പത്മഭൂഷൺ, വിവാഹവാര്‍ഷികം, ആശിര്‍വാദ്; മൂന്ന് സന്തോഷങ്ങൾ ഒരുമിച്ച് ആഘോഷിച്ച് മരക്കാർ ടീം !!!
‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ ഹൈദരാബാദ് ലൊക്കേഷനില്‍ ഇന്നലെ ഒരാഘോഷങ്ങളുടെ ദിവസമായിരുന്നു. ഒരു കാര്യമല്ല മൂന്ന് വലിയ സന്തോഷങ്ങളാണ് മരക്കാർ ടീമിന് ആഘോഷിക്കാൻ കരണമായിട്ടുണ്ടായിരുന്നത്. നായകന് മോഹന്‍ലാലിനു പത്മഭൂഷൺ ലഭിച്ചതിന്റെ അറിയിപ്പ് വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാന ആഘോഷം. കൂടാതെ നടന് പ്രഭുവിന്റെ വിവാഹവാര്‍ഷികവും, ആന്റണി പെരുമ്പാവൂര്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടായ ആശിര്‍വാദ് സിനിമാസിന്റെ വാര്‍ഷികവുമായിരുന്നു ഒരുമിച്ച് വന്നത്. ‘മരക്കാര്‍’ ചിത്രീകരണത്തിനിടെ നടന്ന ആഘോഷത്തിന്റെ ചിത്രങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് മുൻപ് പ്രിയദര്ശന് വെളിപ്പെടുത്തിയിരുന്നു. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. ഡിസംബർ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ആരംഭിച്ചത്. മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, മധു എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രണവ് മോഹൻലാലും ഒരു കാമിയോ റോളിൽ എത്തുന്നുണ്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും അണിനിരക്കും.
ചിത്രത്തിന്റെ ഛായാഗ്രഹണം തിരുവും കലാസംവിധാനം സാബു സിറിലും നിർവ്വഹിക്കുന്നു. സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിക്കുക. ഊട്ടി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ. ആന്റണി പെരുമ്പാവൂരും സി.ജെ.റോയും സന്തോഷ് കുരുവിളയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാണം.
തന്റെയും മോഹന്‍ലാലിന്റെയും സ്വപ്ന ചിത്രമാണ് കുഞ്ഞാലി എന്നാണ്പ്രിയദർശൻ പറഞ്ഞത് . അന്യഭാഷാ നടന്മാര് ഉള്‍പ്പെടെ വമ്പന്‍ താര നിര ആണ് ഈ ചിത്രത്തില്‍ അണി നിരക്കുക. നൂറു കോടിയോളം രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ഈ ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ പ്രോജക്ട് ആണ്. ആശീര്‍വാദ് സിനിമാസിന്റെ ഇരുപത്തിയഞ്ചാമത് പ്രോജക്ട് ആയി ഒരുങ്ങുന്ന ഈ ചിത്രം ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിക്കുന്നത്.
kunjalimarakkar location
