Connect with us

അപ്പു ചേട്ടന്റെ നായികയായി അഭിനയിക്കണം , ലാലേട്ടന്റെയും – കൃതിക പ്രദീപ്

Malayalam Breaking News

അപ്പു ചേട്ടന്റെ നായികയായി അഭിനയിക്കണം , ലാലേട്ടന്റെയും – കൃതിക പ്രദീപ്

അപ്പു ചേട്ടന്റെ നായികയായി അഭിനയിക്കണം , ലാലേട്ടന്റെയും – കൃതിക പ്രദീപ്

മലയാള സിനിമയിൽ ഒട്ടേറെ നായികമാർ ഇപ്പോൾ അരങ്ങേറുന്നുണ്ട്. ബാല താരമായി എത്തി പിന്നീട് നായികയായി എത്തുന്ന നടിമാരിൽ ഇപ്പോൾ ഏറ്റവും ശ്രദ്ധേയ ആണ് കൃതിക പ്രദീപ്. ആമി എന്ന സിനിമയിലൂടെ എത്തിയ കൃതിക ശ്രദ്ധേയ ആകുന്നത് ആദിയിലെയും മോഹൻലാലിലെയും വേഷത്തിലൂടെയാണ് . ഭാവി സ്വപ്നങ്ങളെ കുറിച്ച് പങ്കു വെയ്ക്കുകയാണ് കൃതിക.

ലാലേട്ടന്റെ വലിയൊരു ഫാനാണ് ഞാന്‍. ഒന്നു കാണണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു. ആദ്യമായി നേരിട്ട് കാണുന്നത് ആദിയുടെ നൂറാം ദിവസത്തിന്റെ ആഘോഷത്തിനാണ്. ലാലേട്ടനെ കണ്ട സമയത്ത് എന്റെ ഹാര്‍ട്ട് ബീറ്റ്സ് അടുത്ത നില്‍ക്കുന്നവര്‍ക്ക് പോലും കേള്‍ക്കാമായിരുന്നു. അത്രയും എക്സൈറ്റഡായിരുന്നു.

പിന്നെ ലാലേട്ടന്റെ മുന്നില്‍ എന്റെ
പ്രിയപ്പെട്ട പാട്ട് പാടാനുള്ള അവസരവും അന്ന് കിട്ടി. അപ്പോ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റിയ വാക്കുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അത്രയും ഹാപ്പിയായിരുന്നു.ആദിയിൽ പ്രണവ് ചേട്ടനെ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയുടെ റോളായിരുന്നു എനിക്ക്. ഞാന്‍ അപ്പു ചേട്ടന്‍ എന്നാണ് വിളിക്കുന്നത്.

അപ്പു ചേട്ടന്‍ നല്ല കമ്പനിയാണ്. ഷൂട്ട് കഴിഞ്ഞാല്‍ പിന്നെ എല്ലാവരും കൂടെ ഇരുന്നു കളിക്കും. അപ്പു ചേട്ടനും കൂടും. കുറേ നേരം ഇരുന്ന് കളിക്കുകയും സംസാരിക്കും ഒക്കെ ചെയ്തു കഴിയുമ്പോഴാണ് ഓര്‍ക്കുക ലാലേട്ടന്റെ മോനല്ലെ എന്ന്. പക്ഷെ അപ്പു ചേട്ടനോട് സംസാരിക്കുന്ന സമയത്ത് അങ്ങനെയൊന്നും ഫീല്‍ ചെയ്യുകയേ ഇല്ല.

ലാലേട്ടനൊപ്പം അഭിനയിക്കണം, അപ്പുവേട്ടന്റെ നായികയാകണം: കൃറ്റിക പ്രദീപ് 3

അപ്പു ചേട്ടന്റെ നായികയായി അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ട്. പിന്നെ ലാലേട്ടന്റെ കൂടെയും അഭിനയിക്കണം. അരികില്‍ കൂടെ പോകുന്ന ചെറിയ സീനായാലും ലാലേട്ടന്റെ കൂടെ അഭിനയിച്ചാല്‍ മതി. അത്രയ്ക്ക് ഇഷ്ടമാണ് ലാലേട്ടനെ.- കൃതിക പറയുന്നു.

krittika pradeep about her dreams

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top