Malayalam Breaking News
കിനാവള്ളി പേടിപ്പിക്കുക മാത്രമല്ല, ചിരിപ്പിക്കുകയും ചെയ്യും !!
കിനാവള്ളി പേടിപ്പിക്കുക മാത്രമല്ല, ചിരിപ്പിക്കുകയും ചെയ്യും !!
കിനാവള്ളി പേടിപ്പിക്കുക മാത്രമല്ല, ചിരിപ്പിക്കുകയും ചെയ്യും !!
ഓർഡിനറി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സൂപ്പർഹിറ്റ് സംവിധായകനായി മാറിയ സുഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കിനാവള്ളി. ഹ്യൂമറും ഹൊററും കലർത്തിയ ഈ ക്ലീൻ എന്റർടൈൻമെന്റ് നിങ്ങളെ പേടിപ്പിക്കുക മാത്രമല്ല ചിരിപ്പിക്കുകയും ചെയ്യും. പൂർണ്ണമായും യുവതാരങ്ങളെ കേന്ദ്രകഥാപ്രത്രങ്ങളാക്കി ഒരുക്കിയ ചിത്രം ഈ മാസം 27 ന് തിയ്യേറ്ററുകളിലെത്തും.
അടുത്ത സുഹൃത്തുക്കളായ ആറുപേരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ക്ളീൻ യു സർട്ടിഫിക്കറ്റുമായി എത്തുന്ന ചിത്രം ഫാമിലി പ്രേക്ഷകർക്കും പ്രിയപെട്ടതായിരിക്കും എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ഹൊറർ – കോമഡി – റൊമാന്റിക് എന്ന ജോണറിൽ ഒരുങ്ങിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം ശീതള്‍, വിഷ്ണു രാമചന്ദ്രന് എന്നിവരുടെതാണ് തിരക്കഥ. നിഷാദ് അഹമ്മദ്, രാജീവ് നായര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് ശാശ്വത് ആണ്. വിവേക് മേനോന് ഛായാഗ്രഹണവും നവീന്‍ വിജയ് എഡിറ്റിങും നിര്‍വഹിക്കുന്നു.
Kinavalli is a Romantic-Horror-Comedy movie.
