സിദ്ധുവിന്റെ ആ ആഗ്രഹം സുമിത്ര സാധിച്ചു കൊടുത്തു ; ട്വിസ്റ്റുമായി കുടുംബവിളക്ക്
കല്യാണ വധുവായി ശീതള്‍ അതി സുന്ദരിയായിരിയ്ക്കുന്നു. റിസപ്ഷന്റെ ദിവസം നടന്ന സംഭവങ്ങളുടെ നടുക്കത്തെ കുറിച്ചാണ് സാവിത്രി അമ്മയും ചിത്രയിം സംസ്രായിക്കുന്നത്. എന്തായാലും അത് കഴിഞ്ഞല്ലോ, ആ ദുഷ്ടന്മാരെ എത്രയും പെട്ടന്ന് പൊലീസ് പിചികൂടണം.
കുറച്ച് കഴിഞ്ഞപ്പോള്‍ വേദികയും എത്തി. കൂടെ സിദ്ധാര്‍ത്ഥ് ഉണ്ടായിരുന്നില്ല. സിദ്ധു രാവിലെ ഒരുങ്ങി വീട്ടില്‍ നിന്നും ഇറങ്ങിയതാണത്രെ. എന്നാല്‍ ഇവിടെ എത്തിയില്ല. അത് പറഞ്ഞുകൊണ്ടിരിയ്ക്കുമ്പോഴാണ് കല്യാണപെണ്ണിന്റെ അച്ഛനെവിടെ എന്ന് ചോദിച്ച് സുശീലയും അനുവിന്റെ അമ്മയും വരുന്നത്. അപ്പോള്‍ രോഹിത് കേള്‍ക്കാന്‍ വേണ്ടി സരസ്വതി പറഞ്ഞു, എന്തിനാണ് ശീതളിന്റെ അച്ഛന്, അച്ഛന്റെ വേഷം കെട്ടാന്‍ ഇവിടെ പലരും ഉണ്ടല്ലോ എന്ന്. അത് കേട്ടപ്പോള്‍ സുമിത്രയ്ക്ക് വിഷമം വന്നു. പക്ഷെ സാരമില്ല, അമ്മയുടെ അടുത്ത് നിന്ന് ഇത്രയൊക്കെയേ പ്രതീക്ഷിക്കുന്നുള്ളൂ എന്ന് രോഹിത്തും പറഞ്ഞു. അവര്‍ അപ്പോഴും കല്യാണത്തിന് ചെറുക്കാന്‍ വരാനുള്ള സാധ്യതയില്ല എന്ന് സംസാരിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു.
