Social Media
താരങ്ങളെ പോലെ വീട്ടിലിരിക്കു..ലോകത്തെ സംരക്ഷിച്ച് സൂപ്പർ ഹീറോകളാകൂ
താരങ്ങളെ പോലെ വീട്ടിലിരിക്കു..ലോകത്തെ സംരക്ഷിച്ച് സൂപ്പർ ഹീറോകളാകൂ
നിങ്ങളുടെ താരങ്ങളെല്ലാം ഇപ്പോള്‍ വീട്ടിലിരിക്കുന്നു ഈ നായകന്മാരെപ്പോലെ നിങ്ങളും വീട്ടിലിരിക്കൂ..അതിലൂടെ സൂപ്പർ ഹീറോകളാവൂവെന്ന് നടൻ കുഞ്ചാക്കോ ബോബൻ. സോഷ്യൽ മീഡിയയിൽ മലയാള സിനിമയിലെ മുൻനിരതാരങ്ങളെല്ലാം ഒന്നിച്ചുള്ള ഒരു കാരിക്കേച്ചറാണ് ചാക്കോച്ചൻ പങ്കുവെച്ചത്.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്,ജയസൂര്യ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍ നിവിന്‍ പോളി, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്മാന്, ഉണ്ണി മുകുന്ദന് എന്നിവര്‍ ഒരു വീടിന്റെ ഉമ്മറത്ത് ഇരിക്കുന്നത് കാണാം
എന്നാൽ ചിത്രത്തിൽ ആസിഫ് അലിയെയും പൃഥ്വിരാജിനെയും കാണാനില്ലെന്നുള്ള പരാതിയുമായി ആരാധകരും എത്തിയിട്ടുണ്ട്.
ഒടുവിൽ കമെന്റുമായി ആസിഫ് അലി എത്തുകയും ചെയ്തു. ക്ഷമിക്കണം ചാക്കോച്ചാ, ഞാൻ വീട്ടിനുള്ളിൽ ക്വാറന്റീനിൽ ആണ്.’–ഇങ്ങനെയായിരുന്നു ആസിഫ് അലിയുടെ കമന്റ്.
ആടുജീവിതത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോര്‍ദ്ദാനിലാണ് പൃഥ്വിരാജുള്ളത്. അവിടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
kunchakko boban
