Social Media
പുതുവർഷത്തെ വരവേൽക്കാനൊരുങ്ങികുഞ്ചാക്കോ ബോബനും പൊന്നോമനയും; മകനൊപ്പമുള്ള നിമിഷങ്ങൾ ആരാധകർക്കായി പങ്കുവെച്ച് താരം!
പുതുവർഷത്തെ വരവേൽക്കാനൊരുങ്ങികുഞ്ചാക്കോ ബോബനും പൊന്നോമനയും; മകനൊപ്പമുള്ള നിമിഷങ്ങൾ ആരാധകർക്കായി പങ്കുവെച്ച് താരം!
പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ദൈവം സമ്മാനിച്ച മാലാഖയായിരുന്നു ഇസഹാക്ക്. ഇക്കുറി പുതുവർഷം ആഘോഷിക്കാൻ ഇവർക്കൊപ്പം ഇവരുടെ പൊന്നോമന കൂടിയുണ്ട് . മകനോടൊപ്പമുള്ള സുന്ദരമായ നിമിഷങ്ങളും ആരാധകരുമായി ചാക്കോച്ചൻ പങ്കുവെയ്ക്കാറുണ്ട്. മകനെ മടിയിലിരുത്തി അവനുമായി സന്തോഷം പങ്കിടുന്ന വീഡിയോയായണ് ഇപ്പോൾ ചാക്കോച്ചൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്
ഏപ്രില്‍ പതിനേഴിനാണ് കുഞ്ചാക്കോ ബോബന് നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇസഹാക് ബോബന് കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേര്. ‘ഇസ’ എന്ന് വിളിക്കുന്ന തന്റെ കുഞ്ഞിനൊപ്പമുള്ള ഓരോ സുന്ദര നിമിഷങ്ങളും ചാക്കോച്ചന് ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മലയാളികളുടെ പ്രിയപെട്ട ചാക്കോച്ചന് ഇത് ഏറെ പ്രത്യേകത നിറഞ്ഞ ക്രിസ്മസാണ് ഇത്തവണ. ആദ്യത്തെ കണ്‍മണിക്കൊപ്പമാണ് ഇത്തവണത്തെ ക്രിസ്മസ് ആഘോഷം. കുഞ്ഞ് ഇസയ്ക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷത്തിന്റെ മനോഹരമായ ചിത്രം ചാക്കോച്ചന് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
ചാക്കോച്ചന്റെ നാല്പത്തിമൂന്നാം പിറന്നാളാഘോഷവും കുറി വേറിട്ടതായിരുന്നു. കാരണം കുഞ്ഞു പിറന്നതിന് ശേഷമുള്ള ആദ്യ പിറന്നാൾ ആയിരുന്നു ഇത്തവണ. ഇസഹാക്കിനു ചുറ്റുമാണ് കുഞ്ചാക്കോയുടെ ജീവിതം. മകന് ഇസഹാക്ക് കുഞ്ചാക്കോയുമായി പങ്കിടുന്ന കൊച്ചു കൊച്ചു നിമിഷങ്ങളാണ് ചാക്കോച്ചന്റെ ഏറ്റവും വലിയ സന്തോഷങ്ങള്‍. മകന് ജനിച്ച നിമിഷം മുതല്‍ അവന്റെ മാമോദീസാ ചടങ്ങ് ഉള്‍പ്പെടെ ഓരോ നിമിഷവും ചാക്കോച്ചന് പ്രേക്ഷകരുമായും പങ്കുവയ്ക്കുന്നുണ്ട്.
2019 ചാക്കോച്ചനെ സംബന്ധിച്ചടത്തോളം മികച്ച വർഷമാണ്. കരിയറിൽ മാത്രമാല്ല , ജീവിതത്തിലു സന്തോഷമായ ഒരുപാട് നിമിഷങ്ങൾ 2019 സമ്മാനിച്ചിട്ടുണ്ട്.സെലിബ്രിറ്റി അല്ലെങ്കിൽ പോലും ചാക്കോച്ചനെ പോലെ തന്നെ പ്രിയയ്ക്കും നിറയെ ആരാധകരാണുളളത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട കപ്പിൾസാണ് ചാക്കോച്ചനും ഭാര്യയയും.
kuchakko boban
