Malayalam Breaking News
എനിക്കു ലഭിച്ച ഏറ്റവും മികച്ച ജന്മദിന സമ്മാനം !!! – കുഞ്ചാക്കോ ബോബൻ പിറന്നാൾ സമ്മാനം ആരാധകരോട് പങ്കു വെയ്ക്കുന്നു !!!
എനിക്കു ലഭിച്ച ഏറ്റവും മികച്ച ജന്മദിന സമ്മാനം !!! – കുഞ്ചാക്കോ ബോബൻ പിറന്നാൾ സമ്മാനം ആരാധകരോട് പങ്കു വെയ്ക്കുന്നു !!!
By
എനിക്കു ലഭിച്ച ഏറ്റവും മികച്ച ജന്മദിന സമ്മാനം !!! – കുഞ്ചാക്കോ ബോബൻ പിറന്നാൾ സമ്മാനം ആരാധകരോട് പങ്കു വെയ്ക്കുന്നു !!!
മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്റെ പിറന്നാളാണിന്ന് . പിറന്നാൾ ദിനത്തിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും സ്വർണ മോതിരമാണ് കുഞ്ചാക്കോ ബോബൻ നൽകുന്നത്. അതിനു പിന്നാലെ മറ്റൊരു വലിയ പിറന്നാൾ സമ്മാനം പങ്കു വച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ .
‘2019 എനിക്കേറെ എക്സൈറ്റ്മെന്റ് നല്കുന്ന രണ്ടു പുതിയ ചിത്രങ്ങള്‍ ഞാന്‍ അനൗണ്‍സ് ചെയ്യുകയാണ്. എന്റെ പ്രിയ സുഹൃത്തുക്കളും പ്രതിഭകളും സംവിധായകരുമായ സൗബിന് ഷാഹിര്‍ പറവയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ജോണ്‍ പോള്‍ ഗപ്പിയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഞാനെത്തുന്നു. എനിക്കു ലഭിച്ച ഏറ്റവും മികച്ച ജന്മദിന സമ്മാനം, എന്ന കുറിപ്പോടെയാണ് പുതിയ ചിത്രങ്ങളുടെ അനൗണ്‍സ്മെന്റ് താരം നടത്തിയിരിക്കുന്നത്.
പറവ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നടനും സംവിധായകനുമായ സൗബിന് സാഹിര്‍ ഒരുക്കുന്ന ചിത്രമാണ് ഇത്. ദുല്‍ഘര്‍ അതിഥിതാരമായും എത്തിയിരുന്നു.ഗപ്പി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ജോണ്‍പോള്‍ ജോര്‍ജിന്റെയും രണ്ടാമത്തെ ചിത്രമാണ് കുഞ്ചാക്കോയുടെ മറ്റൊരു ചിത്രം.
kunchacko boban about his birthday gift