Malayalam
മലയാളത്തിലെ പല ഗ്ലാമര്‍ താരങ്ങളും ഇത് ചെയ്യുന്നുണ്ട്, പലര്‍ക്കും അത് തുറന്ന് പറയാന്‍ മടിയാണ്; തുറന്ന് പറഞ്ഞ് കൊല്ലം തുളസി
മലയാളത്തിലെ പല ഗ്ലാമര്‍ താരങ്ങളും ഇത് ചെയ്യുന്നുണ്ട്, പലര്‍ക്കും അത് തുറന്ന് പറയാന്‍ മടിയാണ്; തുറന്ന് പറഞ്ഞ് കൊല്ലം തുളസി
നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരനായ നടനാണ് കൊല്ലം തുളസി. കൂടുതലും വില്ലന്‍ വേഷങ്ങളിലൂടെയാണ് താരം മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്നത്. നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സിനിമയിലും സീരിയലുകളിലുമെല്ലാം ഒരുപോലെ സജീവമായിരുന്നു. സൂപ്പര്‍ താരങ്ങളുടെ അടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ കൊല്ലം തുളസി അഭിനയിച്ചിട്ടുണ്ട്.
പിന്നീട് രാഷ്ട്രീയത്തിലേയ്ക്ക് ചേക്കേറിയ കൊല്ലം തുളസിയുടെ ചില പ്രസ്താവനകളൊക്കെ വിവാദമായി മാറിയിട്ടുണ്ട്. അതിലൊന്ന് ആയിരുന്നു യൂറിന്‍ തെറാപ്പി. മാസങ്ങളായി താന്‍ തന്റെ യൂറിന്‍ കുടിക്കുന്നുണ്ടെന്നും തന്റെ പല ശാരീരിക അസ്വസ്ഥതകളും മാറിയെന്നുമുള്ള അവകാശ വാദവുമായാണ് നടന്‍ എത്തിയത്. ഇത് വലിയ വിവാദമായിരുന്നു.
കൊല്ലം തുളസിയുടെ ഈ അവകാശവാദത്തിന് ആരോഗ്യ വിദഗ്ധര്‍ രംഗത്ത് എത്തിയിരുന്നു. യൂറിന്‍ തെറാപ്പിയ്ക്ക് യാതാരു തരത്തിലുള്ള അടിസ്ഥാനവുമില്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കിയത്. ഇപ്പോഴിതാ, ഒരു യൂട്യൂബ് ചാനലിന് നല്‍കിയ ഒരു അഭിമുഖത്തിലും യൂറിന്‍ തെറാപ്പിയെ കുറിച്ചുള്ള അവകാശവാദങ്ങളുമായി എത്തിയിരിക്കുകയാണ് കൊല്ലം തുളസി. മലയാളത്തിലെ പല ഗ്ലാമര്‍ താരങ്ങളും ഇത് ചെയ്യുന്നുണ്ടെന്നും പറയാന്‍ മടിയാണെന്നും തുളസി പറയുന്നു. നടന്റെ അവകാശവാദങ്ങള്‍ വായിക്കാം തുടര്‍ന്ന്.
‘എനിക്ക് ഒരുപാട് രോഗങ്ങള്‍ ഉള്ള ഒരാളാണ്. എനിക്ക് ക്യാന്‍സര്‍ വന്നിട്ടുണ്ട്, ന്യുറോപതി ഉണ്ട്, എന്റെ വലതു കണ്ണിന് കാഴ്ചയില്ല, ചെറിയ വിറയലുണ്ട്, കൈ കാലുകള്‍ക്ക് ശേഷി കുറവുണ്ട്. അങ്ങനെ ഒരുപാട് അസുഖങ്ങള്‍ ഉണ്ട്. പക്ഷെ അതിനെയെല്ലാം ഞാന്‍ ഇപ്പോള്‍ അതിജീവിച്ചു കൊണ്ടിരിക്കുകയാണ്. നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ള അവസ്ഥയില്‍ അല്ല ഞാനിപ്പോള്‍,’
‘വളരെ സന്തോഷവും അഭിമാനത്തോടെയും ഞാന്‍ പറയാം. ഞാന്‍ ആറ് മാസമായിട്ട് ഒരു തെറാപ്പി ചെയ്യുന്നുണ്ട്. അത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ചെറിയ ചിരിയും അവജ്ഞയും പുച്ഛമോക്കെ തോന്നാം. ചിലപ്പോള്‍ അത്ഭുതവും കൗതുകവും വരെ തോന്നാം. മറ്റൊന്നുമല്ല, യൂറിന്‍ തെറാപ്പി. യൂറിന്‍ തെറാപ്പി എന്ന് പറഞ്ഞാല്‍ മൂത്രം കുടിക്കുക. സാക്ഷല്‍ പരമശിവന്‍ പോലും ഇത് ചെയ്തിട്ടുണ്ട്,’
‘ബൈബിളിലും ഖുറാനിലും ഒക്കെ പറയണുണ്ട്. ഇത് പണ്ട് മുതല്‍ ഉള്ളൊരു സംഭവമാണ്. മൂത്രം ശുദ്ധമായ ജലമാണ്. ഇത് കുടിക്കുമ്പോള്‍ നിങ്ങള്‍ക്ക് പ്രതിരോധ ശേഷി ലഭിക്കും. സകല രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശക്തി ലഭിക്കും. രോഗ നിവാരണത്തിനും നല്ലതാണ്. എനിക്ക് ആറു മാസം കൊണ്ട് നല്ല മാറ്റമുണ്ടായിട്ടുണ്ട്. സ്വന്തം തന്നെയാണ് കുടിക്കുന്നത്. അന്യന്റെ അല്ല,’
‘ഇത് വിസര്‍ജ്യ വസ്തു അല്ലേയെന്ന് ചിലര്‍ക്കെങ്കിലും തോന്നും. എന്നാല്‍ അല്ല. അമ്മയുടെ ഉദരത്തില്‍ ഇതെല്ലാം ഉള്‍പ്പെടുന്ന ഫ്‌ലൂയിഡില്‍ കിടന്നാണ് കുഞ്ഞ് വളരുന്നത്. പല ഗ്ലാമര്‍ നടന്മാരും ഇത് ചെയ്യുന്നുണ്ട്. ചില സൂപ്പര്‍ താരങ്ങളും ഉണ്ടെന്നാണ് ഞാന്‍ കേള്‍ക്കുന്നത്. എന്നാല്‍ അവരൊക്കെ ഇത് പുറത്തു പറയാന്‍ മടിക്കുന്നു. ഞാന്‍ പരസ്യമായി പറയും. കാരണം ഞാന്‍ എന്റെ മൂത്രമാണല്ലോ കുടിക്കുന്നത്. എന്റെ മൂത്രം കുടിക്കുന്നതിനും എന്താണ് പ്രശ്‌നം,’
‘പഴയ മൂത്രം ആകുമ്പോള്‍ മണം കാണും. ഫ്രഷ് ആണെങ്കില്‍ അതൊന്നും കാണില്ല. ഒരു രുചി വ്യത്യാസവും ഇല്ല. ഞാന്‍ എന്റെ കാലിന്റെ അസുഖം മാറ്റാന്‍ പഴയ മൂത്രം ബക്കറ്റില്‍ എടുത്ത് അതില്‍ കാലിട്ട് ഇരിക്കാറുണ്ട്. ഒരുപാട് മാറ്റങ്ങള്‍ ഉണ്ട്. ഇത് നിങ്ങളെ പ്രേരിപ്പിക്കാന്‍ പറയുന്നതല്ല. എന്റെ അനുഭവമാണ്. സിനിമയില്‍ എനിക്ക് അടുത്ത ബന്ധം ഉള്ളവര്‍ കുറവാണ്. അതുകൊണ്ട് അവരുടെ ഒന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ എനിക്ക് അറിയില്ല. കാന്‍സര്‍ വന്ന ശേഷം സിനിമയില്‍ നിന്നൊക്കെ എന്നെ ഒതുക്കിയിട്ടുണ്ടെന്നും’, കൊല്ലം തുളസി പറഞ്ഞു.
അതേസമയം യൂറിന്‍ തെറാപ്പി അശാസ്ത്രീയമാണെന്ന് നേരത്തെ തന്നെ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൊല്ലം തുളസി അവകാശവാദവുമായി എത്തിയ ആദ്യ ഘട്ടത്തില്‍ തന്നെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഇത് പറഞ്ഞിരുന്നു. ഐഎംഎ പ്രതിനിധി ഡോക്ടര്‍ ആര്‍ ശ്രീജിത്ത് പറഞ്ഞത് ഇത് തീര്‍ത്തും അശാസ്ത്രിയമാണെന്നാണ്. മൂത്രവും മലവും ശരീരത്തിന് ആവശ്യമില്ലാത്തതാണെന്നും ശരീരം മൂത്രത്തിലൂടെ ക്രിയാറ്റിനും അമോണിയയും പുറത്തു വിടുകയാണ് ചെയ്യുന്നതെന്നും അതിന് രോഗത്തെ മാറ്റാന്‍ കഴിയുമെന്നതിന് ശാസ്ത്രീയമായ തെളിവില്ലെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു.
