Malayalam
‘നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ ആണെന്നാണ് വിചാരിച്ചത്; ഒരു വാക്കു പറയാമായിരുന്നു… കല്യാണ ആല്‍ബത്തില്‍ നിന്നും ഫോട്ടോ എടുത്തു മാറ്റാന്‍ പോകുന്നു.. ഫോണില്‍ കരയുകയായിരുന്നു
‘നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ ആണെന്നാണ് വിചാരിച്ചത്; ഒരു വാക്കു പറയാമായിരുന്നു… കല്യാണ ആല്‍ബത്തില്‍ നിന്നും ഫോട്ടോ എടുത്തു മാറ്റാന്‍ പോകുന്നു.. ഫോണില്‍ കരയുകയായിരുന്നു
വിവാഹ വേഷത്തില്‍ രജിത് കുമാറും കൃഷ്ണപ്രഭയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം നവമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. തങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും മിനിസ്ക്രീൻ പരമ്പരയുടെ ഭാഗമായിട്ടാണെന്ന് വ്യക്തമാക്കി കൃഷ്ണപ്രഭയും എത്തിയിരുന്നു
‘ടിവി സീരിയലിനായി പകര്‍ത്തിയ ചിത്രം ഒരു പ്രൊമോഷന്‍ തന്ത്രം തന്നെയായിരുന്നു. നിങ്ങളെ കുറച്ച് നേരെ തെറ്റിദ്ധരിപ്പിച്ചതില്‍ ക്ഷമ ചോദിക്കുന്നു. പരിപാടിയുടെ അണിയറക്കാര്‍ ഇത്തരമൊരു കാര്യം ഇരുവരെയും തുടക്കത്തിലേ അറിയിച്ചിട്ടുണ്ടായിരുന്നു. അത്തരമൊരു ഫോട്ടോ വൈറലാകും എന്നുറപ്പായതോടെ രജിത്കുമാറിന് കൃഷ്ണപ്രഭയില്‍ നിന്നും അറിയേണ്ടിയിരുന്നത് ഒരു കാര്യമാണ്. ‘കൃഷ്ണയ്ക്ക് കാമുകനുണ്ടോ?’, ‘ഇല്ല’ എന്നായിരുന്നു കൃഷ്ണപ്രഭയുടെ മറുപടി. ‘അല്ലായിരുന്നെങ്കില്‍ എനിക്ക് അയാളുടെ ഇടി കൂടി കൊള്ളേണ്ടി വന്നേനെ’ എന്ന് രജിത്കുമാര്‍.
തനിക്ക് ഇത്രയും കോള്‍ വന്നെങ്കില്‍ രജിത് സാറിന് എത്രമാത്രം ഫോണ്‍കോള്‍ വന്നെന്ന് ഊഹിക്കാവുന്നതേ ഒള്ളൂവെന്നും നടി പറയുന്നു. ബിഗ് ബോസ് ഷോ വഴി ശ്രദ്ധേയനായ അധ്യാപകനായ രജിത്കുമാര്‍ ഒരു സൂപ്പര്‍ കോ ആര്‍ട്ടിസ്റ്റ് കൂടിയാണെന്ന് കൃഷ്ണപ്രഭ പറയുന്നു. ആദ്യമായാണ് അദ്ദേഹം ഒരു പരമ്പരയില്‍ വരുന്നത്. നല്ല വ്യക്തിത്വത്തിനുടമയാണ് രജിത് സാറെന്നും നടി പറഞ്ഞു.
ഫോട്ടോ പുറത്തു വന്നപ്പോഴാണ് നമ്മളോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്നത് ആരെന്ന് മനസ്സിലായതെന്നും കൃഷ്ണപ്രഭ പറയുന്നു. ‘കൂട്ടത്തില്‍ ഏറ്റവുമധികം പരിഭവം പറഞ്ഞത് പിഷാരടിയാണ്. സത്യം പറഞ്ഞാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് കണ്ണുനിറഞ്ഞുപോയി. നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ ആണെന്നാണ് വിചാരിച്ചത്. ഒരു വാക്കു പറയാമായിരുന്നു. കല്യാണ ആല്‍ബത്തില്‍ നിന്നും ഫോട്ടോ എടുത്തു മാറ്റാന്‍ പോകുന്നു. ഇത്രയും പറഞ്ഞ് കോള്‍ കട്ട് ചെയ്ത പിഷാരടിയെ തിരികെ വിളിച്ചാണ് സത്യാവസ്ഥ പറഞ്ഞ് ബോധ്യപ്പെടുത്തിയത്. അതുപോലെ തന്നെ പിഷാരടി സംവിധാനം ചെയ്ത ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹരി പി. നായരും ഇതേ വിഷമം പറഞ്ഞു.’
‘അവര്‍ പെട്ടെന്ന് വിശ്വസിച്ചുവെങ്കില്‍, സാധാരണക്കാരുടെ അവസ്ഥ എന്താവും? പല സുഹൃത്തുക്കളും വിശ്വസിച്ചു. ഫാമിലി കഴിഞ്ഞാല്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രമേ ഈ ഷൂട്ടിങ്ങിനെ പറ്റി അറിയാമായിരുന്നുള്ളൂ. മാത്രമല്ല പല സുഹൃത്തുക്കളും ഈ ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതും സംശയത്തിന് ഇടയായി. താമസിക്കുന്ന ഫ്‌ലാറ്റിനപ്പുറത്തെ അഞ്ചു വയസ്സുകാരന്‍ രാഘവന്‍ പോലും പരിഭവിച്ചു. എന്റെ പല വിഡിയോകളിലും നിങ്ങള്‍ കണ്ടിട്ടുള്ള കുട്ടിയാണ് രാഘവന്‍. രാഘവന്റെ അമ്മ അര്‍ച്ചന ഒരു സ്‌ക്രീന്‍ഷോട്ട് എടുത്തു അയച്ച് ‘യു ഗോട്ട് മാരീഡ്?’ എന്ന് ചോദിച്ചു. കല്യാണം കഴിച്ചിട്ട് അറിയിച്ചില്ലല്ലോ എന്ന് പറഞ്ഞ് അവര്‍ ഫോണില്‍ കൂടി കരഞ്ഞു. അഞ്ചുവയസുകാരന്‍ എന്തുകൊണ്ടാണ് തങ്ങളെ ക്ഷണിക്കാത്തത് എന്ന് അമ്മയോട് ചോദിച്ചുവത്രേ.’-കൃഷ്ണപ്രഭ പറഞ്ഞു.
