Malayalam Breaking News
ഏഴ് വർഷത്തിന് ശേഷം കുഞ്ചാക്കോ ബോബനും നിത്യ മേനോനും ഒന്നിക്കുന്നു!!!
ഏഴ് വർഷത്തിന് ശേഷം കുഞ്ചാക്കോ ബോബനും നിത്യ മേനോനും ഒന്നിക്കുന്നു!!!
ഏഴ് വർഷത്തിന് ശേഷം കുഞ്ചാക്കോ ബോബനും നിത്യ മേനോനും ഒന്നിക്കുന്നു!!!
ഷാഹിദ് കപൂർ ഒരുക്കുന്ന ‘ചെന്നൈയിൽ ഒരു നാൾ’ എന്ന ചിത്രത്തിൽ ഒരുമിക്കുന്നത് കുഞ്ചാക്കോ ബോബനും നിത്യ മേനോനും. ഏഴു വർഷങ്ങൾക്കു ശേഷം കുഞ്ചാക്കോ ബോബനും നിത്യാമേനോനും ഒന്നിക്കുന്ന ചിത്രമാണ് ‘ചെന്നൈയിൽ ഒരു നാൾ’. 2012 ൽ റിലീസിനെത്തിയ ‘പോപ്പിൻസ്’ ആയിരുന്നു ഇരുവരും അവസാനം ഒന്നിച്ച ചിത്രം. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ അസിസ്റ്റന്റായിരുന്നു ഷഹീദ് ഖാദർ.
സ്പോർട്സിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു കായികതാരമായാണ് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ഭാര്യയുടെ വേഷമാണ് നിത്യ മേനോന്. ഷഹീദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊൽക്കത്തയും സിനിമയുടെ പശ്ചാത്തലമാണ്.
മാർച്ചോടെ ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ. ഇ4 എന്റർടെയിൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്.
അള്ളു രാമേന്ദ്രൻ ആണ് കുഞ്ചാക്കോ ബോബന്റെ ഇറങ്ങാനിരിക്കുന്ന ചിത്രം.വികെ പ്രകാശിന്റെ ‘പ്രാണ’, ടികെ രാജീവ് കുമാറിന്റെ ‘കോളാമ്പി’ എന്നിവയാണ് നിത്യ നായികയായ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ. സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതിയും അസഹിഷ്ണുതയും ഇതിവൃത്തമായി ഒരുങ്ങുന്ന ഹൊറർ–ഫാന്റസി ത്രില്ലര്‍ ഴോണറിൽ പെടുന്ന ‘പ്രാണ’യിൽ സാമൂഹിക പ്രവര്‍ത്തകയായ എഴുത്തുകാരിയായാണ് നിത്യ മേനോന് വേഷമിടുന്നത്.
kunjako boban and nithya menon new movie
