Connect with us

എന്റെ പ്രണയ‌ത്തിന്റെ ഏറ്റവും സന്തോഷകരമായ പുഞ്ചിരി;മാതൃദിനത്തിൽ ഭാര്യയുടെയും കുഞ്ഞിന്റെയും ഫോട്ടോ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ !!!

Malayalam Breaking News

എന്റെ പ്രണയ‌ത്തിന്റെ ഏറ്റവും സന്തോഷകരമായ പുഞ്ചിരി;മാതൃദിനത്തിൽ ഭാര്യയുടെയും കുഞ്ഞിന്റെയും ഫോട്ടോ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ !!!

എന്റെ പ്രണയ‌ത്തിന്റെ ഏറ്റവും സന്തോഷകരമായ പുഞ്ചിരി;മാതൃദിനത്തിൽ ഭാര്യയുടെയും കുഞ്ഞിന്റെയും ഫോട്ടോ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ !!!


മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബന് ഇക്കഴിഞ്ഞ ഏപ്രില്‍ 17നാണ് ഒരു ആണ്‍ കുഞ്ഞ് പിറന്നത്. വിവാഹിതനായി 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചാക്കോച്ചനും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് ജനിക്കുന്നത്. ഇപ്പോഴിതാ മാതൃദിനത്തില്‍ ഭാര്യ പ്രിയയുടെയും മകന്റെയും ചിത്രം പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ‘എന്റെ പ്രണയ‌ത്തിന്റെ ഏറ്റവും സന്തോഷകരമായ പുഞ്ചിരി’ എന്ന് കുറിച്ചുകൊണ്ടാണ് കുഞ്ചാക്കോ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് താരത്തിന് ആണ്‍കുഞ്ഞ് പിറന്നത്. 2005-ലാണ് കുഞ്ചാക്കോ ബോബന്‍ പ്രിയയെ വിവാഹം ചെയ്യുന്നത്.

ബോബന്‍ കുഞ്ചാക്കോ അഥവാ ഇസഹാക് കുഞ്ചാക്കോ എന്നാണ് മകന് താരം നല്‍കിയിരിക്കുന്ന പേര്. ഇസ എന്നാണ് കുഞ്ഞിന്റെ വിളിപ്പേര്. കുഞ്ഞ് പിറന്നത് മുതല്‍ കുഞ്ഞിന് എന്ത് പേരിടുമെന്ന സംശയത്തിലായിരുന്നു ആരാധകര്‍. കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ പേര് ബോബന്‍ കുഞ്ചാക്കോ എന്നായിരുന്നു. ആ പേര് തിരിച്ചിട്ടാണ് അദ്ദേഹം തന്റെ മകന് കുഞ്ചാക്കോ ബോബന്‍ എന്ന് പേരിട്ടത്. അതേ ചരിത്രം വീണ്ടും ആവര്‍ത്തിക്കുമോ എന്ന് കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് ഇസഹാഖ്. പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് വന്ന കണ്മണിയ്ക്കും അതേ പേരു തന്നെ നല്‍കിയിരിക്കുകയാണ് ചാക്കോച്ചനും പ്രിയയും.

kunchacko boban facebook post

More in Malayalam Breaking News

Trending