Connect with us

ഇനി രക്തം കട്ടപിടിക്കുന്ന ഭയത്തിന്റെ നാളുകള്‍’; പുതിയ വാമ്പയര്‍ ചിത്രവുമായി ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ട്

Actress

‘ട്വിലൈറ്റ്’ എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനസ്സില്‍ ഇടം പിടിച്ച സെന്‍സേഷന്‍ ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ട് ഒരിക്കല്‍ കൂടി വാമ്പയര്‍ വിഭാഗത്തില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഒരുങ്ങുന്നു. വരാനിരിക്കുന്ന ത്രില്ലറായ ‘ ഫ്‌ലെഷ് ഓഫ് ദ ഗോഡ്‌സില്‍ ‘ ആണ് താരം എത്തുന്നത്.

ഒരു ദശാബ്ദത്തിലേറെയായി ‘ട്വിലൈറ്റ്’ സാഗയില്‍ ബെല്ല സ്വാന്‍ ആയി പ്രേക്ഷക പ്രശംസ നേടിയ ശേഷം , പ്രശസ്ത നടന്‍ ഓസ്‌കാര്‍ ഐസക്കിനൊപ്പം ആണ് പുതിയ ചിത്രത്തില്‍ താരം എത്തുന്നത്. പതിവുപോലെ രക്തം മരവിപ്പിക്കുന്ന സാഹസികമായ ചിത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്.

ദി ബിഗ് ഷോര്‍ട്ട്’, ‘വൈസ്’ തുടങ്ങി ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ചിത്രങ്ങളിലൂടെ പേരുകേട്ട നിര്‍മ്മാതാക്കളായ ബെറ്റ്‌സി കോച്ചും ആദം മക്കേയും അടങ്ങുന്ന ഒരു മികച്ച ടീമാണ് ഈ പ്രോജക്റ്റിന് പിന്തുണ നല്‍കുന്നത്. ഹൊറര്‍ വിഭാഗത്തിലെ മികച്ച താരമായ ആന്‍ഡ്രൂ കെവിന്‍ വാക്കറാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.’

More in Actress

Trending

Recent

To Top