Connect with us

‘കിഷ്‌കിന്ധാ കാണ്ഡം’ എട്ട് ദിവസം കൊണ്ട് എഴുതി പൂർത്തിയാക്കിയ ചിത്രം; സംവിധായകൻ ദിൻജിത്ത് അയ്യത്താൻ

Malayalam

‘കിഷ്‌കിന്ധാ കാണ്ഡം’ എട്ട് ദിവസം കൊണ്ട് എഴുതി പൂർത്തിയാക്കിയ ചിത്രം; സംവിധായകൻ ദിൻജിത്ത് അയ്യത്താൻ

‘കിഷ്‌കിന്ധാ കാണ്ഡം’ എട്ട് ദിവസം കൊണ്ട് എഴുതി പൂർത്തിയാക്കിയ ചിത്രം; സംവിധായകൻ ദിൻജിത്ത് അയ്യത്താൻ

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ നടനാണ് ആസിഫ് അലി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാള സിനിമയിലെ യുവതാര നിരയിലേയ്ക്ക് താരം ഉയർന്നത്. നടന്റേതായി ഒടുക്കം പുറത്തെത്തിയ ചിത്രമാണ് ‘കിഷ്‌കിന്ധാ കാണ്ഡം’. മികച്ച പ്രക്ഷേക പ്രതികരണം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്.

ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് സിനിമയുടെ സംവിധായകൻ ദിൻജിത്ത് അയ്യത്താൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ‘കിഷ്‌കിന്ധാ കാണ്ഡം’ എട്ട് ദിവസം കൊണ്ട് എഴുതി പൂർത്തിയാക്കിയ ചിത്രമാണെന്നാണ് അദ്ദേഹം പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേ​ഹം.

ചിത്രത്തിന് ഈ പേര് നൽകിയത് കൊണ്ട് രാമായണവുമായി സിനിമയ്ക്ക് ബന്ധമൊന്നുമില്ലെന്നും ശ്രീരാമൻറെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഘട്ടങ്ങളിൽ ഒന്നാണ് ‘കിഷ്‌കിന്ധാ കാണ്ഡ’മെന്നും അദ്ദഹേം പറഞ്ഞു. എട്ട് ദിവസം കൊണ്ട് എഴുതി പൂർത്തിയാക്കിയ വളരെ കോംപ്ലിക്കേറ്റഡ് ആയുള്ള തിരക്കഥയാണ് ഈ ചിത്രം.

ആസിഫ്‌ അലിയോട് കഥ പറഞ്ഞ് ഇഷ്‌ടപ്പെട്ടതോടെ വളരെ പെട്ടെന്ന് തന്നെ പ്രൊഡക്ഷൻറെ കാര്യങ്ങളെല്ലാം സംഭവിച്ചു. ഗുഡ് വിൽ എൻറർടെയിൻമെൻറ്‌സ്‌ ചിത്രം ഏറ്റെടുത്തതോടെ പിന്നീട് പ്രോജക്‌ടിൻറെ കാര്യങ്ങളെല്ലാം സുഗമമായി നടന്നു. സിനിമയുടെ ചിത്രീകരണം നടക്കുന്ന ചില ദിവസങ്ങൾ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു.

പലപ്പോഴും വളരെ ക്ഷീണിതനായി കാരവനിലേക്ക് മടങ്ങുന്ന ആസിഫിനെ ഏതെങ്കിലും ഒരു ആരാധകൻ കാണാനോ സെൽഫി എടുക്കാനോ എത്തിയാൽ ഒരു മടിയും കൂടാതെ ചേർത്തു നിർത്തും. തൻറെ ബുദ്ധിമുട്ടുകൾ ഒരിക്കലും മറ്റുള്ളവരിലേക്ക് പകരാൻ ആസിഫ് അനുവദിക്കാറില്ല. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മനുഷ്യൻ. അദ്ദേഹത്തോട് സംസാരിക്കുമ്പോൾ എപ്പോഴും ഒരു പോസിറ്റീവ് വൈബ് ആണ് ലഭിക്കുക എന്നും അദ്ദേഹം പറയുന്നു.

അപർണ്ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരെ കൂടാതെ ജഗദീഷ്, വിജയരാഘവൻ, അശോകൻ, മേജർ രവി, വൈഷ്‌ണവി രാജ്, നിഷാൻ, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, നിഴൽകൾ രവി, മാസ്‌റ്റർ ആരവ്, ബിലാസ് ചന്ദ്രഹാസൻ, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഗുഡ്‌വിൽ എൻറർടെയിൻമെൻറിൻറെ ബാനറിൽ ജോബി ജോർജ്ജ് ആണ് ചിത്രത്തിൻറെ നിർമാണം. കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേഷ് ആണ്. സൂരജ് ഇ എസ് ചിത്രസംയോജനവും നിർവഹിച്ചു.

ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – ബോബി സത്യശീലൻ, കലാസംവിധാനം – സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ് – റഷീദ് അഹമ്മദ്, സൗണ്ട് മിക്‌സ്‌ – വിഷ്‌ണു സുജാതൻ, ഓഡിയോഗ്രഫി – രെൻജു രാജ് മാത്യു, പ്രോജക്‌ട്‌ ഡിസൈൻ – കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ – രാജേഷ് മേനോൻ, വിതരണം – എൻറർറ്റെയിൻമെൻറ്‌സ്‌, ഡിജിറ്റൽ മാർക്കറ്റിംഗ് – പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ – ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകർ.

Continue Reading
You may also like...

More in Malayalam

Trending