Malayalam
അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും രാമമന്ത്രം ജപിക്കണം, വീടുകളില്‍ വിളക്കുകള്‍ തെളിയിക്കണം; കെഎസ് ചിത്ര
അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും രാമമന്ത്രം ജപിക്കണം, വീടുകളില്‍ വിളക്കുകള്‍ തെളിയിക്കണം; കെഎസ് ചിത്ര

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്കുകള്‍ തെളിയിക്കണമെന്നും ഗായിക കെ. എസ് ചിത്ര. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ചിത്ര ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളാണ് ചിത്രയ്ക്ക് നേരെ ഉയരുന്നത്.
‘അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചക്ക് 12.20 ന് ‘ശ്രീരാമ ജയരാമ, ജയജയരാമ’ എന്ന രാമമന്ത്രം ജപിച്ചുകൊണ്ടിരിക്കണം, അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാഭാഗത്തും തെളിയിക്കണം.
ഭഗവാന്റെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാവട്ടെ എന്ന് പരിപൂര്‍ണമായി പ്രാര്‍ത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു.’ എന്നാണ് ചിത്ര വീഡിയോയില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ആര്. എസ്. എസില്‍ നിന്നും കെ. എസ് ചിത്ര അക്ഷതം സ്വീകരിച്ചിരുന്നു. മലയാള സിനിമ താരങ്ങളായ മോഹന്‍ലാല്‍, ശ്രീനിവാസന്, ദിലീപ്, കാവ്യ മാധവന്, തുടങ്ങിയവരും അക്ഷതം സ്വീകരിച്ചിരുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...