Malayalam
എന്തിനാണ് അടികൂടുന്നത്, നിങ്ങള്‍ക്ക് പരിക്കേറ്റ് കിടന്നാല്‍ ഞങ്ങള്‍ ആരും വരില്ല; ഞങ്ങള്‍ മൂന്ന് പേരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചും തമാശകള്‍ പറഞ്ഞും കൈ കൊടുത്തും കെട്ടിപ്പിടിച്ചുമാണ് പിരിഞ്ഞത്; കൃഷ്ണകുമാര്‍
എന്തിനാണ് അടികൂടുന്നത്, നിങ്ങള്‍ക്ക് പരിക്കേറ്റ് കിടന്നാല്‍ ഞങ്ങള്‍ ആരും വരില്ല; ഞങ്ങള്‍ മൂന്ന് പേരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചും തമാശകള്‍ പറഞ്ഞും കൈ കൊടുത്തും കെട്ടിപ്പിടിച്ചുമാണ് പിരിഞ്ഞത്; കൃഷ്ണകുമാര്‍
സംഘര്‍ഷം ഒന്നിനും പരിഹാരമല്ലെന്ന് ബിജെപി നേതാവ് കൃഷ്ണ കുമാര്‍. കൊല്ലത്തെ പ്രധാന സ്ഥാനാര്‍ത്ഥികളായ പ്രേമചന്ദ്രനും മുകേഷിനുമൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും തമാശകള്‍ പറഞ്ഞും കെട്ടിപ്പിടിച്ചുമാണ് പിരിഞ്ഞതെന്നും എന്തിനാണ് തങ്ങളെ ഇഷ്ടപ്പെടുന്നര്‍ തമ്മില്‍ അടി കൂടുന്നതെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;
സംഘര്‍ഷം ഒന്നിനും പരിഹാരമല്ല മക്കളേ, ഇന്ന് രാവിലെ ഇവിടത്തെ മൂന്ന് പ്രധാന സ്ഥാനാര്‍ത്ഥികളായ ശ്രീ പ്രേമചന്ദ്രന്‍, ശ്രീ മുകേഷ് ഒപ്പം ഞാനും ഉണ്ട്. ഞങ്ങള്‍ മൂന്ന് പേരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. തമാശകള്‍ പറഞ്ഞും കൈ കൊടുത്തും കെട്ടിപ്പിടിച്ചും പിരിഞ്ഞു. ഞങ്ങളെ ഇഷ്ടപ്പെടുന്ന മൂന്ന് പേരും തമ്മില്‍ എന്തിനാണ് അടികൂടുന്നത്. ഞങ്ങള്‍ ആരും വരില്ല നിങ്ങള്‍ക്ക് പരിക്കേറ്റ് കിടന്നാല്‍.
നിങ്ങള്‍ ആലോചിക്കണം ഈ കലാലയ ജീവിതത്തില്‍ ഇപ്പോള്‍ കണ്ണിന് വല്ല പരിക്കും പറ്റിയാല്‍ നിങ്ങളും നിങ്ങളുടെ മാതാപിതാക്കളും മാത്രമെ വിഷമിക്കൂ. ഇത് പഠിക്കാനുള്ള സ്ഥലമാണ് മക്കളെ. ഇവിടെ സംഘര്‍ഷം ഉണ്ടാക്കരുത്. എനിക്ക് ആരോടും വൈരാഗ്യമില്ല, എനിക്ക് എസ് എഫ് ഐക്കാരോട് ദേഷ്യമില്ല, കെ എസ് യുക്കാരോടും ഇല്ല, കാരണം എന്റെ മക്കള്‍ ഏത് പാര്‍ട്ടിയില്‍ വിശ്വസിക്കുന്നുവെന്ന് പോലും എനിക്കറിയില്ല.
ദയവ് ചെയ്ത് പഠിക്കുന്ന സമയത്ത് പഠിക്കുക മക്കളേ, ഒരിക്കലും ഈ അടിയും ഇടിയും കൊണ്ട് നടക്കില്ല. പിന്നെ തടയുന്നത് ഈ കോളേജിനകത്ത് ഭരാതത്തിനകത്ത് കേരളത്തിനകത്ത് കൊല്ലത്ത് നടത്തുന്ന കോളേജാണ്. ഈ കോളേജില്‍ വരാന്‍ പാടില്ലെന്ന് എന്തെങ്കിലും നയമമുണ്ടോ ഇല്ല, വേട്ട് ചോദിക്കാന്‍ പാടില്ല എന്നുണ്ടോ. മറ്റ് രണ്ട് സ്ഥാനാര്‍ത്ഥുകള്‍ ഇവിടെ വന്നുപോയെന്നാണ് ഞാന്‍ അറിഞ്ഞത്.
ശ്രീ മുകേഷ് രണ്ട് പ്രാവശ്യം വന്നുപോയി. ഏതെങ്കിലും എ ബി വിക്കാര്‍ തടഞ്ഞിട്ടുണ്ടോ. തടയാന്‍ മനസ്‌സില്‍ ആഗ്രഹം ഉണ്ടെങ്കിലും തടയരുത്. ഇന്ത്യ എന്ന് പറയുന്ന എല്ലാവലരേയും സ്വീകരച്ച രാജ്യമാണ്. എസ് എഫ്‌ഐ മക്കളോടണ് , എന്റെ പൊന്നു മക്കളേ ഫാസിസം ഫാസിസം എന്ന പറഞ്ഞ് നിങ്ങള്‍ നരേന്ദ്ര മോദികക്െതിരെ വിരല്‍ ചൂണ്ടുമായിരുന്നു യഥാര്‍ത്തത്തില്‍ നിങ്ങള്‍ കാണിക്കുന്നത് ആണ് ഫാസിസം.
ഭാരത്തിെലെ പൗരനാണ് ഞാന്‍. നിങ്ങള്‍ എന്നെ തടയുന്നു. എവിടെയോ കിടക്കുന്ന ചെഗുവേരയ്ക്ക് നിങ്ങള്‍ സ്വാഗതം പറയുന്നു. ഭാരത്തിലെ കൃഷ്ണ കുമാറിനെ നിങ്ങള്‍ തടയുന്നു. ഇതെവിടത്തെ നിയമാണ്, കൃഷ്ണ കുമാര്‍ ചോദിച്ചു. കൊല്ലം ലോക് സഭ തിരഞ്ഞെടുപ്പില്‍ ഇലക്ഷന് മത്സരിക്കുന്ന എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ കൃഷ്ണ കുമാറിനെ ചന്ദനത്തോപ്പ് ഐ ഐ ടിയില്‍ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ എത്തിയപ്പോള്‍ തടഞ്ഞിരുന്നു, സ്‌റ്റേജില്‍ കയറി പ്രസംഗിക്കുന്നതിനിടെയാണ് എസ് എഫ് ഐ തടഞ്ഞത്.
