Malayalam Breaking News
ഒരു സിനിമ ചെയ്യുമ്പോള്‍ ഇത്ര കോടി കിട്ടിയെന്ന് തളളാൻ താല്പര്യമില്ല; കുഞ്ചാക്കോ ബോബൻ
ഒരു സിനിമ ചെയ്യുമ്പോള്‍ ഇത്ര കോടി കിട്ടിയെന്ന് തളളാൻ താല്പര്യമില്ല; കുഞ്ചാക്കോ ബോബൻ
മലയാള സിനിമയിലെ താരങ്ങൾ അഭിനയത്തിൽ നിന്നും സംവിധാനത്തേക്ക് ചുവടുറപ്പിക്കാൻ തയ്യാറാവുകയാണ്. പുതിയ സംവിധായകരെ കൂട്ടത്തിൽ മലയാളികളുടെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോ ചാക്കോച്ചനെ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനാണ് താരം നൽകിയ മറുപടിയാണ് വേറിട്ടതാക്കുന്നത്
ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്റെ ബജറ്റ് 50 കോടി, 100 കോടി എന്ന് പറയാനും 150 കോടി, അല്ലെങ്കില്‍ 200 കോടി കിട്ടിയെന്നും തള്ളാന്‍ താല്പര്യമില്ലെന്നും ചാക്കോച്ചന് ഒരു അഭിമുഖത്തിനിടെ പറഞ്ഞു
”ഒരു മാസ് സിനിമ ചെയ്യാന്‍ ഞാന്‍ ഒന്നുംകൂടി മൂക്കട്ടെ. സിനിമ ചെയ്യുമ്പോള്‍ അതിന്റെ ബജറ്റ് 50 കോടി, നൂറുകോടി എന്നുപറയാനും 150 അല്ലെങ്കില്‍ 200 കോടി കിട്ടി എന്ന് തള്ളുന്നതിനോടും താത്പര്യമില്ല. ഒരു സിനിമയുടെ കഥ ആവശ്യപ്പെടുന്ന ചെലവില്‍ അതൊരുക്കുന്നതാണ് കാര്യം. വലിയ തുക ചിലവിട്ട് ചെയ്യാനുള്ള ഒരു കഥ വരട്ടെ നോക്കാം” എന്നാണ് കുഞ്ചാക്കോ ബോബന് പറഞ്ഞത്.
കുഞ്ചാക്കോ ബോബന്റെ അഞ്ചാം പാതിര യാണ് റിലീസിന് ഒരുങ്ങുന്നത് .അന്‍വര്‍ ഹുസൈന് എന്ന പൊലീസ് കണ്‍സള്‍ട്ടിഗ് ക്രിമിനോളജിസ്റ്റ് ആയാണ് കുഞ്ചാക്കോ ബോബന് ചിത്രത്തിൽ എത്തുന്നത്.
kunchakko boban
