Connect with us

കൂടത്തായി സിനിമയാകുമ്പോൾ ആര് ജോളിയാകും ? പ്രേക്ഷകർ പറയുന്നത് ഒരേയൊരു നടിയുടെ പേര്!

Malayalam Breaking News

കൂടത്തായി സിനിമയാകുമ്പോൾ ആര് ജോളിയാകും ? പ്രേക്ഷകർ പറയുന്നത് ഒരേയൊരു നടിയുടെ പേര്!

കൂടത്തായി സിനിമയാകുമ്പോൾ ആര് ജോളിയാകും ? പ്രേക്ഷകർ പറയുന്നത് ഒരേയൊരു നടിയുടെ പേര്!

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതക പരമ്പരയായ കൂടത്തായിയുടെ ചുരുളുകൾ അഴയുകയാണ് . കേരളം കണ്ട ഏറ്റവും വലിയ സൈക്കോപാത്ത് ആയി മാറുകയാണ് ജോളി എന്ന സ്ത്രീ . ഇപ്പോൾ ആ കൊലപാതക പരമ്പര സിനിമയാക്കാനുള്ള തയ്യാറെടുപ്പിലാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ .

മോഹൻലാൽ ആണ് അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നത് . ഇപ്പോൾ ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രമായ ജോളിയെ ആരാണ് അവതരിപ്പിക്കുക എന്നാണ് ചർച്ച .

പലരുടെയും പേരുകൾ ഉയർന്നെങ്കിലും അതിൽ ഏറ്റവുമധികം പേര് പറയുന്ന പേരാണ് ശ്വേതാ മേനോൻ . ആശ ശരത്ത് , ലെന , കുമ്പളങ്ങിയിലെ ‘അമ്മ വേഷം ചെയ്ത ലാലി തുടങ്ങി പലരുടെ പേരുകൾ ഉയർന്നെങ്കിലും ശ്വേതാക്കാണ് കൂടുതൽ പേരുടെ പിന്തുണ .

എന്തായാലും ചിത്രത്തിന്റെ സംവിധായകനെ പോലും തീരുമാനിക്കാത്ത സാഹചര്യത്തിൽ മോഹൻലാലിന് പുറമെ ആരൊക്കെ എത്തും എന്ന് കാത്തിരിക്കാം .

who will be act as jolly in koodathai murder series movie

More in Malayalam Breaking News

Trending

Recent

To Top