Connect with us

മമ്മൂട്ടി ആ സമയത്ത് നിസ്സഹനായി ഒരു നിൽപ്പായിരുന്നു; അപ്പോഴത്തെ ആ മുഖം എനിക്ക് മറക്കാനാവില്ല !!

Malayalam Breaking News

മലയാള സിനിമയില്‍ കഥാപാത്രങ്ങളുടെ വിവിധ വികാരഭാവങ്ങളിലൂടെ ഏറ്റവും കൂടുതല്‍ കടന്നുപോകാന്‍ കഴിവുള്ള നടനാണ് മമ്മൂട്ടി. അദ്ദേഹത്തിനോളം ആ കാര്യം ആർക്കും സാധിക്കുമെന്ന് തോന്നുന്നില്ല. അദ്ദേഹം സൃഷ്ടിക്കാത്ത വികാരാനുഭൂതികളില്ല. ദേഷ്യവും സങ്കടവും സന്തോഷവും ആനന്ദവും നിസഹായതയുമെല്ലാം മമ്മൂട്ടി അവതരിപ്പിക്കുന്നത് അതിന്‍റെ പെർഫെക്ട് ഫോമില്‍ ആയിരിക്കും.

നിസഹായനായ മമ്മൂട്ടിയുടെ മുഖത്തേക്കുറിച്ച് പറയുമ്പോള്‍ കെ.പി.എ.സി ലളിതയ്ക്ക് അതേപ്പറ്റി വളരെ കൃത്യമായ ഒരു കാര്യം പറയാനുണ്ട്. അമരം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്ന സമയം. ആ സിനിമയില്‍ ലളിതയുടെ മകനായ അശോകനെ കടലില്‍ വച്ച് മമ്മൂട്ടി കൊലപ്പെടുത്തെയെന്ന ആരോപണം ഉയരുന്ന രംഗമുണ്ട്. ‘എന്‍റെ മകനെ നീ കൊന്നുകളഞ്ഞില്ലേ?’ എന്നാരോപിച്ച് മമ്മൂട്ടിയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് ലളിത കരയുന്ന സീനാണ് ചിത്രീകരിക്കുന്നത്.

‘താന്‍ അത് ചെയ്തിട്ടില്ല’ എന്ന നിസഹായമായ ഭാവത്തോടെ നില്‍ക്കുന്ന മമ്മൂട്ടിയുടെ മുഖം തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നാണ് കെ പി എ സി ലളിത വ്യക്തമാക്കുന്നത്. നിസഹായത അതിന്‍റെ പാരമ്യത്തില്‍ അവതരിപ്പിക്കുകയായിരുന്നു മമ്മൂട്ടി. അത് കണ്ട് താന്‍ പറയേണ്ട ഡയലോഗ് പോലും മറന്നുപോയെന്നും കെ.പി.എ.സി ലളിത പറയുന്നു.

KPAC Lalitha about Mammootty

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top