Actress
പതിവ് മുടക്കിയില്ല; കന്യാകുമാരി ഭഗവതിയമ്മന്‍ ക്ഷേത്ര ദര്‍ശനം നടത്തി നയന്‍താരയും വിഘ്‌നേഷും
പതിവ് മുടക്കിയില്ല; കന്യാകുമാരി ഭഗവതിയമ്മന്‍ ക്ഷേത്ര ദര്‍ശനം നടത്തി നയന്‍താരയും വിഘ്‌നേഷും
വൈകാശി ഉത്സവത്തോടനുബന്ധിച്ച് പതിവ് മുടക്കാതെ കന്യാകുമാരി ഭഗവതി ദര്‍ശനം നടത്തി നയന്‍താരയും വിഘ്‌നേഷും.
‘മൂക്കുത്തി അമ്മന്‍’ പുറത്തിറങ്ങിയതിന് ശേഷം എല്ലാ വര്‍ഷവും കന്യാകുമാരി ഭഗവതിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവദിവസം അമ്മയെ ദര്‍ശിക്കുന്നത് നയന്‍താര പതിവാക്കിയിരുന്നു. കന്യാകുമാരിയുടെ പരിസര പ്രദേശങ്ങളിലായിരുന്നു ഈ സിനിമയുടെ ചിത്രീകരണം.
പതിവസരിച്ച്, വൈകാശി ഉത്സവത്തിന്റെ തലേദിവസം ( മെയ് 13) ഭഗവതിയമ്മന്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ നയന്‍താര ഭര്‍ത്താവിനൊപ്പം സ്വാമിത്തോപ്പ് അയ്യാവഴി ക്ഷേത്രം, സുശീന്ദ്രം താണുമാലയസ്വാമി ക്ഷേത്രം, നാഗര്‍കോവില്‍ നാഗരാജ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി.
ഇരുവരെയും കാണാന്‍ ധാരാളം ആരാധകര്‍ ഈ ക്ഷേത്രങ്ങള്‍ക്ക് പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു .ഇവിടങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷം അവിടെ തടിച്ചുകൂടിയ ആരാധകര്‍ക്കൊപ്പം ഇവര്‍ സെല്‍ഫികളെടുത്തു.
