Connect with us

പിശുക്കിയാണ് ഞാൻ ജീവിക്കുന്നത്, കമന്റിട്ട ചേട്ടന്മാരും ചേച്ചിമാരും ഒന്ന് കൂടി കേട്ടോ, ;അത് പറയാൻ എനിക്ക് ഒരു നാണക്കേടും ഇല്ല; സീരിയൽ താരം ശ്രീക്കുട്ടി!

serial news

പിശുക്കിയാണ് ഞാൻ ജീവിക്കുന്നത്, കമന്റിട്ട ചേട്ടന്മാരും ചേച്ചിമാരും ഒന്ന് കൂടി കേട്ടോ, ;അത് പറയാൻ എനിക്ക് ഒരു നാണക്കേടും ഇല്ല; സീരിയൽ താരം ശ്രീക്കുട്ടി!

പിശുക്കിയാണ് ഞാൻ ജീവിക്കുന്നത്, കമന്റിട്ട ചേട്ടന്മാരും ചേച്ചിമാരും ഒന്ന് കൂടി കേട്ടോ, ;അത് പറയാൻ എനിക്ക് ഒരു നാണക്കേടും ഇല്ല; സീരിയൽ താരം ശ്രീക്കുട്ടി!

ഇന്നും മലയാളികൾക്ക് പ്രത്യേകിച്ച് 90 കിഡ്‌സുകൾക്ക് മറക്കാൻ സാധിക്കാത്ത പരമ്പരയാണ് ഓട്ടോഗ്രാഫ്. അന്നത്തെ സീരിയൽ കഥയിലെ കുട്ടികളെല്ലാം ഇന്ന് മുതിർന്നവരായിട്ടുണ്ട്. അതിൽ കൂടുതൽ താരങ്ങളും ഇന്ന് സീരിയലുകളിൽ സജീവമാണ്.

അക്കൂട്ടത്തിൽ ഒരു ഇടവേളയ്ക്ക് ശേഷം മലയാള മിനിസ്‌ക്രീനിൽ സജീവമായി നിൽക്കുന്ന താരമാണ് ശ്രീക്കുട്ടി. സീരിയലിൽ മൃദുല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശ്രീക്കുട്ടി പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. അതേ സീരിയലിൽ ക്യാമറാമാനായിരുന്ന മനോജാണ് ശ്രീക്കുട്ടിയുടെ ഭർത്താവ്. ഒളിച്ചോട്ട വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിന്ന ശ്രീക്കുട്ടി ഇപ്പോൾ വീണ്ടും സജീവമായിട്ടുണ്ട്.

അടുത്തിടെ ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ ശ്രീക്കുട്ടി അതിഥി ആയി എത്തിയിരുന്നു. തന്റെ വിവാഹത്തെ കുറിച്ചും ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചുമെല്ലാം നടി സംസാരിച്ചിരുന്നു. ഒപ്പം തന്റെ പിശുക്കിനെക്കുറിച്ചും ശ്രീക്കുട്ടിയ്ക്ക് പറയേണ്ടതായി വന്നു. ശേഷം ഉണ്ടായ വിമർശനങ്ങൾക്കും താരം മറുപടി പറയുന്നുണ്ട്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ആയിരുന്നു നടിയുടെ പ്രതികരണം. ഞാൻ പിശുക്കി ആണെന്ന് പറഞ്ഞായിരുന്നു കമന്റുകൾ വന്നു കൊണ്ടിരിക്കുന്നത്. മറ്റൊന്നും കിട്ടാത്തതിന് ആണ് അതിനെ ചുറ്റി പറ്റി കമന്റുകൾ വന്നിരുന്നത്. ഞാൻ പിശുക്കുന്നുണ്ട് എങ്കിലും ഞാനും എന്റെ ഭർത്താവും മകളും നല്ല രീതിയിൽ ജീവിച്ചു പോകുന്നുണ്ട്. അത്യാവശ്യം ലാവിഷായി തന്നെയാണ് ഞങ്ങൾ ജീവിക്കുന്നത്.

അത്യാവശ്യം ഭക്ഷണം പുറത്തുനിന്നു വാങ്ങി കഴിക്കാറുണ്ട്. എവിടെ എങ്കിലും യാത്രകൾ പോകണമെങ്കിലും പോകാറുണ്ട്. ബാക്കി വരുന്നത് ആണ് സേവ് ചെയ്യുന്നത്. ഞാനും എന്റെ ഏട്ടനും ഈ ഫീൽഡിൽ ജോലി ചെയ്യുന്നവർ ആണ്. വർക്ക് ഉള്ളപ്പോൾ മാത്രമേ സേവ് ചെയ്തു വയ്ക്കാൻ ആകൂ. അതിനെ പിശുക്ക് എന്ന് പറയാൻ ആകുമോ.

ഞാൻ പിശുക്കി തന്നെയാണ് ജീവിക്കുന്നത്. ഞാൻ പിശുക്കിയാൽ മാത്രമേ നാളെ എനിക്ക് എന്തെങ്കിലും ഒരു വിഷയം വന്നാൽ ആരുടേയും മുൻപിൽ കൈ നീട്ടാതെ എന്റെ കാര്യങ്ങൾ നടന്ന് പോകൂ. ഞാൻ പിശുക്കി ജീവിച്ചാൽ മാത്രമേ ഒരു ബുദ്ധിമുട്ട് ഉണ്ടായാൽ ഞങ്ങൾക്ക് അതിൽ നിന്നും എടുത്തു ജീവിക്കാൻ കഴിയൂ. അതിനു എന്തിനാണ് ഇത്രയും മോശം കമന്റ്സ് ഇടുന്നത് എന്ന് എനിക്ക് അറിയില്ല.

കമന്റ്സ് ഇട്ട ആളുകൾ ഒക്കെ കാശുകാർ ആയിരിക്കും. എന്നാൽ ഞാൻ ഒരു സാധാരണക്കാരിയാണ്. ഞാൻ പിശുക്കി ജീവിച്ചാൽ മാത്രമേ എനിക്ക് എന്റെ കാര്യങ്ങൾ നടക്കുകയുള്ളൂ. ഷോയിൽ ഞാൻ പറഞ്ഞിരുന്നു അമ്മയ്ക്ക് മരുന്ന് വാങ്ങുന്ന നൂറു രൂപയാണ് എങ്കിൽ പോലും തിരികെ വാങ്ങാറുണ്ട് എന്ന്. ഒരു സെലിബ്രിറ്റി ആയ എന്നെ ആ ഷോയിലേക്ക് വിളിക്കുമ്പോൾ ഒരുപാട് കണ്ടന്റുകൾ ഞാൻ കൊടുത്തേ പറ്റൂ.

പിന്നെ എന്റെ അച്ഛനും അമ്മയും മാത്രമേ ഞങ്ങൾക്ക് ഒരു ആവശ്യം വന്നാൽ ഉണ്ടാവുകയുള്ളൂ, അവർക്ക് ഒരു ആവശ്യം വന്നാൽ ഞാനും എന്റെ അനുജത്തിയും, മക്കളും മാത്രമേ ഉണ്ടാകൂ. ഞാൻ അത് ഷോയിൽ അങ്ങനെ പറഞ്ഞു എങ്കിൽ തന്നെയും ദൈവം അനുഗ്രഹിച്ചു എന്റെ അച്ഛനും അമ്മയും നല്ല രീതിയിൽ ജീവിക്കുന്നവർ ആണ്. ഞാൻ കാശ് കൊടുത്തിട്ട് വേണ്ട അവർക്ക് ജീവിക്കാൻ. എന്റെ അച്ഛൻ ഇപ്പോഴും നല്ല രീതിയിൽ സമ്പാദിക്കുന്നുണ്ട്.

കമന്റിട്ട ചേട്ടന്മാരും ചേച്ചിമാരും ഒന്ന് കൂടി കേട്ടോ, ഞാൻ പിശുക്കി തന്നെയാണ് ജീവിക്കുന്നത്. അത് പറയാൻ എനിക്ക് ഒരു നാണക്കേടും ഇല്ല. നിങ്ങൾ പറയുന്നത് ഒരു ചെവിയിൽ കൂടി കേട്ട് മറു ചെവിയിലൂടെ ഞാൻ കളയും. പക്ഷെ എന്റെ അച്ഛനും അമ്മയ്ക്കും അത് അൽപം ഫീൽ ചെയ്തതായി തോന്നി. നല്ലൊരു പേര് ഉണ്ടായിരുന്നു അത് പോയില്ലേ എന്ന് ചോദിച്ചു.

ഞാൻ ഒളിച്ചോടി പോയതുകൊണ്ട്, നിനക്കും ഒരു മോളല്ലേ നിനക്ക് അവളുടെ അടുത്ത് നിന്ന് കിട്ടികൊള്ളും എന്നൊക്കെയാണ് ചിലർ കമന്റ് ചെയ്യുന്നത്. എന്റെ മകൾ അങ്ങനെ ചെയ്‌താൽ ഞാൻ സഹിച്ചു നിങ്ങൾക്ക് എന്താണ് പ്രശ്നം. എനിക്കും വീട്ടുകാർക്കും ഇല്ലാത്ത വിഷയങ്ങൾ നിങ്ങൾക്ക് വേണ്ട. ഞാൻ അധ്വാനിക്കുന്ന കാശ്, എന്റെ ആവശ്യങ്ങൾ കഴിഞ്ഞതിനു ശേഷം ഞാൻ പിശുക്കുന്നതിനു നിങ്ങൾക്ക് എന്താണ് വിഷയം.

എനിക്ക് ഒരു കോടിയല്ല പത്തുകോടിയല്ല എത്ര കിട്ടിയാലും അത് എങ്ങനെ ഉപയോഗിക്കണം എന്ന് തീരുമാനിക്കുന്നത് ഞാൻ ആണ്. നീ ചാകുമ്പോൾ കൂടെ കൊണ്ട് പോകുമോ എന്ന് ചോദിച്ചവരുണ്ട്. അപ്പോൾ ചാകുന്നത് വരെ നമുക്ക് സുഖമായി ജീവിക്കണ്ടേ. അതെന്താണ് ചേട്ടന്മാരും ചേച്ചിമാരും മനസിലാകാത്തത്. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇങ്ങനെയാണ്,’ ശ്രീക്കുട്ടി വീഡിയോയിൽ പറഞ്ഞു.

about sreekkutty

More in serial news

Trending

Recent

To Top