Malayalam
അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങളുമായി കുഞ്ഞാറ്റ, കമന്റുകളുമായി ആരാധകർ
അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങളുമായി കുഞ്ഞാറ്റ, കമന്റുകളുമായി ആരാധകർ
മലയാളത്തിൽ നിരവധി ആരാധകരുള്ള കുടുബമാണ് മനോജ് കെ ജയന്റെയും ഉർവശിയുടെയും. ഇരുവരും വേർപിരിഞ്ഞുവെങ്കിലും ഇവരുടെ മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയുടെയം വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. സിനിമയിൽ മുഖം കാണിച്ചിട്ടില്ലെങ്കിലും കുഞ്ഞാറ്റയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം.
തന്റെ വിശേഷങ്ങളും കുടുംബത്തിനൊപ്പമുള്ള നല്ല നിമിഷങ്ങളും താരപുത്രി നിരന്തരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അച്ഛനും ആശ അമ്മയ്ക്കും സഹോദരനുമൊപ്പം നല്ല നിമിഷങ്ങൾ ആഘോഷമാക്കുന്ന കുഞ്ഞാറ്റയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായി ആണ് തേജാലക്ഷ്മി ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
മനോജ് കെ ജയനും ആശയ്ക്കുമൊപ്പം ഇപ്പോൾ ബെംഗളൂരുവിലാണ് കുഞ്ഞാറ്റ. മനോജ് കെ ജയൻ പകർത്തിയ ചിത്രത്തിന് ‘ബിഗ് സ്റ്റെപ്പർ’ എന്ന് ക്യാപ്ഷനോടെയാണ് കുഞ്ഞാറ്റ പങ്കുവെച്ചത്. ചിത്രത്തിൽ കൂളിംഗ് ഗ്ലാസ് വെച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരപുത്രി പ്രത്യക്ഷപ്പെട്ടത്. അവിടെ വച്ച് അച്ഛൻ പകർത്തിയ തന്റെ ചിത്രവും കുഞ്ഞാറ്റ പങ്കുവച്ചിട്ടുണ്ട്. അച്ഛനും മോളും തകർത്തു എന്നാണ് അവസാനം പങ്കുവെച്ച ചിത്രത്തിനു താഴെ ആരാധകർ കമന്റ് ചെയ്തത്.
ശാലിൻ സോയ ഉൾപ്പെടെ നിരവധി പേരാണ് ചിത്രത്തിനു കമന്റ് ചെയ്തിരിക്കുന്നത്. ഫാമിലിയായുള്ള ട്രിപ്പിന്റെ ഭാഗമാണ് ഈ ചിത്രങ്ങളെല്ലാം എന്നാണ് എല്ലാവരും പറയുന്നത്. ഫാമിലിയായുള്ള യാത്രയെ കുറിച്ചുള്ള ചിത്രമായിരുന്നു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ചിത്രത്തിൽ കുഞ്ഞാറ്റയും മനോജ് കെ ജയൻ, ആശ, സഹോദരനും ഉണ്ട്.
മനോജ് കെ ജയനും ഊർവശിയും വേർപിരിഞ്ഞതിന് ശേഷം കുഞ്ഞാറ്റ അച്ഛനൊപ്പം പോകാനായിരുന്നു തീരുമാനിച്ചത്. സമയം കിട്ടുമ്പോഴെല്ലാം അമ്മ ഊർവശിക്കൊപ്പവും ചെലവഴിക്കാറുണ്ട്. ഈയിടെ പല ചാനലുകളിലും കുഞ്ഞാറ്റയും ഊർവശിയും ചേർന്ന് അഭിമുഖങ്ങളിൽ ഒരുമിച്ച് എത്തിയിരുന്നു. അമ്മയുടെ ചിത്രമായ ‘ഉള്ളൊഴുക്ക്’ കാണാനും കുഞ്ഞാറ്റ ആദ്യ ദിവസം തന്നെ എത്തിയിരുന്നു. ഈ ഇൻസ്റ്റഗ്രാം സ്റ്റോറിയ്ക്ക് തൊട്ടുമുൻപ് കുഞ്ഞാറ്റ പങ്കുവച്ചത് അമ്മയ്‌ക്കൊപ്പം ക്ലോസ് ആയി നിൽക്കുന്ന ഒരു സെൽഫിയായിരുന്നു.
അതേസമയം, വിവാഹമോചനത്തിന്റെ സമയത്തുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് മുമ്പൊരിക്കൽ ഉർവശി സംസാരിച്ചിട്ടുണ്ട്. അതൊരു വിധിയാണ്. അതിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. മനസിന്റെ പ്രസന്നമായ കാര്യങ്ങളിലേക്ക് കടക്കുമ്പോഴാണ് മുന്നോട്ട് പോകാൻ കൂടുതൽ ആത്മവിശ്വാസം ഉണ്ടാകുന്നത്. വീണ്ടും വീണ്ടും പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കേണ്ട കാര്യമില്ല. കഴിഞ്ഞ് വന്ന വഴികളിൽ ദുർഘടമായ സംഭവങ്ങളുണ്ട്.
അതിനെ തിരിഞ്ഞ് നോക്കാം. വീണ്ടും അവിടെ പോയി നിന്ന് അവിടെ നോക്കരുത്. അത് അർത്ഥശൂന്യമാണെന്ന് എനിക്ക് തോന്നുന്നെന്നും ഉർവശി അന്ന് വ്യക്തമാക്കി. അമ്മയുടെ മനസിന്റെ പോസിറ്റിവിറ്റിയാണത്. വിഷമിക്കാനാണെങ്കിൽ എന്റെ അമ്മയ്ക്ക് ഒരിക്കലും കണ്ണീർ തോർന്ന സമയം ഉണ്ടാകില്ല. മറ്റെന്തോ നന്മയ്ക്ക് വേണ്ടിയാണെന്നാണ് ഓരോ കാര്യങ്ങൾ വരുമ്പോഴും ചിന്തിക്കാറ്. അതായിരിക്കും നല്ലതെന്നും ഉർവശി അഭിപ്രായപ്പെട്ടു.
ആരോടും ദേഷ്യവും വാശിയും മനസിൽ വെച്ചുകൊണ്ടിരുന്നിട്ട് എന്തുകാര്യം. ക്ഷമിക്കാനും പൊറുക്കാനും ഒരു ജന്മമല്ലേയുള്ളൂ. ആരോടും പരാതിയോ പരിഭവമോ ഇല്ല എന്നായിരുന്നു മനോജ് കെ ജയൻ പറഞ്ഞത്. പലരും പഴയ കാര്യങ്ങൾ പറഞ്ഞ് പരിഹസിക്കാനും കുത്തിനോവിക്കാനും വരും. അങ്ങനെ പറയുന്നതുകൊണ്ട് അവർക്ക് സന്തോഷം കിട്ടുമെങ്കിൽ ആയിക്കോട്ടെ.’ ‘എന്ത് കേട്ടാലും പ്രതികരിക്കാറില്ല. അതൊന്നും ബാധിക്കില്ലെന്ന് നമ്മൾ തീരുമാനിച്ചാൽ മതി എന്നും അദ്ദേഹം പറഞ്ഞിരുന്നു.