News
കുന്ദവി ആകാന്‍ മാതൃകയാക്കിയത് ജയലളിതയെ, ജയലളിത എന്ന സിനിമ താരത്തെയല്ല രാഷ്ട്രീയ നേതാവിനെയാണ് മാതൃകയാക്കേണ്ടതെന്ന് മണിരത്‌നം
കുന്ദവി ആകാന്‍ മാതൃകയാക്കിയത് ജയലളിതയെ, ജയലളിത എന്ന സിനിമ താരത്തെയല്ല രാഷ്ട്രീയ നേതാവിനെയാണ് മാതൃകയാക്കേണ്ടതെന്ന് മണിരത്‌നം
മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. ചിത്രത്തിന്റെ രണ്ടാം ഭാഗവും തിയേറ്ററുകളില്‍ മുന്നേറുകയാണ്. പൊന്നിയിന്‍ സെല്‍വനിലെ രാജകുമാരി കുന്ദവിയായി എത്തിയത് നടി തൃഷ് ആയിരുന്നു. തൃഷ തന്റെ കഥാപാത്രത്തിനു വേണ്ടി നടത്തിയ ഹോം വര്‍ക്കിനെക്കുറിച്ച് പറഞ്ഞത് ഏറെ വാര്‍ത്തയായിരുന്നു.
തന്റെ കഥാപാത്രത്തിനായി ചലച്ചിത്ര താരവും മുഖ്യമന്ത്രിയുമായിരുന്ന തലൈവി ജയലളിതയെ കണ്ട് പഠിക്കുകയായിരുന്നു എന്ന് സമീപകാലത്ത് അഭിമുഖത്തില്‍ തൃഷ പറഞ്ഞിരുന്നു.
സുന്ദരിയും കൗശലക്കാരിയും രാജ്യകാര്യങ്ങളില്‍ ജ്ഞാനമുള്ളവളുമായ കുന്ദവിയെ അവതരിപ്പിക്കുക എളുപ്പമായിരുന്നില്ലെന്നും ഇക്കാര്യം മണിരത്‌നത്തോടും പറഞ്ഞിരുന്നെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.
ജയലളിതയെ മാതൃകയാക്കൂ എന്നായിരുന്നു മണിരത്‌നത്തിന്റെ മറുപടി. ജയലളിത എന്ന സിനിമ താരത്തെയല്ല രാഷ്ട്രീയ നേതാവിനെയാണ് മാതൃകയാക്കേണ്ടതെന്നും മണിരത്‌നം പറഞ്ഞു.
‘ചെന്നെയില്‍ ജനിച്ച് വളര്‍ന്നത് കൊണ്ട് തന്നെ താന്‍ ജയലളിതയെ കണ്ടിട്ടുണ്ട്. അവര്‍ തന്റെ വികാരങ്ങളെ പുറത്ത് കാണിക്കാതെ എങ്ങനെയാണ് നടക്കുന്നതെന്നും സംസാരിക്കുന്നതെന്നുമെല്ലാം കണ്ടിട്ടുണ്ട്. കൂടുതല്‍ പഠിക്കാന്‍ അവര്‍ നല്‍കിയ അഭിമുഖങ്ങളും വീഡിയോകളും കണ്ടു. കുന്ദവൈയെ രൂപപ്പെടുത്തിയെടുത്തത് അങ്ങനെയാണെന്നും’ എന്നും തൃഷ പറഞ്ഞു.
