Connect with us

കിന്നാരത്തുമ്പികളില്‍ അഭിനയിച്ചതിന് ആകെ കിട്ടിയ തുക, അന്ന് പൈസയുടെ വില അറിയില്ലായിരുന്നു; ഷക്കീല

Actress

കിന്നാരത്തുമ്പികളില്‍ അഭിനയിച്ചതിന് ആകെ കിട്ടിയ തുക, അന്ന് പൈസയുടെ വില അറിയില്ലായിരുന്നു; ഷക്കീല

കിന്നാരത്തുമ്പികളില്‍ അഭിനയിച്ചതിന് ആകെ കിട്ടിയ തുക, അന്ന് പൈസയുടെ വില അറിയില്ലായിരുന്നു; ഷക്കീല

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും അക്കാലത്ത് വലിയ വെല്ലുവിളിയായിരുന്നു ഷക്കീലാ ചിത്രങ്ങള്‍. പ്രമുഖ താരങ്ങളുടെ മലയാള സിനിമകള്‍ തുടരെ പരാജയപ്പെട്ട് മലയാള സിനിമാ ലോകം സാമ്പത്തികമായി മോശം അവസ്ഥയില്‍ നില്‍ക്കെയാണ് ഷക്കീലയുടെ സിനിമകള്‍ തരംഗമാവുന്നത്. വന്‍ജനാവലി ഷക്കീലയുടെ സിനിമകള്‍ക്ക് എത്തി. അന്ന് ഷക്കീല എന്ന് പേര് പലപ്പോഴും മുഖ്യധാരയില്‍ ഒരു മോശം ഇമേജില്‍ അറിയപ്പെട്ടു.

ഇപ്പോഴിതാ നായികമാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാറില്ലെന്നത് സിനിമയിലെ വസ്തുതയാണ് എന്ന് പറയുകയാണ് ഷക്കീല. എനിക്ക് ഒരു സമ്പാദ്യവുമില്ല, കിട്ടിയതെല്ലാം എന്റെ കുടുംബത്തിന് കൊടുത്തു. അതിനാല്‍ ആദായ നികുതി വകുപ്പിനെ തനിക്ക് പേടിയില്ല എന്നും നടി വ്യക്തമാക്കി. കിന്നാരത്തുമ്പികളില്‍ വേഷമിട്ടതിന് ലഭിച്ച പ്രതിഫലം ഇരുപത്തിയയ്യായിരം രൂപയാണ് എന്നും നടി ഷക്കീല വെളിപ്പെടുത്തി.

കിന്നാരത്തുമ്പിയില്‍ എനിക്ക് ഉണ്ടായിരുന്നത് അഞ്ച് ദിവസം മാത്രമായിരുന്നു. അത് വലിയ ഹിറ്റായി. പിന്നീട് കാതര എന്ന സിനിമയ്ക്ക് ദിവസവും ലഭിച്ചത് പതിനായിരം രൂപ ആയിരുന്നു എന്നും 10 ദിവസമാണ് ചിത്രീകരണമുണ്ടായത് എന്നും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഷക്കീല വ്യക്തമാക്കി. എനിക്ക് മൂന്ന് ലക്ഷം മൂന്നാമത്തെ സിനിമയ്ക്ക് പ്രതിഫലമായി ലഭിച്ചു.

പിന്നീട് മൂന്ന്, നാല് ലക്ഷമൊക്കെ സിനിമയ്ക്ക് പ്രതിഫലം ലഭിക്കാറുണ്ടായിരുന്നു എന്നും നടി ഷക്കീല വെളിപ്പെടുത്തി. തനിക്ക് മൂന്ന് ലക്ഷം മൂന്ന് ദിവസത്തേയ്ക്ക് മാത്രമായും പ്രതിഫലമായി ലഭിച്ചിട്ടുണ്ട് എന്നും ഷക്കീല വെളിപ്പെടുത്തുന്നു. അന്നൊന്നും പൈസയുടെ വില അറിയില്ലായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു. അവസരം ലഭിച്ചാല്‍ ഇനിയും മലയാള സിനിമയില്‍ വേഷമിടും എന്നും സദാചാരം ഒരു മിഥ്യ എന്ന വിഷയത്തില്‍ സംസാരിക്കവേ ഷക്കീല വ്യക്തമാക്കി.

ആയിരക്കണക്കിനാളുകളുടെ മനസില്‍ ഞാനുണ്ടെന്നതിന്റെ തെളിവാണ് തന്നെ കാണാന്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടും അതില്‍ വലിയ സന്തോഷം ഉണ്ടെന്നും ഷക്കീല വ്യക്തമാക്കി. സമ്പാദ്യമൊന്നും ഒരിക്കലും ഞാന്‍ ഒരു തരത്തിലും ദുരുപയോഗം ചെയ്തിട്ടില്ല . അങ്ങനെയുളള പ്രചാരണം തീര്‍ത്തും തെറ്റാണ്. അറുപത്തിയഞ്ചോളം ചെക്കുകള്‍ മാറാനാകാതെ ബൗണ്‍സിയതിന് ശേഷം പണമായിട്ടാണ് പ്രതിഫലം സ്വീകരിച്ചിരുന്നത് എന്നും ഷക്കീല വെളിപ്പെടുത്തുന്നു.

Continue Reading
You may also like...

More in Actress

Trending

Recent

To Top