തിരുവനന്തപുരത്ത് വന്നിട്ട് വീട്ടില്‍ ചെന്നില്ലെങ്കില്‍ അദ്ദേഹം കൊല്ലും. വളരെ വ്യക്തിപരമായ ബന്ധമാണ് സുരേഷേട്ടനുമായുള്ളത്. എനിക്ക് ഫോണില്‍ വിളിച്ച് സംസാരിക്കാം. ഞാന്‍ തിരുവന്തപുരത്ത് വന്നാല്‍ അദ്ദേഹത്തിന്റെ വീട്ടിലാണ് താമസിക്കുക. അദ്ദേഹത്തിന്റെ ഭാര്യ രാധികയുമായും നല്ല സൗഹൃദമാണ്. ഞാന്‍ വീട്ടില്‍ ചെന്നില്ലെങ്കില്‍ രാധിക വലിയ വിഷയം ആക്കും.

നിനക്ക് ഉടലോടെ പോകണോ എന്നാണ് രാധിക ചോദിക്കുക. ഇദ്ദേഹത്തിന്റെ മകളും എന്റെ മകളും നല്ല സുഹൃത്തുക്കളാണ്. അവര്‍ രണ്ട് പേരും പഠിക്കുന്നത് ലണ്ടനില്‍ ആണ് അവരും തമ്മില്‍ നല്ല ബന്ധമാണ്. പോകുന്നതും വരുന്നതും എല്ലാം ഒരുമിച്ചാണ്. യാദവം ചെയ്യുമ്പോള്‍ മലയാളം തീരെ അറിയില്ല. അദ്ദേഹം എന്നെ സഹായിച്ചു. ഞങ്ങള്‍ തമ്മില്‍ വളരെ നല്ല സൗഹൃദം ഉണ്ടായി.

സുരേഷേട്ടന് ദേഷ്യം വന്നാല്‍ അധികം വരും. വളരെ പെട്ടന്ന് തന്നെ ദേഷ്യം പിടിക്കും. അങ്ങനെ തന്നെ ദേഷ്യം പോവുകയും ചെയ്യും. എന്ത് സംസാരിച്ചാലും ഹൃദയത്തില്‍ നിന്നാണ് അദ്ദേഹം സംസാരിക്കുക. ചുമ്മാ നമ്മളെ സന്തോഷിപ്പിക്കാന്‍ ഒരിക്കലും സംസാരിക്കുന്ന ആളല്ല ആദ്ദേഹം.

അത് ആളുകളില്‍ അപൂര്‍വമായി കാണുന്ന ഗുണമാണ്. തുറന്ന ഹൃദയം ഉള്ളയാളാണ്. അദ്ദേഹം ചാരിറ്റി പ്രവര്‍ത്തങ്ങള്‍ വളരെ പണ്ടുമുതലേ ചെയ്യുന്നുണ്ടായിരുന്നു. അതിനെ പറ്റി അദ്ദേഹം അധികം സംസാരിക്കാറില്ല എന്ന് പറഞ്ഞ ഖുശ്ബു ഗോകുലിന്റെയും തന്റെയും പിറന്നാള്‍ ഒരു ദിവസം ആണെന്നും പറയുന്നു.

More in Malayalam

Trending

Recent

To Top