Connect with us

കന്നഡ നടൻ കിരൺ രാജിന് കാറപകടത്തിൽ ​ഗുരുതര പരിക്ക്

Actor

കന്നഡ നടൻ കിരൺ രാജിന് കാറപകടത്തിൽ ​ഗുരുതര പരിക്ക്

കന്നഡ നടൻ കിരൺ രാജിന് കാറപകടത്തിൽ ​ഗുരുതര പരിക്ക്

പ്രശസ്ത കന്നഡ നടൻ കിരൺ രാജിന് കാറപകടത്തിൽ ​ഗുരുതര പരിക്ക്. വ്യാഴാഴ്ചയായിരുന്നു സംഭവം. ബെം​ഗളൂരുവിൽ കെങ്കേരിയിൽ വെച്ചാണ് അപകടം. മെഴ്‌സിഡസ് ബെൻസണ് അപകടത്തിൽ പെട്ടത്. അപകടസമയത്ത് കിരണിനൊപ്പം തന്റെ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും കാറിലുണ്ടായിരുന്നു.

കാർ ഡിവൈഡറിൽ ഇടിച്ചാണ് മറിഞ്ഞത്. കിരണിന് ​ഗുരുതരമായ പരിക്കുകളുണ്ടെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

അതേസമയം ഒപ്പമുണ്ടായിരുന്ന നിർമാതാവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പുതിയ ചിത്രമായ റാണിയുടെ ഷൂട്ടിംഗ് പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങവെയായിരുന്നു സംഭവം.

കന്നഡാതി, യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ തുടങ്ങിയ ജനപ്രിയ ഷോകളിലൂടെയാണ് കിരൺ അറിയപ്പെടുന്നത്.

തകർന്ന വാഹനത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. കിരൺ ചികിൽസയിലിരിക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇതിനോടകം നിരവധി പേരാണ് താരം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നത്.

More in Actor

Trending

Recent

To Top