Connect with us

സോഷ്യല്‍ മീഡിയയില്‍ 100 മില്ല്യണ്‍ ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമായി ഇന്ത്യന്‍ നായകന്‍ !!!

Malayalam

സോഷ്യല്‍ മീഡിയയില്‍ 100 മില്ല്യണ്‍ ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. സമൂഹ മാധ്യമങ്ങളില്‍ വളരെ സജീവമായി ഇടപെടാറുള്ള കോഹ്ലി, ക്രിക്കറ്റിന് പുറത്തുള്ള കാര്യങ്ങളിലും സമൂഹ മാധ്യമങ്ങളിലൂടെ ഇടപെടാറുണ്ട്. തന്റെ ജീവിതത്തിലെ പല‌പ്രധാന കാര്യങ്ങളും കോഹ്ലി ആരാധകരോട് പങ്ക് വെക്കുന്നത്‌സമൂഹ‌മാധ്യമങ്ങള്‍ വഴിയാണ്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ 33.7 മില്ല്യണ്‍ ഫോളോവേഴ്സ് ഉള്ള കോഹ്ലിയെ ഫേസ്ബുക്കില്‍ 37 മില്ല്യണ്‍ ആരാധകരും, ട്വിറ്ററില്‍. 29.5 മില്ല്യണ്‍പേരും പിന്തുടരുന്നുണ്ട്. കഴിഞ്ഞയിടയ്ക്ക് ഫോര്‍ബ്സിന്റെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ സെലിബ്രിറ്റികളില്‍ രണ്ടാംസ്ഥാനക്കാരനായി കോഹ്ലിയെ തിരഞ്ഞെടുത്തിരുന്നു. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും 100 മില്ല്യണ്‍ ആരാധകരായതോടെ ക്രിക്കറ്റിനകത്ത് മാത്രമല്ല പുറത്തും താന്‍ പുലിയാണെന്ന് തെളിയിച്ചിരിക്കുകയാണ് കോഹ്ലി.

kohli has record followers in social media

More in Malayalam

Trending