Malayalam
മകളുടെ ഫോട്ടോയ്ക്ക് മുന്നില്‍ താമരപ്പൂ മാല ചാര്‍ത്തി കെഎസ് ചിത്രയും ഭര്‍ത്താവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മകളുടെ ഫോട്ടോയ്ക്ക് മുന്നില്‍ താമരപ്പൂ മാല ചാര്‍ത്തി കെഎസ് ചിത്രയും ഭര്‍ത്താവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മലയാളികളുടെ പ്രിയ ഗായികയാണ് കെഎസ്. മലയാളികളുടെ മൊത്തം ചിത്ര ചേച്ചി. തന്റെ ശബ്ദം കൊണ്ടും പെരുമാറ്റം കൊണ്ടും മലയാളി മനസില്‍ ഒരിക്കലും മായാത്തൊരു ഇടം കണ്ടെത്തിയിട്ടുണ്ട് ചിത്ര. നമ്മുടെ സന്തോഷത്തിനും സങ്കടത്തിനും വിരഹത്തിനും പ്രണയത്തിനുമൊക്കെ കൂട്ടിരിക്കാന്‍ ചിത്രയുടെ ശബ്ദം ഓടിയെത്താറുണ്ട്. ഇത്രയും കാലം സംഗീത ലോകത്ത് നിറ സാന്നിധ്യമായി നില്ക്കാന് സാധിച്ച മറ്റൊരു ഗായികയുണ്ടോ എന്ന് പോലും സംശയമുണ്ട്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ചിത്ര തന്റെ 37ാം വിവാഹ വാര്‍ഷികം ആഘോഷമാക്കിയത്. ഇപ്പോഴിതാ ചിത്രയും ഭര്‍ത്താവും മകളുടെ ഫോട്ടോയ്ക്ക് മുന്നില്‍ മാല ചാര്‍ത്തി നില്ക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇവരുടെ വിവാഹവാര്ഷികത്തോട് അനുബന്ധിച്ച് ഇരുവരും വീണ്ടും മാലചാര്ത്തിയതാണെന്നും സന്തോഷത്തോടെയും ഒത്തൊരമയോട് കൂടിയും ഒരുപാട് വര്‍ഷം ഒരുമിച്ച് ജീവിക്കട്ടെയെന്നും പലരും ആശംസിക്കുന്നുണ്ട്.
വിവാഹവാര്‍ഷിക ദിവസത്തില്‍ രഞ്ജിനി ഹരിദാസായിരുന്നു ചിത്രയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. ‘എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് ആളുകള്‍ക്ക് സന്തോഷകരമായ വാര്‍ഷികം ആശംസിക്കുന്നു.’ദമ്പതികളാകുകയും ഇന്ന് അവര്‍ വിവാഹിതരായതിന്റെ 37ാം വര്‍ഷം ഒരുമിച്ച് ആഘോഷിക്കുകയും ചെയ്യുന്നു. എന്റെ പൂച്ച ച്ചേച്ചിയും വിജയന് ചേട്ടനും… ഇവിടെ നിങ്ങള്‍ക്ക് സ്നേഹത്തിന്റെയും ആരോഗ്യത്തിന്റെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഒരു ജീവിതകാലം ആശംസിക്കുന്നു. നിങ്ങള്‍ മനുഷ്യരെന്ന നിലയില്‍ ധ്രുവങ്ങളിലായി വേറിട്ടുനില്ക്കുന്നു.’
‘ചുറ്റും പ്രചോദിപ്പിക്കുന്ന സമയത്തിന്റെ പരീക്ഷണമായി നിലകൊള്ളുന്ന ഒരു വിജയകരമായ സംയോജനമാണ് നിങ്ങള്‍. എന്റെ ജീവിതത്തില്‍ നിങ്ങളെ രണ്ടുപേരും ഉള്ളതില്‍ എനിക്ക് സന്തോഷമുണ്ട്. ഒന്ന് ശാന്തമായ സ്നേഹശക്തിയായും മറ്റൊന്ന് ആഞ്ഞടിക്കുന്ന സുനാമി പോലെയും. നിങ്ങളുടെ പ്രത്യേക ദിനത്തില്‍ ഒത്തിരി ഒത്തിരി സ്നേഹം ചിത്ര ചേച്ചി… വിജയന് ചേട്ടാ…’, എന്നാണ് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് രഞ്ജിനി ഹരിദാസ് കുറിച്ചത്.
1987ലായിരുന്നു കെ.എസ് ചിത്രയുടെയും വിജയശങ്കറിന്റെയും വിവാഹം. പിന്നീട് പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇവര്‍ക്ക് മകള്‍ നന്ദന പിറന്നു. മകളുടെ വരവിനുശേഷം ചിത്രയുടെ ലോകം കുഞ്ഞായിരുന്നു. എന്നാല്‍ 2011 ഏപ്രില്‍ 14ന് ദുബായിലെ എമിരേറ്റ്സ് ഹില്ലിലുള്ള നീന്തല്‍ക്കുളത്തില്‍ വീണ് നന്ദന മരിച്ചു. മകളുടെ മരണം തളര്‍ത്തിയപ്പോഴും ചിത്രയ്ക്കായി കരുത്തായി എപ്പോഴും കൂടെ നിന്നത് ഭര്‍ത്താവായിരുന്നു.
അതേസമയം, അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ രാമനാമം ജപിച്ചും വിളക്ക് തെളിച്ചും ആഘോഷിക്കണം എന്ന നിര്‍ദേശത്തിന് പിന്നാലെ ഗായിക കെ എസ് ചിത്രയ്ക്കെതിരെ വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന് വന്നിരുന്നത്. ചിത്രയുടെ നിലപാടിനെതിരെ സംഗീത മേഖലയില്‍ നിന്നും ഉയര്‍ന്ന ആദ്യ വിമര്‍ശനം ഗായകന് സൂരജ് സന്തോഷിന്റേതായിരുന്നു.
പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത മറക്കുന്നുവെന്നും എത്രയെത്ര കെ എസ് ചിത്രമാര്‍ തനി സ്വരൂപം കാട്ടാന്‍ ഇരിക്കുന്നുവെന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലിലൂടെയുള്ള സൂരജിന്റെ പ്രതികരണം. ഇതിന് പിന്നാലെ സൂരജിനെതിരേയും വ്യാപക സൈബര്‍ ആക്രമണമാണ് സൂരജിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടന്നത്. എന്നാല്‍ എത്ര സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നാലും കെഎസ് ചിത്രക്കെതിരായ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് സൂരജും പറഞ്ഞിരുന്നത്.
ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് വീണ്ടും ചിത്രയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മത്സരിക്കാന്‍ സമ്മതം മൂളിയില്ലെങ്കില്‍ പോലും കടുത്ത സൈബര്‍ ആക്രമണം തുടരുന്നുണ്ട്. ഇത്രയ്ക്ക് വേണ്ടീയിരുന്നില്ല, ഞങ്ങളുടെ ചിത്ര ഇങ്ങനല്ല, എങ്ങനെ തോന്നി മലയാളികളെ ചതിക്കാന്‍, ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല. ചിത്രയ്ക്ക് ഇങ്ങനെയും ഒരു മുഖമുണ്ടായിരുന്നോ!? എന്നിങ്ങനെയാണ് കമന്റുകള്‍ വന്നിരുന്നത്.
