Connect with us

കൂടത്തായി സിനിമയാക്കാൻ മോഹൻലാലുമായി പിടിവലി ! ഒടുവിൽ പ്രതിവിധി കണ്ടെത്തി നടി ഡിനി !

Malayalam Breaking News

കൂടത്തായി സിനിമയാക്കാൻ മോഹൻലാലുമായി പിടിവലി ! ഒടുവിൽ പ്രതിവിധി കണ്ടെത്തി നടി ഡിനി !

കൂടത്തായി സിനിമയാക്കാൻ മോഹൻലാലുമായി പിടിവലി ! ഒടുവിൽ പ്രതിവിധി കണ്ടെത്തി നടി ഡിനി !

കൂടത്തായി കൊലപാതകം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സമയത്ത് , കൂടുതൽ വിവരങ്ങൾ പുറത്തു വരാനിരിക്കെ ഇന്നലെയാണ് കൊലപാതക പരമ്ബര സിനിമയാക്കുന്നുവെന്നു ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ചത് . മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നു എന്നാണ് വാർത്ത വന്നത് . എന്നാൽ സിനിമക്കായി പിടിവലി നടക്കുകയാണ് സിനിമ ലോകത്ത് .

വാർത്ത പുറത്തുവന്നതോടെ ഇനിയെന്ത് എന്ന അവസ്ഥയിലാണ് നടി ‍ഡിനി ഡാനിയൽ. കൂടത്തായി സംഭവം ആസ്പദമാക്കി അതേപേരിൽ ഒരു ചിത്രം ഡിനിയും കൂട്ടരും പ്രഖ്യാപിച്ചിരുന്നു. കൂടത്തായ് എന്നു പേരിട്ട സിനിമയിൽ ജോളി ആയി എത്തുന്നത് ഡിനി ഡാനിയൽ ആയിരുന്നു.

സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. എന്നാൽ ആന്റണി പെരുമ്പാവൂർ–മോഹൻലാല്‍ ടീം ഇതേ വിഷയത്തിൽ സിനിമ പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ അവതാളത്തിലായി.

‘കൂടത്തായ് സിനിമയുടെ ജോലികൾ ഔദ്യോഗികമായി ആരംഭിച്ചത് ഇന്നലെ 08-10-2019. ഇന്നലെ തന്നെ ഫെയ്സ്ബുക്കിൽ പോസ്റ്റർ റിലീസ് ചെയ്തിരുന്നു . ഇന്ന് രാവിലെ മലയാള മനോരമയിൽ വന്ന വാർത്ത കണ്ട് ഞെട്ടി. ഇനിയിപ്പോ എന്ത്.’–ഡിനി കുറിച്ചു. സിനിമാ–സീരിയൽ രംഗത്ത് സജീവമാണ് നടി ഡിനി. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലും ഡിനി അഭിനയിച്ചിരുന്നു.

ഡിനി നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം റോണെക്സ് ഫിലിപ്പ് ആയിരുന്നു. വിജീഷ് തുണ്ടത്തിൽ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ നിർമാതാവ് അലക്സ് ജേക്കബ്.

എന്തായാലും കാര്യത്തിൽ പ്രതിവിധിയും നട കണ്ടെത്തിയിട്ടുണ്ട്. ഒരേ തീമിൽ പല സിനിമകൾ ഉണ്ടായ കഥകൾ മുൻപും ഉണ്ടായിട്ടുണ്ട് എന്നാണ് ടിനി പറയുന്നത് .

ദിനിയുടെ ഫേസ്ബുക് പോസ്റ്റ് ;

കേരളത്തിൽ 1966 ഇലെ മറിയക്കുട്ടി കൊലക്കേസിനെ ആസ്പദമാക്കിയും രണ്ട് സിനിമകൾ ഉണ്ടാക്കപ്പെട്ടു .

പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ വഴിവക്കിൽ മറിയക്കുട്ടി എന്ന വിധവയുടെ ജഡം കണ്ടത് പിന്നീട് രണ്ടു സിനിമകൾക്ക് ആധാരമായി . ഒരേ സമയം വാശിയോടെ വന്ന സിനിമകളുടെ നിർമ്മാണ രംഗത്തു നിന്ന് രണ്ട് ബാനറുകളും തുടക്കം മുതലേ പിൻമാറിയില്ല. 1967 ൽ ജൂൺ മാസത്തിൽ തന്നെ രണ്ടു ചിത്രങ്ങളും റിലീസായിരുന്നു.
എക്സൽ പ്രൊസക്ഷന്റെ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത “മൈനത്തരുവി കൊലക്കേസ്” ഇൽ ഷീലയും സത്യനുമായിരുന്നു അഭിനയിച്ചത്.
തോമസ് പിക്ചേഴ്സിന്റെ ബാനറിൽ പി എ തോമസ് സംവിധാനം ചെയ്ത “മാടത്തരുവി കൊലക്കേസ് ” ഇൽ കെ.പി ഉമ്മർ , ഉഷാകുമാരി എന്നിവർ വേഷമിട്ടു.

ഈ കേസിൽ 1967 ആദ്യം പള്ളിവികാരിയെ വധശിക്ഷയ്ക്ക് വിധിച്ച കീഴ് കോടതിയുടെ ഉത്തരവിനെതിരെ കാതോലിക്കാസഭ കേസ് ഏറ്റെടുത്തു 1967 ഇൽ തന്നെ ഹൈക്കോടതിയിൽ നിന്നും വിടുതൽ ചെയ്തു വാങ്ങി. 34 കൊല്ലങ്ങൾക്കു ശേഷം 2000 ആണ്ടിൽ പ്രസ്തുത വൈദികൻ കുറ്റക്കാരനല്ല എന്ന് പിന്നീടുണ്ടായ അന്വേഷണത്തിലൂടെ തെളിഞ്ഞു . കുമ്പസാര രഹസ്യമായ യഥാർത്ഥ കൊലയാളിയുടെ വിവരം കോടതിയ്ക്ക് കൈമാറാൻ തയ്യാറാകാതെ ശിക്ഷ ഏറ്റുവാങ്ങാൻ മടി കാട്ടാതിരുന്ന വികാരി ഒടുവിൽ കുറ്റക്കാരനല്ല എന്ന് തെളിഞ്ഞത് പിൽക്കാലത്തും വൻ വാർത്തയായിരുന്നു.ഇതിനോടനുബന്ധിച്ചു ഒരേ സമയം ഇറങ്ങിയ സിനിമകൾ രണ്ടും അക്കാലത്തു വൻ വിജയമായിരുന്നു താനും .

കൂടത്തായി യാതൊരു മത്സരങ്ങൾക്കും വേണ്ടിയുള്ള ഒരു സിനിമ അല്ല . യാതൊരു മുൻവിധികൾക്കു വേണ്ടിയുള്ളതുമല്ല .
ഇതിനെ വെറും ഒരു സിനിമ ആയി കാണാൻ അപേക്ഷ

koodathai movie dini joseph v/s mohanlal

More in Malayalam Breaking News

Trending

Recent

To Top