‘എപ്പോഴും മാലകള്‍ തന്നെ കിട്ടിയെന്ന് വരില്ല, മുട്ടയും തക്കാളിയും കല്ലും ഏത് സമയത്തും നിങ്ങള്‍ക്ക് നേരെ വരാം’; രശ്മികയുമായി ബന്ധപ്പെട്ട കാന്താരയുടെ വിവാദത്തില്‍ പ്രതികരണവുമായി കിച്ച സുദീപ്

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് രശ്മിക മന്ദാന. കുറച്ച് നാളുകള്‍ക്ക് മുമ്പ് സൈബര്‍ ആക്രമണമാണ് താരത്തിന് നേരെ ഉണ്ടായത്. താന്‍ കാന്താര സിനിമ കണ്ടില്ല എന്ന് പ്രസ്താവിച്ചതിന് പിന്നാലെയായിരുന്നു രശ്മിക മന്ദാനയ്ക്ക് നേരെ വന്നിരുന്നത്. എന്നാല്‍ പിന്നീട് താന്‍ കാന്താര കണ്ടുവെന്നും അതിന്റെ അണിയറക്കാര്‍ക്ക് അഭിനന്ദിച്ച് സന്ദേശം അയച്ചുവെന്നും രശ്മിക പറഞ്ഞതോടെ റിഷഭ് ഷെട്ടി-രശ്മിക മന്ദാന വിവാദം അവസാനിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് വിവാദങ്ങള്‍ ആരാധകര്‍ക്കിടയില്‍ അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ ഇത്തരം വിവാദങ്ങളില്‍ തന്റെ അഭിപ്രായം തുറന്നുപറയുകയാണ് കന്നട താരം കിച്ച സുദീപ്.
‘ഇത് അങ്ങനെ തന്നെയായിരിക്കും. നിങ്ങള്‍ക്ക് മാത്രം ലോകത്തെ മാറ്റാന്‍ കഴിയുമോ? ഒരു പത്ത് പതിനഞ്ച് വര്‍ഷം പിന്നോട്ട് പോയി നോക്കിയാല്‍ വാര്‍ത്താ ചാനലുകള്‍ അന്ന് ഞങ്ങളെ അഭിമുഖം നടത്താന്‍ വന്നു. അതെല്ലാം അക്കാലത്ത് വളരെ പുതിയതായിരുന്നു.
അതിനപ്പുറം ഡോ. രാജ്കുമാര് സാറിന്റെ (പഴയകാല കന്നട സൂപ്പര്‍താരം) കാലത്തേക്ക് നോക്കിയാല്‍ ദൂരദര്‍ശനും പേപ്പറുകളുമല്ലാതെ മറ്റൊന്നും അവിടെ ഉണ്ടായിരുന്നില്ല.
അതിനാല്‍ മാധ്യമങ്ങളും മറ്റും ഉണ്ടായതിനാല്‍ വിവാദം എന്ന് പറയാന്‍ പറ്റില്ല. മാധ്യമ വാര്‍ത്തകള്‍ കാരണം എല്ലാം തെറ്റാണ് എന്ന് പറയുന്നതും ശരിയല്ല. ഇത്തരം വിവാദങ്ങള്‍ കൈകാര്യം ചെയ്യാന്‍ നമ്മള് പഠിക്കണം. ഇത് അതിജീവിച്ച് എപ്പോഴും മുന്നോട്ട് പോകണം. നിങ്ങള്‍ ഒരു സെലെ്രെബറ്റികളാണെങ്കില്, എപ്പോഴും മാലകള്‍ തന്നെ കിട്ടിയെന്ന് വരില്ല. മുട്ടയും തക്കാളിയും കല്ലും ഏത് സമയത്തും നിങ്ങള്‍ക്ക് നേരെ വരാം’ കിച്ച സുദീപ് അഭിമുഖത്തില്‍ പറഞ്ഞു.