Malayalam
റിമിയുടെ എനർജിയുടെ രഹസ്യം മനസിലായതോടെ ഉണ്ടായിരുന്ന വില പോയി; എനർജിയുടെ രഹസ്യം പരസ്യമാക്കാതെ കൃഷ്ണ പ്രഭ
റിമിയുടെ എനർജിയുടെ രഹസ്യം മനസിലായതോടെ ഉണ്ടായിരുന്ന വില പോയി; എനർജിയുടെ രഹസ്യം പരസ്യമാക്കാതെ കൃഷ്ണ പ്രഭ
സിനിമകളിലും സീരിയലുകളിലും തന്റെതായ സ്ഥാനമുറപ്പിച്ച നടിയാണ് കൃഷ്ണ പ്രഭ. റിമിടോമിയും കൃഷ്ണ പ്രഭയും തമ്മില്‍ അടുത്ത സുഹൃത്തുക്കളാണ്. കൃഷ്ണ പ്രഭ വന്ന ഒരു ഷോയില്‍ റിമിയുെട എനര്‍ജറ്റിക് പെര്‍ഫോമന്‍സിനെക്കുറിച്ച് പറഞ്ഞിരുന്നു.
സ്റ്റേജ് ഷോകളില്‍ റിമിയുടെ എനെര്‍ജെറ്റിക് പെര്‍ഫോമന്‍സ് കാണുമ്പോള്‍ അത്ഭുതം തോന്നാറുണ്ടെന്നും ഒരുപാട് അന്വേഷിച്ചപ്പോള്‍ എനര്‍ജിയുടെ രഹസ്യം പിടികിട്ടിയെന്നും ആ രഹസ്യം മനസിലായതോടെ റിമിയോട് ഉള്ള വില പോയെന്നുമാണ് കൃഷ്ണ പ്രഭ ഷോയില്‍ വ്യക്തമാക്കിയത്.
എന്നാല്‍ റിമിയുടെ എനര്‍ജിയുടെ രഹസ്യം എന്താണെന്ന് കൃഷ്ണ പ്രഭ വെളിപ്പെടുത്തിയില്ല. ആ രഹസ്യമറിയാന്‍ ആരാധകര്‍ക്കും ആകാംക്ഷയാണ്. മദ്യമാണോ റിമിയുടെ രഹസ്യമെന്നും ചോദിക്കുന്ന ആരാധകര്‍ ഉണ്ട്.
റിമ പൊതുവേ ഒരു പോസിറ്റിവിറ്റിയുടെ ആളാണെന്ന് എല്ലാവർക്കുമറിയാം. സ്റ്റേജ് പരിപാടികളിലും ടെലിവിഷൻ പരിപാടികളിലും റിമിയുണ്ടെങ്കിൽ പിന്നെ ആഘോഷമാണ്. പാട്ട് പാടാൻ വേദിയിൽ കയറിയാൽ പിന്നെ എല്ലാവരേയും കൈയിൽ എടുത്തേ റിമി അടങ്ങൂ. അടുത്തിടെ ഈസ്റ്ററിന് പാട്ടുപാടുന്ന വീഡിയോയും റിമി പങ്കുവച്ചിരുന്നു.
“ഈ വർഷത്തെ ഏറ്റവും നല്ല ഓർമകളിൽ ഒന്ന്. എല്ലാ സഹോദരിസഹോദരന്മാർക്കും ഹാപ്പി ഈസ്റ്റർ. നമ്മളും ഉടനെ ഈ സാഹചര്യത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കും,” എന്ന കുറിപ്പോടെ സ്റ്റീഫൻ ദേവസ്യയുടെ കീബോർഡ് വായനയ്ക്ക് ഒപ്പം പാടുന്ന ഒരു വീഡിയോയാണ് റിമി പങ്കുവച്ചത്.
