Connect with us

78-ാമത് സ്വാതന്ത്ര്യദിനം; ആശംസകളുമായി താരങ്ങൾ

Malayalam

78-ാമത് സ്വാതന്ത്ര്യദിനം; ആശംസകളുമായി താരങ്ങൾ

78-ാമത് സ്വാതന്ത്ര്യദിനം; ആശംസകളുമായി താരങ്ങൾ

78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് രാജ്യം. രാജ്യത്തൊട്ടാകെ വർണാഭമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് രം​ഗത്തെത്തിയിരുന്നത്. സുരേഷ് ഗോപി, മമ്മൂട്ടി, മോഹൻലാൽ, രഞ്ജീവി, അല്ലു അർജുൻ, കമൽ ഹാസൻ, അക്ഷയ് കുമാർ എന്ന് തുടങ്ങി നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

ദേശിയപതാക കൈയ്യിലേന്തിയായിരുന്നു സുരേഷ് ഗോപിയുടെ ആശംസ. ദേശിയപതാക ഉയർത്തുന്ന ചിത്രത്തിനൊപ്പമാണ് മമ്മൂട്ടി സ്വാതന്ത്ര്യദിനാശംസ നേർന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാവിലെ ഏഴ് മണിയോടെയാണ് രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്.

തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ആഘോഷം. കർഷകർ, സ്ത്രീകൾ ഗോത്രവിഭാഗത്തിൽ നിന്നുള്ളവരടക്കം ആറായിരം പേരാണ് ഇത്തവണ ചടങ്ങുകളിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തത്.

അതേസമയം, വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ സംസ്ഥാനം അതീവ ദുഖത്തിലാണെന്നും വിഷമിച്ചിരുന്നാൽ മതിയാകില്ലെന്നും നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞിരുന്നു. 21ാം നൂറ്റാണ്ടിലും പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ രാജ്യത്തിനാകുന്നില്ല. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ നേടങ്ങൾ ഉണ്ടെന്നു പറയുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്താനാവുന്നില്ല.

മുന്നറിയിപ്പുകളല്ലാതെ കൃത്യമായ പ്രചവനം ഉണ്ടെങ്കിലെ പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനാകു. ജനങ്ങളെ അന്ധവിശ്വാസത്തിലേക്കും പ്രാകൃത അനുഷ്ട്ടാനങ്ങളിലേക്കും കൊണ്ടുപോകാൻ ചിലർ ശ്രമിക്കുകയാണ്. ഇതിനായി ജാതീയതയും വർഗീയതയും ആയുധമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

More in Malayalam

Trending