സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് കുഞ്ചാക്കോബോബൻ. തന്റെ ജീവിതത്തിലെ എല്ലാ സുഖ സന്തോഷങ്ങളും വിശേഷങ്ങളുമൊക്കെ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. കുഞ്ഞിന്റെ ചിത്രങ്ങളും മറ്റും ചാക്കോച്ചൻ പങ്കുവെച്ചിരുന്നു. ഇപ്പോഴിത ഭാര്യയ്ക്കൊപ്പമുള്ള അതി മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. കുഞ്ഞിന്റെ പേരിടൽ ദിനത്തിലെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ലോക മാതൃദിനത്തിലായിരുന്നു കുഞ്ഞിന് പേര് ഇട്ടത്. 2019 ചാക്കോച്ചനെ സംബന്ധിച്ചടത്തോളം മികച്ച വർഷമാണ്. കരിയറിൽ മാത്രമാല്ല , ജീവിതത്തിലു സന്തോഷമായ ഒരുപാട് നിമിഷങ്ങൾ 2019 സമ്മാനിച്ചിട്ടുണ്ട്. 14 വർഷത്തിന്റെ കാത്തിരിപ്പിനൊടുവിൽ കുഞ്ചാക്കോബോബൻ- പ്രിയ ദമ്പതികൾക്ക് ഒരു കുഞ്ഞു പിറന്നു.
ചാക്കോച്ചനെ പോലെ പ്രേക്ഷകരും ഇവരുടെ സന്തോഷത്തിൽ പങ്കുചേർന്നിരുന്നു. സെലിബ്രിറ്റി അല്ലെങ്കിൽ പോലും ചാക്കോച്ചനെ പോലെ തന്നെ പ്രിയയ്ക്കും നിറയെ ആരാധകരാണുളളത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട കപ്പിൾസാണ് ചാക്കോച്ചനും ഭാര്യയയും.