Malayalam Breaking News
ബാലൻ വക്കീലിന്റെ കിടിലൻ ആക്ഷനുകൾ ഏറ്റെടുത്ത് ആരാധകർ ! കോടതിസമക്ഷം ബാലൻ വക്കീലിന്റെ പുതിയ ടീസർ !
ബാലൻ വക്കീലിന്റെ കിടിലൻ ആക്ഷനുകൾ ഏറ്റെടുത്ത് ആരാധകർ ! കോടതിസമക്ഷം ബാലൻ വക്കീലിന്റെ പുതിയ ടീസർ !
By
ദിലീപ് വിക്കനായെത്തിയ കോടതി സമക്ഷം ബാലൻ വക്കീൽ തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് . ചിത്രം റിലീസ് ചെയ്യും മുൻപ് തന്നെ ട്രെയ്ലറിലൂടെയും ടീസറിലൂടെയുമെല്ലാം ചിത്രം മികച്ച പിന്തുണ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ വിക്കൻ വക്കീലിന്റെ ആക്ഷൻ രംഗങ്ങൾ എത്തിയിരിക്കുകയാണ് . ടീസറിൽ നിറയെ ദിലീപിന്റെ ആക്ഷൻ രംഗങ്ങൾ ആണ്.
കോമഡിയും ആക്ഷനും ചേർന്ന ടീസറും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ബോക്സ്ഓഫീസ് കളക്ഷനിലും ചിത്രം മുൻപന്തിയിലാണ് നിൽക്കുന്നത്. അഞ്ച് ദിവസംകൊണ്ട് ചിത്രം പത്ത് കോടി നേടി.
പാസഞ്ചറിന് ശേഷം ദിലീപ് വക്കീല്‍ കഥാപാത്രമാകുന്ന ചിത്രമാണിത്. പാസഞ്ചറില്‍ ദിലീപിന്റെ നായികയായ മംമ്ത മോഹന്‍ദാസും തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദുമാണ് ചിത്രത്തിലെ നായികമാര്‍. ടു കണ്ട്രീസിന് ശേഷം മംമ്ത ദിലീപിന്റെ നായികയായി എത്തിയ ചിത്രമാണിത് .
എസ്ര, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രിയ ആനന്ദ് നായികയായി എത്തുന്ന മലയാള ചിത്രമാണ് കോടതി സമക്ഷം ബാലന് വക്കീല്‍. വില്ലന്‍ ശേഷം ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന് വക്കീല്‍. ചിത്രത്തിന്റെ തെലുങ്കിലും ഹിന്ദിയിലും റീമേക്കിന് ഒരുങ്ങുകയാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണകമ്പനിയായ വയാകോം 18 മോഷന്‍ പിക്ചേഴ്സ് മലയാളത്തില്‍ അരങ്ങേറ്റംകുറിച്ച ചിത്രംകൂടിയാണ് കോടതിസമക്ഷം ബാലന്‍വക്കീല്‍.
kodathisamaksham balan vakkeel new teaser
